Netflix, Amazon Prime Video തുടങ്ങിയവയുടെ ആക്സസുകൾ ബിഎസ്എൻഎല്ലിൽ ഇനി ലഭിച്ചേക്കും
ഇതിനായി കമ്പനി പുതിയൊരു പ്ലാനിന്റെ ആലോചനയിലാണെന്നാണ് റിപ്പോർട്ട്
ജിയോയ്ക്കും എയർടെലിനും പണിയാകുന്ന പുതിയ പ്ലാനുകളായിരിക്കും ഇവ...
BSNL റീചാർജ് പ്ലാനുകളിലും നിങ്ങൾക്ക് Free OTT സേവനങ്ങൾ ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ ജനപ്രിയ ഒടിടികളിലൂടെ അവധിക്കാലം ആഘോഷിക്കാനുള്ള സുവർണാവസരമാണിത്. എന്നാൽ ഇനി ജിയോയ്ക്കും എയർടെലിനും പണിയാകുന്ന പുതിയ പ്ലാനുകൾ ടെലികോം കമ്പനി അവതരിപ്പിച്ചേക്കും.
SurveyBSNL പുതിയ പ്ലാൻ വന്നോ!
സർക്കാർ ടെലികോം കമ്പനിയാണ് Bharat Sanchar Nigam Limited. Netflix, Amazon Prime Video തുടങ്ങിയവയുടെ ആക്സസുകൾ ബിഎസ്എൻഎല്ലിൽ നിന്ന് ഇനി ലഭിച്ചേക്കും. ഇതിനായി കമ്പനി പുതിയൊരു പ്ലാനിന്റെ ആലോചനയിലാണെന്നാണ് പുതിയ റിപ്പോർട്ട്. ഇക്കാര്യമെന്നാൽ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
ഈ സൂപ്പർ-ഹിറ്റ് പ്ലാനുകളിലൂടെ ജിയോയെയും എയർടെലിനെയും കമ്പനി വെല്ലുവിളിക്കുകയാണെന്ന് പറയാം. നിലവിൽ, ഈ സ്ട്രീമിംഗ് സേവനങ്ങൾ ഫീച്ചർ ചെയ്യുന്ന റീചാർജ് പ്ലാനുകൾ നൽകാത്ത ഇന്ത്യയിലെ ഏക ടെലികോം ബിഎസ്എൻഎല്ലാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ബിഎസ്എൻഎല്ലിന്റെ പ്ലാനിലുണ്ട്.

BSNL ഫ്രീ Netflix, പ്രൈം വീഡിയോ പ്ലാൻ
നെറ്റ്ഫ്ലിക്സും പ്രൈം വീഡിയോയും കൂടി കമ്പനിയിൽ നിന്ന് ലഭിച്ചാൽ അത് സാധാരണക്കാർക്ക് വളരെ പ്രയോജനപ്പെടും. AskBSNL സംരംഭത്തിനിടെ, ഇങ്ങനെയൊരു OTT ആപ്പുകൾ ഉൾപ്പെടുന്ന റീചാർജ് പാക്കേജിനെ കുറിച്ച് ബിഎസ്എൻഎൽ പ്രതിനിധി സൂചിപ്പിച്ചിരുന്നു. ഇന്ത്യടിവി ടൈംസ് റിപ്പോർട്ടിലാണ് ഇത് വിശദമാക്കിയിരിക്കുന്നത്.
BSNL- Netflix പ്ലാൻ വരിക്കാർക്ക് നേട്ടമാകുമോ?
മൊബൈൽ പ്രീപെയ്ഡ് വരിക്കാർക്ക് ഇത് വളരെ മികച്ച ആനുകൂല്യമായിരിക്കും.
നെറ്റ്ഫ്ലിക്സ് രാജ്യത്തെ ഏറ്റവും പ്രീമിയം ഒടിടി പ്ലാറ്റ്ഫോമായി കണക്കാക്കപ്പെടുന്നു. നെറ്റ്ഫ്ലിക്സിലൂടെ അന്താരാഷ്ട്ര വെബ് സീരീസുകളും ഏറ്റവും പുതിയ സിനിമാ റിലീസുകളും ആസ്വദിക്കാം.
ആമസോൺ പ്രൈം വീഡിയോയിലൂടെ നിങ്ങൾക്ക് ഒടിടി സബ്സ്ക്രിപ്ഷൻ മാത്രമല്ല ലഭിക്കുന്നത്. പ്രൈം ഷോപ്പിംഗ്, പ്രൈം മ്യൂസിക്, പ്രൈം റീഡിംഗ് സൌകര്യങ്ങളും ഇതിലുണ്ട്.
Read More: 2025 Plan: Jio New Year സ്പെഷ്യൽ 200 ദിവസത്തേക്ക്, 2,150 രൂപയുടെ Shopping കൂപ്പണുകളും Free
D2D കണക്റ്റിവിറ്റി
ബിഎസ്എൻഎൽ D2D കണക്റ്റിവിറ്റിയിലൂടെ ഒരു പുതിയ സേവനം നൽകുന്നുണ്ട്. ടവറില്ലാതെ സാറ്റലൈറ്റിൽ നിന്ന് സിഗ്നലുകൾ സ്വീകരിക്കുന്ന സംവിധാനമാണിത്. തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകുന്നതിനായാണ് ഡി2ഡി ടെലികോം കമ്പനി അവതരിപ്പിച്ചത്. സിം കാർഡുകളുടെ ആവശ്യവും ഈ സർവ്വീസിൽ വരുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
വിയാസറ്റുമായി (Viasat)സഹകരിച്ചാണ് കമ്പനി ഈ നൂതന ടെക്നോളജി നടപ്പിലാക്കുന്നത്. അംബാനിയുടെ ജിയോ പോലും ഡി2ഡി സർവ്വീസ് അവതരിപ്പിച്ചിട്ടില്ല എന്നതാണ് എടുത്തുപറയേണ്ടത്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile