Christmas Gift എന്ന് കൂട്ടിക്കോളൂ… Ambani പ്രഖ്യാപിച്ച Jio 5G Offer ഡിസംബർ വരെ

HIGHLIGHTS

ഒരു വമ്പൻ ഓഫറിലൂടെ Ambani Jio വരിക്കാരെ വീണ്ടും ഞെട്ടിച്ചു

വെറും 1111 രൂപയ്ക്ക് 50 ദിവസത്തേക്ക് എയർ ഫൈബർ കണക്ഷൻ ആസ്വദിക്കാമെന്നതാണ് ഓഫർ

എയർഫൈബർ വരിക്കാർക്ക് 1000 രൂപ ഇൻസ്റ്റലേഷൻ ഫീയും കമ്പനി ഒഴിവാക്കി

Christmas Gift എന്ന് കൂട്ടിക്കോളൂ… Ambani പ്രഖ്യാപിച്ച Jio 5G Offer ഡിസംബർ വരെ

ഒരു വമ്പൻ ഓഫറിലൂടെ Ambani Jio വരിക്കാരെ വീണ്ടും ഞെട്ടിച്ചു. വീട്ടിലെ വൈ-ഫൈ പ്രയോജനപ്പെടുത്തുന്നവർക്കായാണ് പുതിയ Jio 5G Offer പ്രഖ്യാപിച്ചിരിക്കുന്നത്. കുറച്ചുകൂടി വ്യക്തമാക്കിയാൽ Jio AirFiber Offer ആണ് മുകേഷ് അംബാനിയുടെ പുതിയ പ്രഖ്യാപനം.

Digit.in Survey
✅ Thank you for completing the survey!

Ambani പ്രഖ്യാപിച്ച Jio 5G Offer

വെറും 1111 രൂപയ്ക്ക് 50 ദിവസത്തേക്ക് ഒരു പുതിയ എയർ ഫൈബർ കണക്ഷൻ ആസ്വദിക്കാമെന്നതാണ് ഓഫർ. 50 ദിവസം എന്നത് ഒന്നര മാസത്തേക്കാൾ കൂടുതലാണ് എന്ന് ഓർക്കുക. എന്നാലോ ഇത്രയും വലിയ ഓഫറിന് 1111 രൂപ മാത്രമാണ് ചെലവ്.

ambani christmas gift for jio 5g
ഫ്രീ ഇൻസ്റ്റലേഷനും Ambani ഓഫറിൽ…

ഫ്രീ ഇൻസ്റ്റലേഷനും Ambani ഓഫറിൽ…

വെറുതെ വില കുറഞ്ഞ പ്ലാൻ നൽകുക മാത്രമല്ല റിലയൻസിന്റെ ഓഫർ. ഇങ്ങനെ എയർഫൈബർ വരിക്കാർക്ക് 1000 രൂപ ഇൻസ്റ്റലേഷൻ ഫീയും കമ്പനി ഒഴിവാക്കിയിരിക്കുന്നു. ശരിക്കും Christmas Gift എന്ന് പറയാവുന്ന ജിയോ ഓഫറാണിത്. കാരണം ഈ ആനുകൂല്യം നിങ്ങൾക്ക് ഡിസംബർ മാസം വരെ ആസ്വദിക്കാവുന്നതാണ്.

ഇതുവരെ 3, 6, 12 മാസത്തെ പ്ലാനുകളിലാണ് ഇൻസ്റ്റാളേഷൻ ഫീസ് വേണ്ടന്ന് വച്ചത്. ഇത് ദീപാവലിയോട് അനുബന്ധിച്ച് നൽകിയ ആനുകൂല്യമായിരുന്നു. എന്നാലിപ്പോൾ ഒന്നരമാസത്തേക്കുള്ള പ്ലാനിലും ഇൻസ്റ്റലേഷൻ സർവ്വീസ് ഫ്രീയായി നൽകുന്നു. ഇതിനകം പല ജിയോ വരിക്കാർക്കും ഓഫറിനെ കുറിച്ചുള്ള നോട്ടിഫിക്കേഷൻ എത്തിക്കാണും. മൈ ജിയോ ആപ്പിലൂടെ നിങ്ങൾക്ക് ഈ പുതിയ 5ജി ഓഫർ സ്വന്തമാക്കാം.

Also Read: Unlimited 5G ഒരു വർഷത്തേക്ക്! 601 രൂപയുടെ പുതിയ Jio Plan നിങ്ങൾ മിസ്സാക്കരുത്

Airfiber Offer എന്ന് വരെ?

ഇത് എയർഫൈബർ 5G വരിക്കാർക്കായുള്ള ലിമിറ്റഡ് ടൈം ഓഫറാണെന്നും കമ്പനി അറിയിച്ചിരിക്കുന്നു. ഡിസംബർ 31 വരെ 1111 രൂപ പ്ലാൻ തെരഞ്ഞെടുക്കുന്നവർക്കാണ് ഇത് ആസ്വദിക്കാനാകുക. ശരിക്കും ക്രിസ്മസ് സമ്മാനമായി അംബാനി ഓഫർ ചെയ്യുന്ന, ലാഭത്തിലുള്ള പ്ലാനെന്ന് പറയാം.

ambani christmas gift
എയർഫൈബർ പ്ലാനുകൾ

ശ്രദ്ധിക്കേണ്ടത്, ഈ ഡീൽ Jio 5G ഉപഭോക്താക്കൾക്ക് മാത്രമുള്ളതാണ്. നിങ്ങൾ ഇതുവരെ 5G നെറ്റ്‌വർക്കിൽ അല്ലെങ്കിൽ, 1111 രൂപ പ്ലാൻ ലഭിക്കില്ല.

Jio Airfiber മേന്മ

1Gbps വരെ ഡൗൺലോഡ് വേഗതയുള്ള സേവനമാണ് ജിയോ എയർഫൈബറിന്റേത്. ഇതിൽ OTT ഉള്ളടക്കവും ആക്‌സസ് ചെയ്യാനാകും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും, വലിയ അളവിൽ ഡാറ്റ ഉപയോഗിക്കുന്നവർക്കും എയർഫൈബർ സേവനം പ്രയോജനപ്പെടുത്താം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo