400W Sony Soundbar 15000 രൂപയിൽ താഴെ, പ്രൈം ഡേ ഡീൽ…
സബ് വൂഫറും, റിയർ സ്പീക്കറുകളും ഉൾപ്പെടുന്ന സൌണ്ട്ബാറാണിത്
സാധാരണക്കാർക്ക് വീട് തിയേറ്റർ ഫീലിലാക്കാൻ ഇത്രയും മികച്ച ബജറ്റ് ഓപ്ഷൻ വേറെയില്ല
ജൂലൈ 14 വരെ നടക്കുന്ന പ്രൈം ഡേ സെയിൽ ഗംഭീര കിഴിവ് പ്രഖ്യാപിച്ചു
ആമസോണിൽ 400W Sony Soundbar ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം. ഇതിനായി ജൂലൈ 14 വരെ നടക്കുന്ന പ്രൈം ഡേ സെയിൽ ഗംഭീര കിഴിവ് പ്രഖ്യാപിച്ചു. Dolby Digital സപ്പോർട്ടുള്ള ഹോം തിയേറ്റർ സിസ്റ്റം 15000 രൂപയ്ക്കും താഴെ വാങ്ങാം.
Surveyസാധാരണക്കാർക്ക് വീട് തിയേറ്റർ ഫീലിലാക്കാൻ ഇത്രയും മികച്ച ബജറ്റ് ഓപ്ഷൻ വേറെയില്ല. സബ് വൂഫറും, റിയർ സ്പീക്കറുകളും ഉൾപ്പെടുന്ന സൌണ്ട്ബാറാണിത്.
400W Sony Soundbar ഓഫർ
38 ശതമാനം കിഴിവിലാണ് സോണി സൗണ്ട്ബാർ ആമസോണിൽ വിൽക്കുന്നത്. ഇത് പരിമിതകാല ഓഫറാണ്. 23999 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. എന്നാൽ ആമസോണിൽ ഇതിന് വില 15000 രൂപയിലും താഴെയാണ്. 14,989 രൂപയ്ക്കാണ് ഇത് സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 500 രൂപയുടെ കൂപ്പൺ ഡിസ്കൌണ്ട് നേടാം. ഇങ്ങനെ 14489 രൂപയ്ക്ക് സൌണ്ട്ബാർ ലഭിക്കും. 727 രൂപയുടെ ഇഎംഐ ഓഫറും സൌണ്ട്ബാറിന് ലഭ്യമാണ്. AMAZON ലിങ്ക്.

Sony HT-S20R Soundbar പ്രത്യേകത എന്തൊക്കെ?
5.1 ചാനൽ ഹോം തിയേറ്റർ സിസ്റ്റമുള്ള സൗണ്ട്ബാറാണിത്. Sony HT-S20R റിയൽ 5.1 ഡോൾബി ഡിജിറ്റൽ സൌണ്ട്ബാറിനാണ് കിഴിവ്. റിയൽ 5.1 ചാനൽ സറൗണ്ട് സൗണ്ട് സപ്പോർട്ടുണ്ട്.
സൗണ്ട്ബാറിന് പുറമെ ഇതിൽ ഒരു വയേർഡ് സബ്‌വൂഫറും രണ്ട് വയേർഡ് റിയർ സ്പീക്കറുകളുമുണ്ട്. സിനിമകൾ കാണാനും പാട്ട് കേൾക്കാനും ഈ സറൗണ്ട് സൗണ്ട് എക്സ്പീരിയൻസ് മികച്ചതാണ്. ശക്തമായ ബാസും വ്യക്തമായ സംഭാഷണങ്ങളും ഇതിൽ കേൾക്കാം. 400 വാട്ട്സിന്റെ മൊത്തം പവർ ഔട്ട്പുട്ടാണ് സൌണ്ട്ബാർ പിന്തുണയ്ക്കുന്നു.
ഡോൾബി ഡിജിറ്റൽ സാങ്കേതികവിദ്യയുള്ള ഓഡിയോ യൂണിറ്റാണിത്. പല തരത്തിലുള്ള സൗണ്ട് മോഡുകൾ ഇതിൽ ഉൾപ്പെടുന്നു. ഓട്ടോ, സ്റ്റാൻഡേർഡ്, സിനിമാ, മ്യൂസിക്, നൈറ്റ്, വോയിസ് തുടങ്ങി വിവിധ മോഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
HDMI ARC കണക്ഷൻ ലഭിക്കുന്നതിനാൽ, ഒറ്റ കേബിൾ ഉപയോഗിച്ച് ടിവിയുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാം. HDMI ARC സപ്പോർട്ട് ചെയ്യാത്ത സ്മാർട് ടിവിയാണെങ്കിൽ, ഒപ്റ്റിക്കൽ ഇൻപുട്ടും അനലോഗ് ഇൻപുട്ടും ഇതിൽ നൽകിയിട്ടുണ്ട്. ഇതുവഴിയും കണക്ഷൻ നടത്താം.
ബ്ലൂടൂത്ത് ഉപകരണങ്ങളിൽ നിന്നും, സ്മാർട്ഫോണുകളിൽ നിന്നും കണക്ഷൻ ലഭിക്കാൻ ബ്ലൂടൂത്ത് ഓപ്ഷനുമുണ്ട്. സബ് വൂഫറിനൊപ്പം റിയർ സ്പീക്കറുകളും സിസ്റ്റത്തിലുണ്ട്. കളർ കോഡഡ് കണക്ഷനുകൾ ഉപയോഗിച്ച് സ്പീക്കറുകൾ അനായാസമായി ബന്ധിപ്പിക്കാം. USB പോർട്ട് വഴി യുഎസ്ബി പ്ലേബാക്ക് ഓപ്ഷനും ലഭിക്കുന്നു.
Also Read: Low Price! 50MP ട്രിപ്പിൾ ക്യാമറ Samsung Galaxy S24 5G 40000 രൂപയ്ക്ക്!
Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകൾ നൽകിയിരിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile