OnePlus 13 vs OnePlus 13R: രണ്ട് വ്യത്യസ്ത വിലയിൽ പ്രീമിയം പെർഫോമൻസ്, 7-ന് എത്തുന്ന New Phones വിശേഷങ്ങൾ

HIGHLIGHTS

OnePlus 13R, OnePlus 13 ലോഞ്ചിനായി കാത്തിരിക്കുകയാണ് ജനുവരി

ഫോണുകൾ പ്രകടനത്തിലും ലുക്കിലുമെല്ലാം എങ്ങനെ വേറെയാണെന്നത് നോക്കാം

ജനുവരി 7-നാണ് ഫോണുകളുടെ ലോഞ്ച് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്

OnePlus 13 vs OnePlus 13R: രണ്ട് വ്യത്യസ്ത വിലയിൽ പ്രീമിയം പെർഫോമൻസ്, 7-ന് എത്തുന്ന New Phones വിശേഷങ്ങൾ

OnePlus 13R, OnePlus 13 ലോഞ്ചിനായി കാത്തിരിക്കുകയാണ് ജനുവരി. അടുത്ത ആഴ്ചയാണ് രണ്ട് പ്രീമിയം സെറ്റുകളും വിപണിയിൽ എത്തുന്നത്. വൺപ്ലസിന്റെ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണാണ് വൺപ്ലസ് 13. ഇതിനൊപ്പം 12R-ന്റെ പിൻഗാമിയായി 13R സ്മാർട്ഫോണും പുറത്തിറങ്ങും.

Digit.in Survey
✅ Thank you for completing the survey!

ജനുവരി 7-നാണ് ഫോണുകളുടെ ലോഞ്ച് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. പുതിയ ഡിസൈനും ഫാസ്റ്റ് സോഫ്റ്റ് വെയറും, മികച്ച ഡിസ്പ്ലേയും തുടങ്ങി നിരവധി പുത്തൻ ഫീച്ചഫുകൾ ഫോണിലുണ്ടാകും. വരാനിരിക്കുന്ന വൺപ്ലസ് 13, 13R തമ്മിൽ വിലയിൽ മാത്രമല്ല വ്യത്യാസം. ഫോണുകൾ പ്രകടനത്തിലും ലുക്കിലുമെല്ലാം എങ്ങനെ വേറെയാണെന്നത് നോക്കാം.

oneplus 13 vs oneplus 13r to launch on january 7
january 7 ലോഞ്ച്

OnePlus 13 vs OnePlus 13R

OnePlus 13, OnePlus 13R ഫോണുകളുടെ ചില ഫീച്ചറുകൾ ചോർന്നിട്ടുണ്ട്. ഡിസ്പ്ലേ, ബാറ്ററി, ക്യാമറയിലെല്ലാം ഈ വ്യത്യാസം വരുന്നു. ഓരോ ഫീച്ചറുകളിലും ഫോണുകളുടെ പ്രത്യേകത എങ്ങനെയൊക്കെയാണെന്ന് നോക്കാം.

OnePlus 13 vs OnePlus 13R: ക്യാമറ

OnePlus 13R ഒരു പുതിയ 2x ടെലിഫോട്ടോ സെൻസറിലായിരിക്കും വരുന്നത്. ഇതിൽ ക്രമീകരിച്ചിരിക്കുന്നത് ട്രിപ്പിൾ ക്യാമറയായിരിക്കും. 50MP മെയിൻ സെൻസർ, 8MP അൾട്രാ വൈഡ് ക്യാമറയും ഫോണിലുണ്ടാകും. അതുപോലെ 50MP 2x ടെലിഫോട്ടോ ലെൻസും ഫോണിൽ ഉൾപ്പെടുന്നു. സെൽഫികൾക്കായി, 16MP ഫ്രണ്ട് ഷൂട്ടറും ഫോണിലുണ്ടാകും.

OnePlus 13-ൽ ട്രിപ്പിൾ റിയർ ക്യാമറ തന്നെയാണ്. 50MP+50MP+50MP ചേർന്നതാണ് ക്യാമറ സിസ്റ്റം. ടെലിഫോട്ടോ ലെൻസിന് 3x സൂം ഫീച്ചറുണ്ടായിരിക്കും. 32MP ഫ്രണ്ട് ക്യാമറയായിരിക്കും ഇതിൽ നൽകുക. ഇവയുടെ ക്യാമറ ഹാസൽബ്ലാഡ് ട്യൂൺ ചെയ്ത സെൻസറുകളിലാണ് അവതരിപ്പിക്കുന്നത്.

ഡിസ്പ്ലേ, സോഫ്‌റ്റ്‌വെയർ

ഡിസ്‌പ്ലേയെ കുറിച്ച് പറഞ്ഞാൽ ഫ്ലാഗ്ഷിപ്പിൽ 6.82-ഇഞ്ച് LTPO AMOLED പാനലായിരിക്കും. ഇതിന് 120Hz റിഫ്രഷ് റേറ്റും, 4,500 nits പീക്ക് ബ്രൈറ്റ്നെസ്സുമുണ്ടാകും. എന്നാൽ വൺപ്ലസ്13R അല്പം ചെറിയ 6.78 ഇഞ്ച് LTPO AMOLED പാനലിലുള്ള ഫോണായിരിക്കും.

വൺപ്ലസ് 13, 13R: ബാറ്ററി, പെർഫോമൻസ്

ബാറ്ററിയുടെ പ്രത്യേകതകൾ നോക്കിയാൽ, രണ്ടെണ്ണത്തിലും 6,000mAh ബാറ്ററിയായിരിക്കും. ഇത് 100W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്ന് കമ്പനി തന്നെ അറിയിച്ചതാണ്.

പ്രോസസറിനെ കുറിച്ചും കമ്പനി സ്ഥിരീകരിച്ചിരുന്നതാണ്. വൺപ്ലസ് 13 കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡലാണ്. അതിനാൽ സാംസങ്, ഐഖൂ ഫ്ലാഗ്ഷിപ്പുകളോട് പൊരുതാനാണ് എത്തുന്നത്. അതിനാൽ സ്മാർട്ഫോണിൽ ഏറ്റവും പുതിയ പ്രോസസറാണ് അവതരിപ്പിച്ചത്.
ക്വാൽകോമിന്റെ ഏറ്റവും പുതിയ മുൻനിര പ്രൊസസറായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് ഇതിലുണ്ടാകും. ഇത് ഒരുപക്ഷേ 16GB വരെ അല്ലെങ്കിൽ 24GB റാം വരെ കോൺഫിഗറേഷനിലായിരിക്കും വരുന്നത്.

വൺപ്ലസ് 13R ആകട്ടെ, സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്പിലായിരിക്കും വരുന്നത്. വൺപ്ലസ് 12 എന്ന കമ്പനിയുടെ നിലവിലെ ഫ്ലാഗ്ഷിപ്പിൽ ഇതാണ് പ്രോസസർ. എങ്കിലും വൺപ്ലസ് 13R കൂടുതൽ താങ്ങാനാവുന്ന വിലയിലായിരിക്കും അവതരിപ്പിക്കുക.

രണ്ടിനും ഏകദേശ വില?

വൺപ്ലസ് 13 എന്ന ഫ്ലാഗ്ഷിപ്പിന് Rs 67,000 മുതൽ 70,000 രൂപയായിരിക്കും വിലയാകുക. എന്നാൽ മിഡ് റേഞ്ച് പ്രീമിയം സെറ്റാണ് വൺപ്ലസ് 13ആർ. ഈ സ്മാർട്ഫോണിന്റെ വില 40,999 രൂപയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Also Read: 50MP ക്യാമറ, Snapdragon പ്രോസസറുള്ള OnePlus 10T 5G സ്റ്റൈലിഷ് ഫോൺ 10000 രൂപയോളം കിഴിവിൽ

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo