Jio Shock: 30 രൂപയ്ക്ക് താഴെയുള്ള Recharge പ്ലാനുകളിൽ മാറ്റം, ജൂലൈയ്ക്ക് ശേഷം Ambani-യുടെ പണി

HIGHLIGHTS

Reliance Jio ചെറിയ പ്ലാനുകളിൽ മാറ്റം വരുത്തിയിരിക്കുന്നു

രണ്ട് റീചാർജ് പ്ലാനുകളിൽ മാറ്റം വരുത്തി വരിക്കാർക്ക് ഷോക്ക് നൽകിയിരിക്കുന്നു

ജിയോ 19 രൂപ, 29 രൂപ പ്ലാനുകളിലാണ് മാറ്റം വരുത്തിയത്

Jio Shock: 30 രൂപയ്ക്ക് താഴെയുള്ള Recharge പ്ലാനുകളിൽ മാറ്റം, ജൂലൈയ്ക്ക് ശേഷം Ambani-യുടെ പണി

Ambani-യുടെ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയാണ് Jio. ഇപ്പോഴിതാ ജിയോ വരിക്കാർക്ക് എട്ടിന്റെ പണി കിട്ടിയിരിക്കുന്നു. ജൂലൈയിൽ അമിത നിരക്കിൽ താരിഫ് ഉയർത്തിയതിനെ തുടർന്ന് വരിക്കാരുടെ കൊഴിഞ്ഞുപോക്ക് സംഭവിച്ചിരുന്നു. എന്നാൽ പിന്നീട് Unlimited 5G പ്ലാനുകളിലൂടെ വീണ്ടും അംബാനി വരിക്കാരെ കൈയിലെടുത്തു.

Digit.in Survey
✅ Thank you for completing the survey!

ഏറ്റവും പുതിയ വാർത്ത എന്തെന്നാൽ Reliance Jio ചെറിയ പ്ലാനുകളിൽ മാറ്റം വരുത്തിയിരിക്കുന്നു. 490 ദശലക്ഷത്തിലധികം വരിക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് ജിയോ. ഇപ്പോൾ രണ്ട് റീചാർജ് പ്ലാനുകളിൽ മാറ്റം വരുത്തി അംബാനി വരിക്കാർക്ക് ഷോക്ക് നൽകിയിരിക്കുന്നു.

Jio Recharge പ്ലാനുകളിൽ മാറ്റം

റിലയൻസ് ജിയോ 19 രൂപ, 29 രൂപ പ്ലാനുകളിലാണ് മാറ്റം വരുത്തിയത്. കമ്പനിയുടെ ഏറ്റവും താങ്ങാനാവുന്ന ഡാറ്റ വൗച്ചറുകളാണിവ. മിക്കവരും കുറച്ച് നാളത്തേക്ക് ഡാറ്റ ഉപയോഗിക്കുന്നെങ്കിൽ ആശ്രയിക്കുന്ന ഡാറ്റ പാക്കേജുകളായിരുന്നു ഇവ. എന്നാൽ ഇവയിലെ വാലിഡിറ്റി ജിയോ വെട്ടിക്കുറച്ചിരിക്കുന്നു.

ഈ മാറ്റങ്ങൾ വരിക്കാർ അവരുടെ റീചാർജ് ഓപ്ഷനുകൾ പുനഃപരിശോധിക്കാൻ നിർബന്ധിപ്പിക്കുന്നു. ഇനി ബേസിക് റീചാർജിലും വലിയ ഡാറ്റയുള്ള പ്ലാനുകൾ വരിക്കാർക്ക് തെരഞ്ഞെടുക്കേണ്ടി വന്നേക്കാം.

ambani jio shocks users in under 30 recharge plans
അംബാനി പ്ലാൻ

Jio 19 രൂപ പ്ലാൻ: Update

19 രൂപയുടെ പ്ലാനിൽ മുമ്പ് ബേസിക് പ്ലാനിന്റെ അതേ വാലിഡിറ്റിയായിരുന്നു ലഭിച്ചിരുന്നത്. ഉദാഹരണത്തിന് 30 ദിവസത്തെ പ്ലാനിനൊപ്പം 19 രൂപ വൗച്ചറെടുത്താൽ 30 ദിവസത്തേക്ക് ഡാറ്റ കിട്ടും. 84 ദിവസ പ്ലാനിൽ 19 രൂപ ഡാറ്റ വൗച്ചർ എടുത്താൽ 84 ദിവസമായിരിക്കും വാലിഡിറ്റി. ഇതിൽ പുതിയ മാറ്റത്തിലൂടെ വലിയൊരു തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്.

ഇനി 19 രൂപ ഡാറ്റ വൗച്ചറിൽ ഒരു ദിവസത്തെ വാലിഡിറ്റി മാത്രമാണ് ലഭിക്കുക. എന്നാൽ ഡാറ്റയുടെ അളവിൽ മാറ്റമില്ല. 1GB ഡാറ്റ തന്നെ തുടർന്നും ലഭിക്കും. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

ജിയോ Rs 29 പ്ലാൻ: അപ്ഡേറ്റ്

ജിയോയുടെ 29 രൂപയുടെ റീചാർജ് പ്ലാനും ഒരു ഡാറ്റ വൗച്ചറാണ്. ഈ പ്ലാനിലും വലിയ ആഘാതമാണ് സംഭവിച്ചിരിക്കുന്നത്. ജിയോ വരിക്കാർക്ക് ബേസിക് പ്ലാനിന്റെ വാലിഡിറ്റി 29 രൂപ പ്ലാനിലും ലഭിച്ചിരുന്നു. എന്നാൽ ഇനി മുതൽ രണ്ട് ദിവസത്തെ സാധുതയാണ് പ്ലാനിലുണ്ടാകുക. ഈ സമയപരിധിക്കുള്ളിൽ നിങ്ങൾ ഡാറ്റ ഉപയോഗിച്ച് തീർക്കേണ്ടി വരും.

Also Read: Happy New Year: BSNL 60 ദിവസ പ്ലാനിൽ 120GB ഡാറ്റ, 300 രൂപയ്ക്ക് താഴെ!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo