ഇനി മുതൽ ഔട്ട് ഓഫ് റേഞ്ച് ആയാൽ Intra Circle Roaming വഴി കണക്റ്റിവിറ്റി കിട്ടും
അതായത് സ്വന്തം സിമ്മിൽ സിഗ്നൽ നഷ്ടപ്പെട്ടാലും ലഭ്യമായ നെറ്റ്‌വർക്കിൽ നിന്ന് കോൾ ചെയ്യാനാകും
ഒരേ ടവറിൽ നിന്ന് 4G കണക്റ്റിവിറ്റി ആസ്വദിക്കാനാകുമെന്നാണ് പ്രത്യേകത
BSNL, Jio, Airtel വരിക്കാർക്ക് തടസ്സമില്ലാതെ ഇനി 4G ആസ്വദിക്കാം. ഇനി മുതൽ ഔട്ട് ഓഫ് റേഞ്ച് ആയാൽ Intra Circle Roaming അഥവാ ICR വഴി കണക്റ്റിവിറ്റി കിട്ടും. അതായത് സ്വന്തം സിമ്മിൽ സിഗ്നൽ നഷ്ടപ്പെട്ടാലും ലഭ്യമായ നെറ്റ്‌വർക്കിൽ നിന്ന് കോൾ ചെയ്യാനാകും. ഇങ്ങനെ തടസ്സമില്ലാത്ത 4G സേവമാണ് ടെലികോം വകുപ്പ് നടപ്പിലാക്കുന്നത്.
Surveyഇനി 4G തടസ്സമില്ലാതെ…
ഡിജിറ്റൽ ഭാരത് നിധി എന്ന DBN ആണ് ഇതിനായി ധനസഹായം നൽകുന്നത്. ഇതിനായി ജനുവരി 17-ന്, സർക്കാർ ഇൻട്രാ സർക്കിൾ റോമിംഗ് (ICR) സൗകര്യം അവതരിപ്പിച്ചു. ജിയോ, എയർടെലോ ബിഎസ്എൻഎല്ലോ ആകട്ടെ, ഏത് നെറ്റ്‌വർക്കിൽ നിന്നുള്ള വരിക്കാരനായാലും 4ജി ആക്സസ് ചെയ്യാം.
ഒരൊറ്റ DBN-ഫണ്ട് ടവർ വഴി 4G സേവനങ്ങൾ ആക്‌സസ് ചെയ്യാനുള്ള സംവിധാനമാണിത്.
BSNL 4G പ്രശ്നത്തിനും പരിഹാരമായി!
വ്യത്യസ്ത നെറ്റ്‌വർക്കുകളിൽ നിന്നുള്ള ഉപഭോക്താക്കൾക്ക് ഒരേ ടവറിൽ നിന്ന് 4G കണക്റ്റിവിറ്റി ആസ്വദിക്കാനാകുമെന്നാണ് പ്രത്യേകത. ഇത് ശരിക്കും പ്രയോജനപ്പെടുന്നത് ബിഎസ്എൻഎല്ലിന്റെ കണക്റ്റിവിറ്റി പ്രശ്നങ്ങൾക്കാണ്. അതുപോലെ ഓരോ കമ്പനിയും ഒന്നിലധികം ടവറുകൾ ഉപയോഗിക്കുന്നതിനും കുറവുണ്ടാകുന്നു. ഇങ്ങനെ മൊത്തത്തിൽ കുറച്ച് ടവർ ഇൻസ്റ്റാളേഷനുകൾ മാത്രമാണ് ഇതിലൂടെ ആവശ്യമാകുക.

ഇനി ബിഎസ്എൻഎൽ 4ജി കിട്ടിയില്ലെങ്കിൽ മറ്റ് ടവറുകളിൽ നിന്ന് തടസ്സമില്ലാതെ കോൾ ചെയ്യാം. ഒരേ ടവറിൽ നിന്ന് 4ജി കണക്റ്റിവിറ്റി ഉറപ്പാക്കുന്ന നൂതന സംവിധാനം ഗ്രാമീണ പ്രദേശങ്ങളിലുള്ളവർക്ക് വലിയ സഹായമാകും. എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ കണക്റ്റിവിറ്റി നിലനിർത്താൻ ഈ ടവറുകൾ സഹായിക്കുന്നു.
ഈ ടെലികോം സംവിധാനത്തിന് ഫണ്ട് കൊടുക്കുന്ന DBN മുമ്പ് USOF എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
BSNL നെറ്റ്‌വർക്ക് പ്രശ്നം ഇനിയില്ല…
ഇനി വലിയ പണച്ചെലവില്ലാതെ മെച്ചപ്പെട്ട മൊബൈൽ സേവനങ്ങൾ നൽകാനാകും. ഇൻട്രാ സർക്കിൾ റോമിങ് സൌകര്യം കേന്ദ്രമന്ത്രി ജോതിരാദിത്യ സിംഗ് ആണ് ഉദ്ഘാടനം ചെയ്തത്.
ഏകദേശം 27,000 ടവറുകൾ ഉപയോഗിച്ച് 35,400-ലധികം ഗ്രാമീണ, വിദൂര ഗ്രാമങ്ങളിൽ 4G കണക്റ്റിവിറ്റി വർധിപ്പിക്കാനാണ് ലക്ഷ്യം. ഭാവിയിൽ ഇത് പൂർണമായി നടപ്പിലാക്കി ഇന്ത്യയുടെ ഫാസ്റ്റ് കണക്റ്റിവിറ്റിയ്ക്ക് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Also Read: BSNL Calling Plan: 90 ദിവസത്തേക്ക് Unlimited calling, SMS ഓഫറുകളും! 450 രൂപയ്ക്കും താഴെ…
നിലവിൽ, DBN സപ്പോർട്ടോടെ ടവർ സ്ഥാപിച്ചിട്ടുള്ള TSP-യുടെ സേവനങ്ങളാണ് വരിക്കാർക്ക് ലഭിക്കുന്നത്. അതായത് മറ്റ് ടെലികോം കമ്പനികളിൽ നിന്നുള്ള വരിക്കാർക്ക് ഇതുവരെ ഈ ടവറുകൾ ആക്സസ് ചെയ്യാൻ കഴിയുന്നില്ല. വരും മാസങ്ങളിൽ തടസ്സമില്ലാതെ 4ജി കിട്ടാനുള്ള പുതിയ സേവനം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile