BSNL 2025: 5 കിടിലൻ പ്ലാനുകൾ, Unlimited ഓഫറുകൾ, 2026 വരെ ഇനി ചെലവുമില്ല…

HIGHLIGHTS

ഒന്നും രണ്ടുമല്ല, അഞ്ച് പ്ലാനുകളാണ് ബിഎസ്എൻഎൽ ഒരു വർഷം വാലിഡിറ്റിയിൽ അവതരിപ്പിച്ചിട്ടുള്ള

ജിയോ, എയർടെലുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ലാഭകരമാണ് ഇവ

BSNL വരിക്കാർക്ക് ഇടയ്ക്കിടെ റീചാർജ് ചെയ്യാതെ സിം ആക്ടീവാക്കി നിർത്താം

BSNL 2025: 5 കിടിലൻ പ്ലാനുകൾ, Unlimited ഓഫറുകൾ, 2026 വരെ ഇനി ചെലവുമില്ല…

BSNL വരിക്കാർക്ക് ഇടയ്ക്കിടെ റീചാർജ് ചെയ്യാതെ സിം ആക്ടീവാക്കി നിർത്താം. തുച്ഛമായ വിലയിൽ ആകർഷകമായ വാർഷിക പ്ലാനുകൾ കമ്പനി തരുന്നു. Bharat Sanchar Nigam Limited ആണ് നിലവിൽ ഏറ്റവും ലാഭകരമായി പ്ലാനുകൾ തരുന്നത്.

Digit.in Survey
✅ Thank you for completing the survey!

ഒരു വർഷം മുഴുവനും റീചാർജ് ചെയ്യാൻ കഴിയുന്ന പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎല്ലിലുണ്ട്. ബിഎസ്എൻഎല്ലിനായി നല്ലൊരു പ്ലാനാണോ നിങ്ങൾ തിരയുന്നത്? എങ്കിൽ ഇവിടെ വിവരിക്കുന്ന റീചാർജ് ഓപ്ഷനുകൾ നോക്കിയാൽ മതി.

BSNL ഇപ്പോൾ 4G പ്രവർത്തനങ്ങളിലാണ്. കേരളത്തിലെ വിദൂരപ്രദേശങ്ങളിലും കമ്പനി അതിവേഗ കണക്റ്റിവിറ്റി എത്തിക്കുന്നു. ബിഎസ്എൻഎൽ വരിക്കാർക്കായി മികച്ച പ്ലാനുകൾ പരിചയപ്പെടുത്തട്ടെ.

bsnl best annual prepaid plans
bsnl

BSNL 1 വർഷ പ്ലാനുകൾ

ഒന്നും രണ്ടുമല്ല, അഞ്ച് പ്ലാനുകളാണ് ബിഎസ്എൻഎൽ ഒരു വർഷം വാലിഡിറ്റിയിൽ അവതരിപ്പിച്ചിട്ടുള്ളത്. ജിയോ, എയർടെലുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ലാഭകരമാണ് ഇവ. എന്തായാലും ജൂൺ ആകുമ്പോഴേക്കും 5ജിയിലേക്കും ബിഎസ്എൻഎൽ പ്രവേശിക്കും. ഈ സമയത്തിനകം കമ്പനി 4G വിന്യസിക്കുന്നത് പൂർത്തിയാക്കിയേക്കും.

അങ്ങനെയെങ്കിൽ ബിഎസ്എൻഎൽ സിമ്മുള്ളവർ ദീർഘകാല പ്ലാൻ എടുക്കുന്നതാണ് ഉചിതം.

BSNL 1198 രൂപ പ്ലാൻ

ഈ ലിസ്റ്റിലെ ആദ്യ പ്ലാൻ 1198 രൂപയുടേതാണ്. ഇതിന് 365 ദിവസത്തെ സാധുതയാണ് വരുന്നത്. പ്ലാനിൽ 300 മിനിറ്റ് വോയ്‌സ് കോളിംഗ് ആനുകൂല്യമുണ്ട്. 3 ജിബി ഡാറ്റയും 12 മാസത്തേക്ക് ലഭിക്കും. എല്ലാ മാസവും 30 എസ്എംഎസും കമ്പനി വാഗ്ദാനം ചെയ്യുന്നു. ബിഎസ്എൻഎൽ സിം സെക്കൻഡറി ഓപ്ഷനായി ഉപയോഗിക്കുന്നവർ അനുയോജ്യമായ പാക്കേജാണിത്.

1999 രൂപ പ്ലാൻ

BSNL തരുന്ന 1999 രൂപയുടെ പ്ലാനിന് 365 ദിവസത്തെ സേവന വാലിഡിറ്റിയാണുള്ളത്. ഇത് അൺലിമിറ്റഡ് വോയ്‌സ് കോളിങ് അനുവദിച്ചിരിക്കുന്നു. 600 ജിബി ഹൈ സ്പീഡ് ഡാറ്റയും ഇതിലുണ്ട്. അതുപോലെ 365 ദിവസത്തേക്ക് 100 എസ്എംഎസും ലഭിക്കുന്നു. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

BSNL 2099 രൂപ പ്ലാൻ

2099 രൂപയുടെ പ്ലാൻ 425 ദിവസത്തെ വാലിഡിറ്റിയിലാണ് വരുന്നത്. 395 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 2 ജിബി പ്രതിദിന ഡാറ്റയുമുണ്ട്. ന്യൂ ഇയർ ഓഫറായാണ് കമ്പനി 30 ദിവസം കൂടി അധികമായി അനുവദിച്ചത്. സിം ആക്ടീവാക്കി നിലനിർത്താനുള്ള ഓഫറാണിത്.

ഒരു വർഷ കാലയളവിൽ നിങ്ങൾക്ക് പ്രതിദിനം 100 എസ്എംഎസ് ലഭിക്കും. എല്ലാ ആനുകൂല്യങ്ങളും 425 ദിവസം വരെ ലഭിക്കില്ല എന്നത് ശ്രദ്ധിക്കുക.

2399 രൂപ BSNL പ്ലാൻ

2399 രൂപ പ്ലാനിന്റെ വാലിഡിറ്റിയും 425 ദിവസമാണ്. ഈ കാലയളവിൽ നിങ്ങൾക്ക് Unlimited വോയ്‌സ് കോളിങ് ലഭിക്കും. ഇതിൽ 2GB പ്രതിദിന ഡാറ്റയും 100 എസ്എംഎസ്സും ലഭിക്കുന്നു. ഇത് 395 ദിവസത്തേക്ക് മാത്രമായിരിക്കും.

2999 രൂപ പ്ലാൻ

ബിഎസ്എൻഎൽ വാർഷിക പ്ലാനിലെ ഏറ്റവും വലിയവനാണിത്. 2999 രൂപ പ്ലാനിൽ 365 ദിവസമാണ് വാലിഡിറ്റി വരുന്നത്. ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് 3GB പ്രതിദിന ഡാറ്റ നേടാം. ഈ കാലയളവിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ലഭിക്കുന്നു. പ്രതിദിനം 100 എസ്എംഎസും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Also Read: Jio vs Airtel 2025: ജിയോ, എയർടെലിൽ 2026 വരെ വാലിഡിറ്റിയുള്ള Super പ്ലാനുകൾ, ആരാണ് Best!!!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo