India vs Pakistan: 242 റൺസ് ലക്ഷ്യം, ഇന്ത്യൻ പ്രാദേശിക ഭാഷകളിലും ICC Champions Trophy ലൈവ് കാണാം, അതും Free ആയി

HIGHLIGHTS

242 റൺസാണ് ഇന്ത്യയ്ക്ക് പാകിസ്ഥാന് എതിരെയുള്ള ലക്ഷ്യം

India vs Pakistan ലൈവായി കാണാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ഒടിടി സബ്സ്ക്രിപ്ഷനും വേണ്ട

ആദ്യമായാണ് 16 ഫീഡുകളിൽ ഒരു ഐസിസി ടൂർണമെന്റ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്

India vs Pakistan: 242 റൺസ് ലക്ഷ്യം, ഇന്ത്യൻ പ്രാദേശിക ഭാഷകളിലും ICC Champions Trophy ലൈവ് കാണാം, അതും Free ആയി

ICC 2025 India vs Pakistan: ഐസിസി Champions Trophy മത്സരം ലൈവായി ഫ്രീയായി കാണാവുന്നതാണ്. നിങ്ങൾ യാത്രയിലാണെങ്കിലും വീട്ടിനുള്ളിലാണെങ്കിലും സ്മാർട്ഫോണിൽ ക്രിക്കറ്റ് പോരാട്ടം ആസ്വദിക്കാം.

Digit.in Survey
✅ Thank you for completing the survey!

ഇന്ത്യൻ സമയം 2:30 PM-നാണ് മത്സരം ആരംഭിക്കുക. India vs Pakistan ലൈവായി കാണാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ഒടിടി സബ്സ്ക്രിപ്ഷനും വേണ്ട. കാരണം ഈ ഒടിടി പ്ലാറ്റ്ഫോമിലൂടെ മത്സരം ലൈവായി, സൌജന്യമായി കാണാവുന്നതാണ്.

India vs Pakistan Live സ്ട്രീമിങ്

ICC ചാമ്പ്യൻസ് ട്രോഫി 2025 തത്സമയ സ്ട്രീമിംഗ് JioHotstar-ൽ കാണാം. ഈ പുതിയ ഒടിടി പ്ലാറ്റ്ഫോം സൗജന്യമായാണ് പരിപാടി സ്ട്രീം ചെയ്യുന്നത്. ഇതുവരെ ജിയോസിനിമയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറുമായിരുന്നു മാറി മാറി ക്രിക്കറ്റ് മത്സരങ്ങൾ പ്രദർശനം നടത്തിയത്. എന്നാലിപ്പോൾ ലയനത്തിന് ശേഷം ക്രിക്കറ്റ് മത്സരങ്ങൾ ജിയോഹോട്ട്സ്റ്റാറിലേക്ക് എത്തിയിരിക്കുന്നു.

India vs Bangladesh Live
India vs Bangladesh Live

ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം ഇന്ത്യയിലെ സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലും ലഭ്യമാണ്. അതുപോലെ സ്‌പോർട്‌സ് 18 ടിവി ചാനലുകളിലും ലൈവ് സ്ട്രീമിങ്ങുണ്ട്. സ്മാർട് ടിവിയിൽ കാണാൻ ആസ്വദിക്കുന്നവർക്ക് ഇത് കൂടി പരിഗണിക്കാം.

ഡിജിറ്റലിൽ ആദ്യമായാണ് 16 ഫീഡുകളിൽ ഒരു ഐസിസി ടൂർണമെന്റ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. അതും ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ മത്സരങ്ങളുടെ കമന്റററി ആസ്വദിക്കാനാകും.

ഇംഗ്ലീഷ്, ഹിന്ദി, മറാഠി,തമിഴ്, തെലുഗു, കന്നഡ, ഹരിയാൻവി, ബംഗാളി, ഭോജ്പുരി എന്നീ ഒമ്പത് ഭാഷകളിൽ ലൈവ് സ്ട്രീമിങ്ങുണ്ടാകും. JioHotstar-ലെ തത്സമയ സ്ട്രീമിംഗ് നാല് മൾട്ടി-ക്യാം ഫീഡുകളിലായിരിക്കും. All India Radio വഴി ഓഡിയോ സംപ്രേക്ഷണവും ലഭിക്കുന്നതാണ്.

India vs Pakistan: പോരാളികൾ ആരൊക്കെ?

ന്ത്യ: രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

പാകിസ്ഥാൻ: ഇമാം-ഉള്‍-ഹഖ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്‌വാന്‍, സല്‍മാന്‍ ആഗ, തയ്യബ് താഹിര്‍, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്, ഖുഷ്‌ദില്‍ ഷാ, ഷഹീന‍് അഫ്രീദി.

Also Read: New OTT: JioHotstar എത്തി, അപ്പോ പിന്നെ നമ്മുടെ Disney Hotstar, ജിയോസിനിമ എന്ത് ചെയ്യും?

ICC Champions Trophy 2025: ഇന്ത്യയുടെ പോരാട്ടങ്ങൾ

ഫെബ്രുവരി 20, 2:30 PM: ഇന്ത്യ vs ബംഗ്ലാദേശ്
ഫെബ്രുവരി 23, 2:30 PM: ഇന്ത്യ vs പാകിസ്ഥാൻ
മാർച്ച് 2, 2:30 PM: ഇന്ത്യ vs ന്യൂസിലാൻഡ്

മാർച്ച് 4: സെമി ഫൈനൽ 1
മാർച്ച് 9: ഫൈനൽ

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo