Samsung 4K Ultra HD Smart QLED TV-യ്ക്കായി ആമസോൺ ഗംഭീര ഇളവ് അനുവദിച്ചിട്ടുണ്ട്
QA55QEF1AULXL മോഡലിൽ വരുന്ന സാംസങ് സ്മാർട് ടിവിയാണിത്
സാംസങ്ങിന്റെ പ്രശസ്തമായ Knox ടെക്നോളജി സപ്പോർട്ടും ഇതിനുണ്ട്
Samsung Vision AI QLED TV നിങ്ങൾക്ക് വളരെ വിലക്കുറവിൽ വാങ്ങാൻ ഇതാ സുവർണാവസരം. സാംസങ്ങിന്റെ 4K Ultra HD Smart QLED TV-യ്ക്കായി ആമസോൺ ഗംഭീര ഇളവ് അനുവദിച്ചിട്ടുണ്ട്. ഇൻസ്റ്റന്റ് ഡിസ്കൌണ്ടിന് പുറമെ ആകർഷകമായ ബാങ്ക് ഇളവും പ്രഖ്യാപിച്ചു. ഓഫർ വിശദമായി അറിയാം.
SurveySamsung Vision AI QLED TV: ഓഫർ
81,900 രൂപയാണ് സാംസങ്ങിന്റെ 55 ഇഞ്ച് QLED ടിവിയുടെ ഒറിജിനൽ വില. QA55QEF1AULXL മോഡലിൽ വരുന്ന സാംസങ് സ്മാർട് ടിവിയാണിത്. 53,990 രൂപയ്ക്കാണ് ആമസോണിൽ ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. 27910 രൂപയുടെ കിഴിവ് ആമസോണിൽ ലഭിച്ചുവെന്ന് പറയാം.
ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി കാർഡുകൾ വഴി പേയ്മെന്റ് ചെയ്താൽ 1500 രൂപ വരെ ഇളവ് നേടാനാകും. ഇങ്ങനെ ടിവിയുടെ വില 52,490 രൂപയാകുന്നു. 55 ഇഞ്ച് വലിപ്പമുള്ള QLED ഡിസ്പ്ലേ ടിവി 50000 രൂപ റേഞ്ചിൽ ലഭിക്കുന്നത് വളരെ ലാഭകരമാണെന്ന് തന്നെ പറയാം.
5,420 രൂപ വരെ നിങ്ങൾക്ക് നോ-കോസ്റ്റ് ഇഎംഐ ഓഫർ നേടാനാകും. 2,618 രൂപ ഇഎംഐ കിഴിവും ലഭിക്കുന്നതാണ്. ആമസോൺ പേയുടെ ക്യാഷ്ബാക്ക് ഓഫറും പർച്ചേസിൽ വിനിയോഗിക്കാം.

സാംസങ് 55 ഇഞ്ച് Smart QLED TV: സ്പെസിഫിക്കേഷൻ
4K റെസല്യൂഷനുള്ള സാംസങ്ങിന്റെ QLED ടിവിയാണിത്. പ്രീമിയം വിഷ്വലുകളും, ഇമ്മേഴ്സീവ് ഓഡിയോ എക്സ്പീരിയൻസും ഇതിൽ ലഭിക്കുന്നു. നിങ്ങളുടെ ലിവിംഗ് റൂമിന് അനുയോജ്യമായ സ്മാർട് ഡിവൈസ് തന്നെയാണിത്.
ഇതിൽ കൊറിയൻ കമ്പനി ക്വാണ്ടം പ്രോസസറിലൂടെ ലൈറ്റ് 4K വിഷ്വൽ ക്വാളിറ്റി നൽകുന്നു. ക്വാണ്ടം ഡോട്ട് സാങ്കേതികവിദ്യ ടിവിയ്ക്കായി ഉപയോഗിച്ചിരിക്കുന്നു. സാംസങ്ങിന്റെ പ്രശസ്തമായ Knox ടെക്നോളജി സപ്പോർട്ടും ഇതിനുണ്ട്. HDR10 ഫോർമാറ്റുകളെ സാംസങ് QA55QEF1AULXL ടിവി സപ്പോർട്ട് ചെയ്യുന്നു.
ഡ്യുവൽ LED, ക്വാണ്ടം HDR എന്നിവ ഇതിലുണ്ട്. മോഷൻ എക്സ്സെലറേറ്റർ, ഓട്ടോ ലോ ലേറ്റൻസി മോഡ്, ഫിലിംമേക്കർ മോഡ് എന്നിവയും ലഭിക്കുന്നുണ്ട്. ടൈസൺ-പവർഡ് സ്മാർട്ട് പ്ലാറ്റ്ഫോം ആപ്പുകളും വോയ്സ് അസിസ്റ്റന്റ് ഫീച്ചറുമുള്ള സ്മാർട് ടിവിയാണിത്. സ്മാർട്ട് തിംഗ്സ് സപ്പോർട്ടും, മൾട്ടി-വ്യൂ/മിററിംഗ് ഫീച്ചറും ഇതിനുണ്ട്.
20W ഔട്ട്പുട്ട്, ഒബ്ജക്റ്റ് ട്രാക്കിംഗ് സൗണ്ട് ലൈറ്റും, ഇമ്മേഴ്സീവ് ഓഡിയോയ്ക്കായി Q‑സിംഫണിയും ഉപയോഗിച്ചിട്ടുണ്ട്. വാച്ച് വരെ ഉപയോഗിച്ച് ജെസ്ചർ കൺട്രോൾ ചെയ്യാൻ സാധിക്കും. പൈസയ്ക്ക് മൂല്യവത്തായി പെർഫോമൻസ് തരുന്ന പ്രീമിയം സ്മാർട് ടിവിയാണെന്ന് പറയാം. എന്നാൽ വോയിസ് കൺട്രോൾ ഫങ്ഷൻ കുറച്ചുകൂടി മെച്ചപ്പെടുത്താമെന്ന് ചില ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.
Also Read: OnePlus 13s Launch: 512GB സ്റ്റോറേജിൽ ഫ്ലാഗ്ഷിപ്പ് പെർഫോമൻസുമായി 50MP ഡ്യുവൽ ക്യാമറ വൺപ്ലസ് ഇതാ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile