365 ദിവസം Unlimited 5G 601 രൂപയ്ക്കോ എന്നാണോ നിങ്ങളുടെ സംശയം?
നെറ്റ് കൂടുതലായി ഉപയോഗിക്കുന്നവർക്ക് ബുദ്ധിപൂർവ്വം തെരഞ്ഞെടുക്കാവുന്ന റീചാർജ് ഓപ്ഷനാണിത്
നിങ്ങൾ ആർക്കെങ്കിലും പ്ലാൻ കൈമാറാൻ ആഗ്രഹിക്കുന്നെങ്കിൽ സമ്മാനമായി കൈമാറാനും സാധിക്കും
Reliance Jio Unlimited 5G നൽകുന്ന പുതിയ പ്ലാൻ അവതരിപ്പിച്ചു. ജിയോ വരിക്കാർക്കായി ഒരു വർഷം വാലിഡിറ്റിയുള്ള പ്രീ-പെയ്ഡ് പ്ലാനാണ് കൊണ്ടുവന്നിട്ടുള്ളത്. ജിയോ ആയതിനാൽ പൈസ കൂടുമെന്ന് പേടിക്കണ്ട.
SurveyAmbani അവതരിപ്പിച്ച Unlimited 5G പാക്കേജ്
Mukesh Ambani പുതിയതായി അവതരിപ്പിച്ച പ്ലാനിന് 601 രൂപ മാത്രമാണ് ചെലവാകുക. ഇതിന് വാലിഡിറ്റി വരുന്നത് ഒരു വർഷമാണ്. 365 ദിവസം അൺലിമിറ്റഡ് 5ജി 601 രൂപയ്ക്കോ എന്നാണോ നിങ്ങളുടെ സംശയം? എന്നാൽ മുകേഷ് അംബാനിയുടെ ജിയോ അങ്ങനെയൊരു പ്രീ-പെയ്ഡ് പ്ലാനാണ് അവതരിപ്പിച്ചിട്ടുള്ളത്.
ഇതിൽ എന്നാൽ ചില ട്വിസ്റ്റുകളുണ്ട്. 601 രൂപയുടെ പ്ലാൻ Unlimited 5G അപ്‌ഗ്രേഡ് പ്ലാനാണ്. അതായത് ദിവസവും 1.5ജിബി മാത്രം ഉപയോഗിക്കുന്നവർക്ക് അധികമായി ഒരു വർഷം ആവശ്യത്തിലധികം ഡാറ്റ കിട്ടും. നെറ്റ് കൂടുതലായി ഉപയോഗിക്കുന്നവർക്ക് ബുദ്ധിപൂർവ്വം തെരഞ്ഞെടുക്കാവുന്ന റീചാർജ് ഓപ്ഷനാണിത്. എങ്ങനെയെന്ന് വിശദീകരിക്കാം. ആദ്യം Rs 601 Prepaid Plan ആനുകൂല്യങ്ങൾ ഇവിടെ വിശദീകരിക്കുന്നു.

601 രൂപയുടെ Unlimited 5G പ്ലാൻ
“അൾട്ടിമേറ്റ് 5G അപ്‌ഗ്രേഡ് വൗച്ചറാ”ണ് ജിയോ അവതരിപ്പിച്ചത്. ഇത് 601 രൂപയ്ക്ക് ഒരു വർഷത്തേക്ക് അൺലിമിറ്റഡ് 5G വാഗ്ദാനം ചെയ്യുന്നു. മിതമായ നിരക്കിൽ പരിധിയില്ലാത്ത 5G കണക്റ്റിവിറ്റി അനുഭവിക്കാൻ വൗച്ചർ അനുവദിക്കുന്നു. സാധാരണ ജിയോയുടെ 2ജിബി പ്രതിദിന പ്ലാനിൽ മാത്രമാണ് അൺലിമിറ്റഡ് 5ജിയുള്ളത്. എന്നാൽ 1.5ജിബി പ്ലാൻ ഉപയോഗിക്കുന്നവർ 601 രൂപയ്ക്ക് റീചാർജ് ചെയ്യുക. അപ്പോൾ വർഷം മുഴുവൻ അൺലിമിറ്റഡ് 5ജി കിട്ടും.
2GB പ്രതിദിന ഡാറ്റയോ അതിൽ കൂടുതലോ വരുന്ന പ്ലാനുകൾക്ക് ടെലികോം സേവന ദാതാവ് സൗജന്യ 5 ജി വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ 1.5GB പ്രതിദിന ഡാറ്റ പ്ലാൻ ഉപയോഗിക്കുന്ന ഒരാളാണെങ്കിൽ, നിങ്ങളുടെ പ്ലാൻ അപ്‌ഗ്രേഡ് ചെയ്യാനും 5G ഡാറ്റ വേഗത നേടാനും ഈ വൗച്ചർ ഉപയോഗിക്കാം.
ഇതൊരു വൗച്ചർ പോലെയാണ് റിലയൻസ് ജിയോ അവതരിപ്പിച്ചത്. അതിനാൽ നിങ്ങൾ ആർക്കെങ്കിലും പ്ലാൻ കൈമാറാൻ ആഗ്രഹിക്കുന്നെങ്കിൽ സമ്മാനമായി കൊടുക്കാം. നിങ്ങളുടെ കുടുംബത്തിലെ അംഗങ്ങൾക്ക് പ്ലാൻ കൈമാറാമെന്ന നേട്ടമാണ് ഇതിലുള്ളത്.
Reliance jio പുതിയ വൗച്ചർ പ്ലാൻ
ഈ പുതിയ പ്ലാനിൽ പല പല വൗച്ചറായാണ് റീചാർജ് ലഭിക്കുക. 51 രൂപയുടെ 12 വ്യത്യസ്ത വൗച്ചറുകൾ ക്രഡിറ്റ് ആകുന്നു. MyJio ആപ്പ് വഴി 51 രൂപയുടെ വൗച്ചർ നിങ്ങൾക്ക് ആക്ടീവാക്കാം. വർഷം മുഴുവനും 5G നെറ്റ്‌വർക്ക് കിട്ടാൻ ഈ വൗച്ചറുകൾ സഹായിക്കും.
വൗച്ചർ റിഡീം ചെയ്യാൻ: How to?
സ്മാർട്ട്ഫോണിൽ MyJio ആപ്പ് തുറക്കുക. ഇതിൽ മൈ വൗച്ചർ എന്ന സെക്ഷൻ കാണാം. ഇവിടെ നിന്നും ‘റിഡീം’ ഐക്കൺ തിരഞ്ഞെടുക്കുക.
Read More: Jio Unlimited Plan: ബിഎസ്എൻഎല്ലിന്റെ അതേ തന്ത്രം! കുറഞ്ഞ വിലയിൽ കൂടുതൽ വാലിഡിറ്റി, 91 രൂപയ്ക്ക്!
ബുദ്ധി ഉപയോഗിച്ചാൽ ലാഭം നേട്ടം!
2ജിബി പ്ലാനുകൾ തെരഞ്ഞെടുത്ത് അൺലിമിറ്റഡ് 5ജി ആസ്വദിക്കുന്നവരാണോ നിങ്ങൾ? എന്നാൽ 1.5ജിബി പ്ലാനുകളിലും ജിയോയുടെ 5ജി സേവനം പ്രയോജനപ്പെടുത്താം. നിങ്ങളുടെ ബേസിക് പ്ലാൻ 299 രൂപയുടേതോ മറ്റോ ആകട്ടെ. ഈ 5ജി അപ്ഗ്രേഡ് പ്ലാനിൽ ഒറ്റത്തവണ റീചാർജ് ചെയ്യൂ. പിന്നെ വർഷം മുഴുവൻ 5ജി ലഭിക്കും. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
ജിയോയിൽ വേറെയും അപ്ഗ്രേഡ് പ്ലാനുകളുണ്ട്. എന്നാൽ ഒരു വർഷം വരെ കാലാവധി ലഭിക്കുന്ന പ്ലാനുകൾ വിരളമാണ്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile