BSNL ഇപ്പോൾ 4G നെറ്റ്‌വർക്ക് വിപുലീകരണ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്
ഇതിന്റെ ഭാഗമായാണ് 3ജി സേവനം നിർത്തലാക്കാനുള്ള തീരുമാനവും
നിലവിൽ ബിഹാറിലാണ് ബിഎസ്എൻഎൽ 3ജി അവസാനിപ്പിക്കുന്നത്
BSNL 3G സേവനം അവസാനിപ്പിക്കുന്നു. ഇന്ന് ജനുവരി 15 മുതൽ 3ജി കണക്റ്റിവിറ്റി നിർത്തലാക്കുമെന്നാണ് അറിയിപ്പ്. ഫാസ്റ്റ് കണക്ഷനുകളിലേക്ക് ടെലികോം കമ്പനി ചുവടുവയ്ക്കുന്നതിന്റെ ഭാഗമായാണിത്.
SurveyBSNL എന്നത് സർക്കാർ ടെലികോം കമ്പനിയാണ്. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഇപ്പോൾ 4G നെറ്റ്‌വർക്ക് വിപുലീകരണ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായാണ് 3ജി സേവനം നിർത്തലാക്കാനുള്ള തീരുമാനവും. എന്നാൽ എല്ലാ ടെലികോം സർക്കിളുകളിലും ഇത് ബാധകമല്ല.
BSNL 3G നിർത്തുന്നു!
നിലവിൽ ബിഹാറിലാണ് ബിഎസ്എൻഎൽ 3ജി അവസാനിപ്പിക്കുന്നത്. ലസ്ഥാന നഗരമായ പട്ന ഉൾപ്പടെയുള്ള നഗരങ്ങളിൽ 4ജി അപ്ഗ്രേഡ് നടക്കുകയാണ്. കതിഹാർ, ഖഗാരിയ തുടങ്ങിയ പ്രദേശങ്ങളിൽ ഇതിനകം 3ജി നിർത്തലാക്കിയിരുന്നു. ഇനി ബിഹാർ ടെലികോം സർക്കിളുകളിൽ ഉടനീളം ഇത് ലഭ്യമാകില്ല. 3ജി സിം ഉള്ളവർ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള നിർദേശവും ടെലികോം നൽകിയിട്ടുണ്ട്.

BSNL 4G Update
പാൻ-ഇന്ത്യ തലത്തിൽ ടെലികോം കമ്പനി തങ്ങളുടെ 4G സേവനം നടപ്പിലാക്കുകയാണ്. ഇത് ജൂണിൽ ആരംഭിക്കാൻ ഒരുങ്ങുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ബിഎസ്എൻഎൽ ബിഹാറിൽ മാത്രമല്ല, രാജ്യത്തുടനീളമുള്ള മറ്റ് ടെലികോം സർക്കിളുകളിലും 3ജി സേവനം ക്രമേണ നിർത്തലാക്കും. 4G നെറ്റ്‌വർക്ക് വന്നാൽ 2ജിയും 3ജിയും നിർത്തലാക്കും. മെച്ചപ്പെട്ട കണക്റ്റിവിറ്റിയും വേഗതയേറിയ ഇന്റർനെറ്റും സുഗമമായി ലഭിക്കാനുള്ള പ്രയത്നത്തിലാണ് കമ്പനി.
നെറ്റ്‌വർക്ക് അപ്‌ഗ്രേഡിനൊപ്പം, വരിക്കാർക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റി പ്രതീക്ഷിക്കാം. സ്വകാര്യ ടെലികോം ദാതാക്കളുടെ ഉയർന്ന നിരക്കിലുള്ള റീചാർജ് ഓപ്ഷനുകളിൽ നിന്ന് രക്ഷപ്പെടാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
3G-യിൽ നിന്ന് 4G: എങ്ങനെ?
3G സിം കാർഡുകളെ ഇപ്പോഴും ആശ്രയിക്കുന്ന വരിക്കാരെ മാറ്റം ബാധിക്കും. ഇവർ സിം അപ്ഗ്രേഡ് ചെയ്താലാണ് തുടർന്നും ബിഎസ്എൻഎൽ സേവനം ലഭിക്കുക. ടെലികോം വരിക്കാർ അവരുടെ സിം കാർഡുകൾ 4G-യിലേക്ക് അപ്ഗ്രേഡ് ചെയ്യണം.
ഫാസ്റ്റ് കണക്റ്റിവിറ്റി തരുന്ന 4G/5G സിമ്മുകളിലേക്ക് സൗജന്യ അപ്‌ഗ്രേഡ് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. പുതിയ 4G സിം കാർഡ് ലഭിക്കുന്നതിന് വരിക്കാർക്ക് അടുത്തുള്ള ടെലിഫോൺ എക്സ്ചേഞ്ച് സന്ദർശിക്കാം. അതുമല്ലെങ്കിൽ BSNL ഉപഭോക്തൃ സേവന കേന്ദ്രത്തിലൂടെയും സേവനം ലഭ്യമാണ്. ബിഎസ്എൻഎൽ 4ജി സിം അപ്ഡേറ്റ് സേവനം തികച്ചും സൗജന്യമാണ്.
Also Read: Unlimited calling വേണ്ടവർക്ക് ഡാറ്റ ചേർക്കാതെ ഉഗ്രൻ BSNL പാക്കേജ്, 500 രൂപയ്ക്ക് താഴെ!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile