സരിഗമയുടെ കാർവാൻ മിനിലെജെന്റ്സ് മലയാളം വിപണിയിൽ എത്തി

HIGHLIGHTS

ഇനി സംഗീതം നമ്മളുടെ വിരൽത്തുമ്പിൽ ആസ്വദിക്കാം

 

കൊച്ചി :സംഗീതം ആസ്വദിക്കാത്തവരായി ആരും തന്നെ ഇല്ല .ഇപ്പോൾ പലതരത്തിൽ നമുക്ക് സംഗീതങ്ങൾ ആസ്വദിക്കുവാൻ സാധിക്കുന്നുണ്ട് .പണ്ട് കാലത്തു റേഡിയോ വഴി മാത്രമാണ് നമ്മൾ സംഗീതങ്ങൾ ആസ്വദിച്ചുകൊണ്ടിരിക്കുന്നത് .അതിനു ശേഷം ടെലിവിഷനുകൾ എത്തി .ഇപ്പോൾ ഇതാ സ്മാർട്ട് ഫോണുകളും .ഒരു വിരലിൽ നമുക്ക് ഇഷ്ടപെട്ട സംഗീതങ്ങൾ എല്ലാം ലഭിക്കുന്നു .അത്തരത്തിൽ മലയാളത്തിലെ മികച്ച ഹിറ്റ് പാട്ടുകൾ അടങ്ങിയ സരിഗമ കാർവാൻ ഇപ്പോൾ മലയാളത്തിലും ലഭ്യമാകുന്നു .

 സംഗീത ലോകത്തെ ഇതിഹാസങ്ങളായ യേശുദാസ് ,വി. ദക്ഷിണാമൂർത്തി ,ജി ദേവരാജൻ ,ബാബുരാജ് കൂടാതെ സലിൽ ചൗദരി എന്നിവരുടെ 351 എക്കാലത്തെയും ഹിറ്റ് ഗാനങ്ങൾ അടങ്ങുന്ന ർവാൻ മിനിലെജെന്റ്സ് സരിഗമ മലയാളം വിപണിയിൽ എത്തി .യാത്രകളിൽ ഗാനങ്ങൾ ആസ്വദിക്കുന്നവിധം മികച്ച ശക്തിയേറിയ ബ്ലൂടൂത്ത് സ്പീക്കറുകളോടു കൂടിയതാണ് സരിഗമയുടെ കാർവാൻ മിനിലെജെന്റ്സ് .

2490 രൂപയാണ് സരിഗമയുടെ കാർവാൻ മിനിലെജെന്റ്സ് എന്ന ഉത്പന്നത്തിന്റെ വിലവരുന്നത് .www.saregama.com എന്ന വെബ് സൈറ്റ് സന്ദർശിച്ചു കാർവാൻ മിനിലെജെന്റ്സ്നിങ്ങൾക്ക് ഇപ്പോൾ തന്നെ സ്വന്തമാക്കുവാൻ സാധിക്കുന്നതാണ് .ഗ്രാമഫോൺ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സാരിഗാമയ്ക്കാണ് രാജ്യത്തെ 50 ശതമാനത്തോളം വരുന്ന ഉടമസ്ഥാവകാശം ലഭിച്ചിരിക്കുന്നത് എന്നുതന്നെ പറയാം .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :