Samsung ഫ്ലാഗ്ഷിപ്പ് ആരാധകരേ… 31 ശതമാനം ഡിസ്കൗണ്ടിൽ 200MP Galaxy S24 Ultra വാങ്ങിയാലോ!
31 ശതമാനം കിഴിവിൽ Samsung Galaxy S24 Ultra വാങ്ങണമെങ്കിൽ ഇനി വൈകരുത്
2024-ൽ പുറത്തിറങ്ങിയ പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണാണ് സാംസങ് ഗാലക്സി എസ്24 അൾട്രാ
ആമസോണിൽ ഈ പ്രീമിയം ഫോണുകൾക്ക് വൻ കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്
31 ശതമാനം കിഴിവിൽ Samsung Galaxy S24 Ultra വാങ്ങണമെങ്കിൽ ഇനി വൈകരുത്. കാരണം, നിങ്ങൾക്ക് ഏറ്റവും വിലക്കുറവിൽ സാംസങ് 5ജി വാങ്ങാനുള്ള സുവർണാവസരമാണിത്. 2024-ൽ പുറത്തിറങ്ങിയ പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണാണ് സാംസങ് ഗാലക്സി എസ്24 അൾട്രാ. ആമസോണിൽ ഈ പ്രീമിയം ഫോണുകൾക്ക് വൻ കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.
SurveySamsung Galaxy S24 Ultra
12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണാണ് സാംസങ് ഗാലക്സി എസ്24 അൾട്രാ. 1,34,999 രൂപയ്ക്കാണ് ഈ ഫോൺ പുറത്തിറക്കിയത്. ആമസോണിൽ ഫോൺ ഓഫറിൽ വാങ്ങുകയാണെങ്കിൽ 31 ശതമാനം കിഴിവിൽ 92,790 രൂപയ്ക്ക് നേടാം.
നിങ്ങൾക്ക് ഫോണിനായി ആകർഷകമായ ഇഎംഐ ഓഫറും ലഭിക്കുന്നു. 4,178.2 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഡീലും ആമസോൺ പ്രഖ്യാപിച്ചു. 46,100 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഈ സാംസങ് ഫോണിനുണ്ട്.
സാംസങ് ഗാലക്സി എസ്24 അൾട്രാ സ്പെസിഫിക്കേഷൻ

ഗാലക്സി എസ്25 ഫ്ലാഗ്ഷിപ്പിനേക്കാൾ സാംസങ് ഗാലക്സി എസ്24 അൾട്രാ ഇപ്പോഴും പലരുടെയും ഇഷ്ടഫോണാണ്. ഈ സാംസങ് ഗാലക്‌സി ഫോണിൽ ശക്തമായ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറാണ് കൊടുത്തിട്ടുള്ളത്. ഇതിലെ ഡിസ്പ്ലേ ഡൈനാമിക് 120Hz റിഫ്രഷ് റേറ്റിൽ പ്രവർത്തിക്കുന്നു. 6.8 ഇഞ്ച് QHD+ OLED ഡിസ്‌പ്ലേയാണ് ഗാലക്സി എസ്24 അൾട്രായിലുള്ളത്. ഈ ഫ്ലാഗ്ഷിപ്പിൽ നിങ്ങൾക്ക് AMOLED ഡിസ്പ്ലേ ലഭിക്കും.
ഫോണിന് പിന്നിൽ 200MP ക്വാഡ് ക്യാമറ യൂണിറ്റുണ്ട്. അസാധാരണമായ ക്യാമറ പെർഫോമൻസും, പ്രീമിയം ബിൽഡ് ക്വാളിറ്റിയും ഇതിനുണ്ട്. 5x ടെലിഫോട്ടോ ലെൻസും ഫോണിൽ കൊടുത്തിരിക്കുന്നു. ഇത് 50MP ടെലിഫോട്ടോ ലെൻസുള്ള ഫോണാണ്. 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ സെൻസറും ഫോണിനുണ്ട്. ഈ സാംസങ് ഫോണിൽ 12MP അൾട്രാവൈഡ് ക്യാമറയും കൊടുത്തിരിക്കുന്നു. മുൻവശത്തായി 12MP ക്യാമറയുണ്ട്.
Also Read: April 2025: ഇപ്പോൾ വാങ്ങാൻ 15000 രൂപയ്ക്ക് താഴെ Best Samsung Phones
45W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഈ ഉപകരണത്തിലുള്ളത്. 12GB LPDDR5X റാമിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7 അപ്‌ഡേറ്റ് ലഭിക്കുന്നതാണ്. അപ്‌ഡേറ്റിനൊപ്പം, പുതിയ AI ഫീച്ചറുകളും ലഭിക്കും. Circle to Search എന്ന സാംസങ്ങിന്റെ മികച്ച എഐ ഫീച്ചർ ഇതിനകം ഫോണിൽ ലഭ്യമാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile