പുതിയ അൺലിമിറ്റഡ് ഓഫറുകൾ BSNL പുറത്തിറക്കി

HIGHLIGHTS

ഏറ്റവും പുതിയ BSNL ഓഫറുകൾ പുറത്തിറക്കി

 

 

BSNLന്റെ രണ്ടു ഓഫറുകൾ ഇപ്പോൾ പരിഷ്കരിച്ചതായി റിപ്പോർട്ടുകൾ .BSNLന്റെ തന്നെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 198 രൂപയുടെ ഓഫറുകളും കൂടാതെ 47 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ചോട്ടാ ഓഫറുകളും ആണ് ഇപ്പോൾ പരിഷ്കരിച്ചിരിക്കുന്നത് .198 രൂപയുടെ റീച്ചാർജുകളിൽ BSNL ഉപഭോതാക്കൾക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റ വീതം 54 ദിവസ്സത്തേക്കാണ് ലഭിക്കുന്നത് .നേരെത്തെ ഈ ഓഫറുകളിൽ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് ലഭിച്ചിരുന്നത് .വാലിഡിറ്റി ലഭിച്ചിരുന്നത് 28 ദിവസ്സത്തേക്കുമാണ് .എന്നാൽ ഇപ്പോൾ 54 ദിവസ്സത്തേക്കാണ് ലഭിക്കുന്നത് .

 ഓഫറുകളിൽ മുഴുവനായി 108 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .കൂടാതെ 47 രൂപയുടെ റീച്ചാർജുകളിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ഇപ്പോൾ 1 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .9 ദിവസ്സത്തെ വാലിഡിറ്റിയിലാണ് BSNL പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .എന്നാൽ 47 രൂപയുടെ ഈ ഓഫറുകൾ BSNLന്റെ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ലഭ്യമാകുന്നത് .

BSNL ന്റെ ബമ്പർ ഓഫറുകൾ ജൂൺ 30 വരെ ലഭിക്കുന്നു

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് BSNL അവരുടെ ബമ്പർ ഓഫറുകൾ എന്ന പേരിൽ പുതിയ ഓഫറുകൾ പുറത്തിറക്കിയിരുന്നത് .എന്നാൽ ഏപ്രിൽ 30 വരെയാണ് ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് .എന്നാൽ പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത് BSNL ന്റെ ഈ ബമ്പർ ഓഫറുകൾ ജൂൺ 30 വരെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നുണ്ട് എന്നാണ് .ഉപഭോതാക്കൾക്ക് വളരെ ലാഭകരമായ ഓഫറുകളായിരുന്നു BSNL കഴിഞ്ഞ വർഷം പുറത്തിറക്കിയ ഈ ബമ്പർ ഓഫറുകൾ .എന്നാൽ ജിയോയുടെ നിലവിൽ ലഭിക്കുന്ന സമാനമായ ഓഫറുകൾ പോലെത്തന്നെയാണ് BSNL ന്റെ ബമ്പർ ഓഫറുകളും .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :