5000 mAh ബാറ്ററി, 200MP ക്വാഡ് ക്യാമറ 512GB Samsung Galaxy S23 Ultra 5G പകുതിയോളം വില വെട്ടിക്കുറച്ചു!
സാംസങ് ഗാലക്സി എസ്23 അൾട്രായുടെ 12 ജിബി+512 ജിബി സ്റ്റോറേജിനാണ് കിഴിവ്
ഗ്രീൻ കളർ സാംസങ് ഫോണിനാണ് കിഴിവ്.
47 ശതമാനം വിലക്കുറവാണ് സ്മാർട്ഫോണിന് പ്രഖ്യാപിച്ചിരിക്കുന്നത്
512GB Samsung Galaxy S23 Ultra 5G പകുതി വിലയ്ക്ക് വാങ്ങാനാകും. ആമസോണിൽ സ്മാർട്ഫോൺ വമ്പിച്ച കിഴിവിൽ വിൽക്കുന്നു. 47 ശതമാനം വിലക്കുറവാണ് സ്മാർട്ഫോണിന് പ്രഖ്യാപിച്ചിരിക്കുന്നത്.
SurveySamsung Galaxy S23 Ultra 5G ഓഫർ
സാംസങ് ഗാലക്സി എസ്23 അൾട്രായുടെ 12 ജിബി+512 ജിബി സ്റ്റോറേജിനാണ് കിഴിവ്. ടോപ്-എൻഡ് വേരിയന്റിനാണ് ഇത്രയും മികച്ച ഡിസ്കൌണ്ട് അനുവദിച്ചിട്ടുള്ളത്. ഫോൺ ഇപ്പോൾ 84,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഗ്രീൻ കളർ സാംസങ് ഫോണിനാണ് കിഴിവ്.
512ജിബി സ്റ്റോറേജ് 1,34,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഫോണാണ്. റീട്ടെയിൽ സ്റ്റോറുകളിൽ വരെ ഏകദേശം 1,20,000 രൂപയ്ക്കാണ് ഫോൺ വിൽക്കുന്നത്. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി 2,549 രൂപ വരെ ഇളവ് ലഭിക്കും. ഇങ്ങനെ ഫോണിന്റെ വില 82,500 രൂപയിൽ താഴെ എത്തും.
പ്രതിമാസം 4,121 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐയും ആമസോൺ വാഗ്ദാനം ചെയ്യുന്നു. 3,827 രൂപ വരെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കുന്നു. 61,150 രൂപ വരെ എക്സ്ചേഞ്ച് ഓഫർ ഫോണിന് ലഭ്യമാണ്. സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഫോൺ ഇത്രയും വിലക്കുറവിൽ വാങ്ങാൻ മറ്റൊരു ഓഫറില്ലെന്ന് പറയാം.
സാംസങ് S23 Ultra പ്രത്യേകതകൾ എങ്ങനെ?
സാംസങ് ഗാലക്സി എസ് 23 അൾട്രാ 5ജിയ്ക്ക് 6.8 ഇഞ്ച് അമോലെഡ് പാനലാണ് കൊടുത്തിരിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള ഡിസ്പ്ലേയുള്ള ഫോണാണിത്. ഇതിൽ 1,750 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സുള്ള സ്ക്രീനാണ് ഉപയോഗിച്ചിരിക്കുന്നത്. ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനും ഫോണിലുണ്ട്. ഫോണിന് ഐ കംഫർട്ട് ഷീൽഡുമുണ്ട്.
സാംസങ് ഗാലക്സി എസ്23 അൾട്രായിൽ സ്നാപ്ഡ്രാഗൺ 8 ജെൻ 2 ആണ് പ്രോസസർ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7 നൊപ്പം ഒഎസ്സിൽ ഇത് പ്രവർത്തിക്കുന്നു.
ക്വാഡ് ക്യാമറയിലാണ് ഫോൺ സെറ്റ് ചെയ്തിരിക്കുന്നത്. 200 എംപി പ്രൈമറി സെൻസറാണ് ഇതിൽ സെറ്റ് ചെയ്തിട്ടുള്ളത്. 12 മെഗാപിക്സൽ അൾട്രാവൈഡ് സെൻസറും ഇതിലുണ്ട്. 10x ഒപ്റ്റിക്കൽ സൂമും, 100x ഡിജിറ്റൽ സൂമുമുള്ള UW സെൻസറാണിത്. 10 മെഗാപിക്സലാണ് ഫോണിലെ ടെലിഫോട്ടോ സെൻസർ. ഇതിൽ 10 മെഗാപിക്സലിന്റെ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും കൊടുത്തിരിക്കുന്നു. 12 എംപി സെൽഫി ക്യാമറയും ഇതിനുണ്ട്.
സർക്കിൾ ടു സെർച്ച് ഉൾപ്പെടെയുള്ള മെച്ചപ്പെടുത്തിയ AI സവിശേഷതകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയും 45W ഫാസ്റ്റ് ചാർജിംഗും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ S പെൻ സപ്പോർട്ടും ലഭിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile