26 ദിവസം വാലിഡിറ്റി വരുന്ന മികച്ച പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്
ബിഎസ്‌എൻഎൽ കമ്പനിയിൽ നിന്നുള്ള 153 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനാണിത്
ഇതിന് ദിവസച്ചെലവ് നോക്കിയാൽ അത് 5.8 രൂപ മാത്രമാണ്
BSNL Cheapest Plan: ദിവസം 6 രൂപയ്ക്കും താഴെ വിലയിൽ Unlimited കോളിങ്ങും ഡാറ്റയുമുള്ള പ്ലാൻ നോക്കണോ? എങ്കിൽ ബിഎസ്എൻഎൽ വരിക്കാർക്ക് കെങ്കേമമായ ഒരു പ്ലാൻ പറഞ്ഞുതരാം. 26 ദിവസം വാലിഡിറ്റി വരുന്ന മികച്ച പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഇതിന് ദിവസച്ചെലവ് നോക്കിയാൽ അത് 5.8 രൂപ മാത്രമാണ്.
SurveyBSNL Cheapest Plan: വിശദമായി
ബിഎസ്‌എൻഎൽ കമ്പനിയിൽ നിന്നുള്ള 153 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനാണിത്. ഇതിന് 26 ദിവസത്തെ വാലിഡിറ്റിയുണ്ട്. വിപുലമായ ടെലികോം സേവനങ്ങളോടെയാണ് പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ നിങ്ങൾക്ക് കോളുകളും ഡാറ്റ ഓഫറുകളും ആസ്വദിക്കാം.
BSNL Unlimited Calling Plan: ആനുകൂല്യങ്ങൾ
ഈ പാക്കേജിൽ നിങ്ങൾക്ക് ആകർഷകമായ ടെലികോം സേവനങ്ങളുണ്ട്. ഇതിൽ അൺലിമിറ്റഡ് കോളിങ് സർക്കാർ ടെലികോം ഉൾപ്പെടുത്തിയിട്ടുണ്ട്. മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ നെറ്റ്‌വർക്കിലെ റോമിംഗ് ഉൾപ്പെടെയാണ് കോളിങ് സേവനം. അതും ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളുകൾ ആസ്വദിക്കാം.
വോയ്‌സ് ആനുകൂല്യങ്ങൾക്ക് പുറമേ, ഉപയോക്താക്കൾക്ക് ബൾക്ക് ഡാറ്റയും ലഭിക്കും. മൊത്തം 26ജിബി ഡാറ്റയാണ് Bharat Sanchar Nigam Limited അനുവദിച്ചിട്ടുള്ളത്. എന്നുവച്ചാൽ പ്രതിദിനം 1 ജിബി എന്ന കണക്കിന് അൺലിമിറ്റഡായി ഡാറ്റ വേണമെങ്കിൽ പ്രയോജനപ്പെടുത്താം. എന്നാൽ പ്രതിദിന ഇന്റർനെറ്റ് പരിധിയോടെയല്ല പ്ലാൻ അവതരിപ്പിച്ചിട്ടുള്ളത്. ഈ ഡാറ്റയ്ക്ക് ശേഷം ഇന്റർനെറ്റ് വേഗത 40 കെബിപിഎസായി കുറയുന്നു.
ഇന്ത്യയിലുടനീളം നിങ്ങൾക്ക് ഏത് നെറ്റ്‌വർക്കിലേക്കും പ്രതിദിനം 100 എസ്എംഎസും പ്ലാൻ നൽകുന്നുണ്ട്. അതുപോലെ അൺലിമിറ്റഡായി കോളിംഗ്, മെസേജിംഗ് ആനുകൂല്യങ്ങളും, പോരാഞ്ഞിട്ട് മിതമായ ഡാറ്റയും ആഗ്രഹിക്കുന്നവർക്ക് 153 രൂപയുടെ പാക്കേജ് ഏറെ പ്രയോജനം ചെയ്യും.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 4G, 5G എന്തായി?
സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം സ്ഥാപനമാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്. പണലഭ്യത മെച്ചപ്പെടുത്തുന്ന വരുമാനമാർഗത്തിലൂടെ കമ്പനിയെ ഉയർത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനായി ധനസമാഹരണത്തിലൂടെയും കൂടാതെ കടബാധ്യത ലഘൂകരിക്കാനും ഗവൺമെന്റ് പദ്ധതിയിടുന്നു.
ബിഎസ്‌എൻഎല്ലിന് രണ്ടോ മൂന്നോ ഭൂമി പാഴ്‌സലുകൾ പരിഗണനയിലുള്ളതായി ടെലികോം അറിയിച്ചു. ബിഎസ്‌എൻഎല്ലിൽ നിന്നും എംടിഎൻഎല്ലിൽ നിന്നുമുള്ള മൊത്തം ഭൂമിയുടെ മൂല്യം ഏകദേശം 1,000 കോടി രൂപയാണ്. ഇതും വരുമാനത്തിനായി കമ്പനിയും ഗവൺമെന്റും പരിഗണിക്കാൻ സാധ്യതയുണ്ടെന്നാണ് മണികൺട്രോൾ റിപ്പോർട്ടിൽ വിശദീകരിക്കുന്നത്.
റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
Also Read: BSNL 2 Months Plan: Unlimited കോളിങ്ങും ബൾക്ക് ഡാറ്റയും, ദിവസച്ചെലവ് 5 രൂപയ്ക്കും താഴെ!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile