6800 mAh ബാറ്ററി, ഫാസ്റ്റ് പെർഫോമൻസുള്ള OnePlus Nord 5 5G, ഇന്ന് ലോഞ്ച് ഓഫറോടെ വാങ്ങാം

HIGHLIGHTS

31,999 രൂപയിൽ ആരംഭിക്കുന്ന വൺപ്ലസ് 5ജി സ്മാർട്ഫോണാണിത്

ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റാണ് കൊടുത്തിരിക്കുന്നത്

നോർഡ് 5-നൊപ്പം വൺപ്ലസ് നോർഡ് CE 5, OnePlus Buds 4 ഇയർബഡ്സും പുറത്തിറക്കി

6800 mAh ബാറ്ററി, ഫാസ്റ്റ് പെർഫോമൻസുള്ള OnePlus Nord 5 5G, ഇന്ന് ലോഞ്ച് ഓഫറോടെ വാങ്ങാം

കാത്തിരുന്ന OnePlus Nord 5 5G ഇന്ത്യയിൽ പുറത്തിറങ്ങി. മിഡ് റേഞ്ച് ബജറ്റിൽ പ്രീമിയം ഫീച്ചറുകളുള്ള ഹാൻഡ്സെറ്റാണ് ലോഞ്ച് ചെയ്തത്. 31,999 രൂപയിൽ ആരംഭിക്കുന്ന വൺപ്ലസ് 5ജി സ്മാർട്ഫോണാണിത്. നോർഡ് 5-നൊപ്പം വൺപ്ലസ് നോർഡ് CE 5, OnePlus Buds 4 ഇയർബഡ്സും പുറത്തിറക്കിയിട്ടുണ്ട്.

Digit.in Survey
✅ Thank you for completing the survey!

OnePlus Nord 5 5G പ്രത്യേകത എന്തെല്ലാം?

6.83 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയിലാണ് വൺപ്ലസ് നോർഡ് 5 പുറത്തിറക്കിയത്. 144Hz റിഫ്രഷ് റേറ്റും 1800 nits വരെ ബ്രൈറ്റ്‌നെസും സ്ക്രീനിനുണ്ട്. ഫോണിൽ ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുമുണ്ട്. ഫോണിനെ പോറലിൽ നിന്ന് സുരക്ഷിതമാക്കുന്നതിന് ഇത് സഹായിക്കും. വൺപ്ലസ് നോർഡ് 5-ൽ HDR10+ പിന്തുണയ്ക്കുന്ന ഡിസ്പ്ലേയയാണുള്ളത്.

OnePlus Nord 5 5G

OIS സപ്പോർട്ടുള്ള 50MP സോണി മെയിൻ സെൻസർ ഇതിൽ നൽകിയിരിക്കുന്നു. ഫോണിലെ 8MP അൾട്രാവൈഡ് ലെൻസ് 4K 60fps വരെ വീഡിയോ റെക്കോഡിങ് സാധ്യമാണ്. വൺപ്ലസിന് മുൻവശത്ത് 50MP ഫ്രണ്ട് ക്യാമറയുണ്ട്. ഇത് 4K 60fps വരെ വീഡിയോ റെക്കോഡിങ് സപ്പോർട്ട് ചെയ്യുന്നു.

ഈ പ്രീമിയം സെറ്റിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റാണ് കൊടുത്തിരിക്കുന്നത്. ഇത് 12GB വരെ LPDDR5X റാമും 512GB UFS 3.1 സ്റ്റോറേജും പിന്തുണയ്ക്കുന്നു. ഹെവി യൂസേജിനും മൾട്ടി ടാസ്കിങ്ങിനും ഗെയിമിങ്ങിനും ഇത് ഗുണം ചെയ്യും.

6,800mAh ബാറ്ററി ഇതിൽ കൊടുത്തിരിക്കുന്നു. 80W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. ഈ ഹാൻഡ്സെറ്റ് റിവേഴ്‌സ്, ബൈപാസ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.

ഹാൻഡ്സെറ്റിൽ ഏറ്റവും പുതിയ ഒഎസ്സാണ് കൊടുത്തിരിക്കുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള OxygenOS 15 ആണ് ഫോണിലെ സോഫ്റ്റ് വെയർ. 4 വർഷത്തേക്ക് ആൻഡ്രോയിഡ് അപ്ഡേറ്റും ഇതിൽ ലഭിക്കും.

IP65 റേറ്റിങ്ങുള്ളതിനാൽ ഡ്യൂറബിലിറ്റിയും ഇത് മികച്ച സ്മാർട്ഫോണാണ്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഇതിലുണ്ട്. ബ്ലൂടൂത്ത് 5.4, വൈ-ഫൈ 6, NFC, USB ടൈപ്പ് സി ചാർജിങ് സപ്പോർട്ട് ചെയ്യുന്നു.

വൺപ്ലസ് നോർഡ് 5 വിലയും സെയിൽ ഓഫറുകളും

മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് വൺപ്ലസ് നോർഡ് 5 അവതരിപ്പിച്ചത്.

8GB + 256GB: 31,999 രൂപ

12GB + 256GB: 34,999 രൂപ

12GB + 512GB: 37,999 രൂപ

ആദ്യ വിൽപ്പനയിൽ ബാങ്ക് കാർഡുകളിലൂടെ 1250 രൂപ ബാങ്ക് ഡിസ്കൌണ്ട് നേടാം. ആമസോൺ, വൺപ്ലസ് ഇ-സ്റ്റോറുകൾ വഴി ഫോൺ പർച്ചേസ് ചെയ്യാം. ജൂലൈ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പന ആരംഭിക്കും. റീട്ടെയിൽ കടകളിലും ഫോണിന്റെ വിൽപ്പനയുണ്ടാകും.

വൺപ്ലസ് നോർഡ് 5-നൊപ്പം പുറത്തിറക്കിയ ഇയർബഡ്സിന്റെ വില 5,999 രൂപയിൽ ആരംഭിക്കുന്നു. 3D ഓഡിയോ, ANC സപ്പോർട്ടുള്ളതാണ് വൺപ്ലസ് Buds 4 ഇയർപോഡുകൾ.

Also Read: 50MP + 13MP ക്യാമറയും സ്റ്റൈലൻ ഡിസൈനുമുള്ള MOTOROLA Edge സ്മാർട്ഫോൺ 3000 രൂപ കിഴിവിൽ!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo