നിങ്ങൾ BSNL ഉപഭോതാവാണോ;എങ്കിൽ ഇതാ 180 ദിവസ്സത്തെ വാലിഡിറ്റിയിൽ ഓഫർ

HIGHLIGHTS

BSNL ന്റെ ബ്രൊഡ് ബാൻഡ് ഓഫറുകളും കൂടാതെ പ്രീ പെയ്ഡ് ഓഫറുകളും

BSNLന്റെ ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .200ജിബിയുടെ ഡാറ്റ ലഭ്യമാകുന്ന ഓഫറുകളാണ് ഇപ്പോൾ BSNL  പുറത്തിറക്കിയിരിക്കുന്നത് . 698 രൂപയുടെ റീച്ചാർജുകളിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .698 രൂപയുടെ റീച്ചാർജുകളിൽ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 200 ജിബിയുടെ ഡാറ്റയാണ് .കൂടാതെ എന്നാൽ ഈ പ്ലാനുകളിൽ വോയിസ് കോളിംഗ് പോലെയുള്ള മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുകയില്ല .180 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ഓഫറുകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ് ചെയ്യുക .

BSNL ന്റെ ബ്രോഡ് ബാൻഡ് ഓഫറുകൾ 

BSNLന്റെ ഉപഭോതാക്കൾക്കായി നാലു മികച്ച ബ്രൊഡ് ബാൻഡ് ഓഫറുകൾ ലഭിക്കുന്നുണ്ട് .അതിൽ ആദ്യം പറയേണ്ടത് 349 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്ന ഓഫറുകളാണ് .ഈ ഓഫറുകളിൽ 8Mbps സ്പീഡിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .അതിനു ശേഷം 1 Mbps സ്പീഡിൽ ഉപയോഗിക്കാവുന്നതാണ് .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .എന്നാൽ ദിവസേന 3 ജിബിയുടെ ഡാറ്റ ലഭിക്കണമെങ്കിൽ 499 രൂപയുടെ പ്ലാനുകൾ എടുക്കാവുന്നതാണ് .

അടുത്തതായി BSNLന്റെ ബ്രൊഡ് ബാൻഡ് 1 വർഷത്തെ വാലിഡിറ്റിയിൽ നൽകുന്ന ഓഫറുകളാണ് .3839 രൂപയുടെ പ്ലാനുകളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .ഈ ഓഫറുകളിലും 8Mbps സ്പീഡിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .അതിനു ശേഷം 1 Mbps സ്പീഡിൽ ഉപയോഗിക്കാവുന്നതാണ് .എന്നാൽ 6990 രൂപയുടെ പ്ലാനുകളിൽ ദിവസ്സേന 5 ജിബിയുടെ ഡാറ്റവീതം 1 വർഷത്തെ വാലിഡിറ്റിയിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

അടുത്തതായി BSNLന്റെ ബ്രൊഡ് ബാൻഡ് 2 വർഷത്തെ വാലിഡിറ്റിയിൽ നൽകുന്ന ഓഫറുകളാണ് .7329 രൂപയുടെ പ്ലാനുകളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .ഈ ഓഫറുകളിലും 8Mbps സ്പീഡിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .അതിനു ശേഷം 1 Mbps സ്പീഡിൽ ഉപയോഗിക്കാവുന്നതാണ് .എന്നാൽ 13281രൂപയുടെ പ്ലാനുകളിൽ ദിവസ്സേന 5 ജിബിയുടെ ഡാറ്റവീതം 2  വർഷത്തെ വാലിഡിറ്റിയിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :