ദിവസ്സേന 33ജിബിയുടെ ഡാറ്റ ഓഫറുകളുമായി ബിഎസ്എൻഎൽ എത്തി

HIGHLIGHTS

പുതിയവ ബ്രൊഡ് ബാൻഡ് ഓഫറുകൾ പുറത്തിറക്കി

 

ജിയോയുടെ ഫൈബർ ഓഫറുകൾക്ക് എത്തിയതിനു ശേഷം മറ്റു കമ്പനികളും വളരെ ലാഭകരമായ ഓഫറുകളുമായി എത്തിക്കൊണ്ടിരിക്കുകയാണ്.ഇപ്പോൾ ഇതാ BSNL അവരുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .ഭാരത് ബ്രൊഡ് ബാൻഡ് ഓഫറുകളിൽ 1999 രൂപയുടെ പ്ലാനുകളാണ് ഇപ്പോൾ BSNL ന്റെ ഭാരത് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .റിപ്പോർട്ടുകൾ പ്രകാരം ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 33 ജിബിയുടെ ഡാറ്റയാണ് .അതും 100Mbps സ്പീഡിൽ വരെ ലഭിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ .

മറ്റു ബ്രൊഡ് ബാൻഡ് ഓഫറുകൾ 

അടുത്തതായി BSNLന്റെ ബ്രൊഡ് ബാൻഡ് 1 വർഷത്തെ വാലിഡിറ്റിയിൽ നൽകുന്ന ഓഫറുകളാണ് .3839 രൂപയുടെ പ്ലാനുകളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .ഈ ഓഫറുകളിലും 8Mbps സ്പീഡിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .അതിനു ശേഷം 1 Mbps സ്പീഡിൽ ഉപയോഗിക്കാവുന്നതാണ് .എന്നാൽ 6990 രൂപയുടെ പ്ലാനുകളിൽ ദിവസ്സേന 5 ജിബിയുടെ ഡാറ്റവീതം 1 വർഷത്തെ വാലിഡിറ്റിയിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

അടുത്തതായി BSNLന്റെ ബ്രൊഡ് ബാൻഡ് 2 വർഷത്തെ വാലിഡിറ്റിയിൽ നൽകുന്ന ഓഫറുകളാണ് .7329 രൂപയുടെ പ്ലാനുകളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .ഈ ഓഫറുകളിലും 8Mbps സ്പീഡിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .അതിനു ശേഷം 1 Mbps സ്പീഡിൽ ഉപയോഗിക്കാവുന്നതാണ് .എന്നാൽ 13281രൂപയുടെ പ്ലാനുകളിൽ ദിവസ്സേന 5 ജിബിയുടെ ഡാറ്റവീതം 2  വർഷത്തെ വാലിഡിറ്റിയിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :