ആരാധകരേ ശാന്തരാകുവിൻ! നാളെ Samsung Galaxy S25 ലോഞ്ചിൽ Galaxy Slim ഫോണുമെത്തും, ഇന്ത്യയിലും…
സീരീസിൽ വാനില ഗാലക്സി S25, ഗാലക്സി S25+, ഗാലക്സി S25 അൾട്രാ എന്നിവയാണ് വരുന്നത്
ആദ്യമായി സാംസങ് തങ്ങളുടെ സ്ലിം പ്രീമിയം ഫോണും ഇതിൽ ഉൾപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം
എന്നാൽ എല്ലാ രാജ്യങ്ങളിലും ഇത് ലഭ്യമാകുമോ എന്നതിൽ വ്യക്തതയില്ല
Samsung Galaxy S25 ജനുവരി 22-ന് ലോഞ്ച് ചെയ്യുകയാണ്. ആൻഡ്രോയിഡ് പ്രേമികൾ കാത്തിരിക്കുന്ന ഫ്ലാഗ്ഷിപ്പ് അടങ്ങിയിട്ടുള്ള സീരീസാണിത്. Samsung Galaxy S25 Ultra എന്ന ഫ്ലാഗ്ഷിപ്പ് മാത്രമല്ല സീരീസിലെ മിന്നും താരം. Galaxy Slim ഫോണും ഈ സീരീസിൽ ആൻഡ്രോയിഡ് പ്രേമികൾ കാത്തിരിക്കുകയാണ്.
SurveySamsung Galaxy S25 ലോഞ്ച്
സീരീസിൽ വാനില ഗാലക്സി S25, ഗാലക്സി S25+, ഗാലക്സി S25 അൾട്രാ എന്നിവയാണ് വരുന്നത്. ആദ്യമായി സാംസങ് തങ്ങളുടെ സ്ലിം പ്രീമിയം ഫോണും ഇതിൽ ഉൾപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.
Samsung Galaxy S25 Slim വരുന്നു!
സീരീസിനൊപ്പം Unpacked 2025 ചടങ്ങിൽ കമ്പനി ഗാലക്സി സ്ലിമ്മിനെയും പരിചയപ്പെടുത്തും. എന്നാൽ എല്ലാ രാജ്യങ്ങളിലും ഇത് ലഭ്യമാകുമോ എന്നതിൽ വ്യക്തതയില്ല. സീരീസിൽ സ്ലിം അവതരിപ്പിക്കുമെങ്കിലും ഇത് വിൽപ്പനയ്ക്ക് ഇപ്പോഴൊന്നും തയ്യാറെടുക്കില്ല എന്നാണ് ഫോൺഅറീന റിപ്പോർട്ട് ചെയ്യുന്നത്. മെലിഞ്ഞ പ്രീമിയം സാംസങ് ഫോൺ ഈ വർഷാവസാനം എത്തുമെന്നാണ് ലഭിക്കുന്ന വിവരം.

സാംസങ് ഗാലക്സി എസ്25 സ്ലിം 39 രാജ്യങ്ങളിലായിരിക്കും പുറത്തിറക്കുക എന്നും റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ അമേരിക്കയിൽ പോലും ഗാലക്സി സ്ലിം എത്തിക്കുന്നില്ല. എന്നാലോ ഇന്ത്യയിൽ ഈ മെലിഞ്ഞ S25 ഫോൺ വരുന്നുണ്ട്. ഏതെല്ലാം രാജ്യങ്ങളിലാണ് സാംസങ് ഗാലക്സി S25 സ്ലിം പുറത്തിറങ്ങുന്നതെന്ന് നോക്കാം.
ഗാലക്സി സ്ലിം എത്തുന്ന രാജ്യങ്ങൾ
ഇന്ത്യയിൽ ഗാലക്സി സ്ലിം എത്തുന്നുണ്ട്. അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ഓസ്ട്രിയ, ബ്രസീൽ, കോക്കസസ്, ക്രൊയേഷ്യ, ഈജിപ്ത്, ഫ്രാൻസ്, ഇറാഖ്, അയർലൻഡ്, ഇസ്രായേൽ, കസാക്കിസ്ഥാൻ, കെനിയ, ലിബിയ, മലേഷ്യ, മെക്സിക്കോ, മൊറോക്കോ, നൈജീരിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ലോഞ്ച് ചെയ്യും.
സെനഗൽ, സെർബിയ/മോണ്ടിനെഗ്രോ, പോർച്ചുഗൽ, റഷ്യ, സൗദി അറേബ്യ, സിംഗപ്പൂർ, സ്ലോവേനിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുകെ, യുഎഇ, സ്വിറ്റ്സർലൻഡ്, തായ്ലൻഡ്, ടുണീഷ്യ, ടർക്കി, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലും ഫോണെത്തും.
എന്നിരുന്നാലും, സാംസങ് ഇതുവരെ വ്യക്തമായ സ്ഥിരീകരണം വന്നിട്ടില്ല. സീരീസിന്റെ ടീസറിൽ നാല് ഫോണുകൾ ഉണ്ടാകുമെന്നാണ് ചില സൂചനകൾ.
Also Read: 5500Mah, Snapdragon ഉള്ള iQOO 5G ആണോ നോക്കുന്നത്? എങ്കിലിതാ 21000 രൂപയ്ക്ക് ഓഫറിൽ!
Galaxy Slim: ഫീച്ചറുകൾ
ഈ ഗാലക്സി ഫോണിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റാണുള്ളത്. ആൻഡ്രോയിഡ് 15-ൽ വൺ യുഐ 7 സ്കിൻ ആയിരിക്കും ഒഎസ് എന്ന് പറയുന്നത്. ഫോണിലെ മെയിൻ ക്യാമറ 200MP ആയിരിക്കും. 50MP അൾട്രാ വൈഡ് ആംഗിൾ ലെൻസും, 50MP 3.5x ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ടായേക്കും.
S25 സ്ലിം 6.4 മിമി കനമുള്ളതായിരിക്കും എന്നാണ് ലഭിക്കുന്ന വിവരം.S25 സ്ലിം അടിസ്ഥാനപരമായി കനം കുറഞ്ഞ S25+ ആണെന്ന് പറയാം. പ്ലസ് മോഡലിന്റെ നീളത്തിന് സമാനമാണിത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile