Unlimited Call Pack: 500 രൂപ റേഞ്ചിൽ ദീർഘവാലിഡിറ്റിയും 6GBയും, കോൾ നോക്കി പ്ലാനെടുക്കുന്ന Airtel വരിക്കാർക്കായി…

HIGHLIGHTS

ഈ എയർടെൽ പ്ലാനിൽ ദീർഘകാല വാലിഡിറ്റിയും നിരവധി മികച്ച ആനുകൂല്യങ്ങളും ലഭിക്കുന്നു

ലോക്കൽ, എസ്ടിഡി Unlimited Call സൌകര്യവും എയർടെൽ അനുവദിച്ചിരിക്കുന്നു

3 മാസത്തിന് അടുപ്പിച്ച് വാലിഡിറ്റിയുണ്ട്

Unlimited Call Pack: 500 രൂപ റേഞ്ചിൽ ദീർഘവാലിഡിറ്റിയും 6GBയും, കോൾ നോക്കി പ്ലാനെടുക്കുന്ന Airtel വരിക്കാർക്കായി…

Unlimited Call Pack: Bharti Airtel വരിക്കാർക്ക് ഉത്തമമായ ഒരു പ്ലാൻ പറഞ്ഞു തരട്ടെ. എയർടെൽ പ്രീ-പെയ്ഡ് വരിക്കാർക്ക് ഇണങ്ങുന്ന ടെലികോം പ്ലാനാണിത്. ഇതിൽ ദീർഘകാല വാലിഡിറ്റിയും നിരവധി മികച്ച ആനുകൂല്യങ്ങളും ലഭിക്കുന്നു. നിരക്ക് വർധനയ്ക്ക് ശേഷം തെരഞ്ഞെടുക്കാവുന്ന ലാഭത്തിലുള്ള പ്ലാനാണിത്.

Digit.in Survey
✅ Thank you for completing the survey!

എയർടെൽ വരിക്കാർക്കുള്ള Unlimited Call പ്ലാൻ

അത്യാവശ്യത്തിന് ഡാറ്റയും പരിധിയില്ലാതെ കോളുകളും ലഭിക്കുന്നു. പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത 500 രൂപ നിരക്കിലാണ് ഇത് വരുന്നത്. 3 മാസത്തിന് അടുപ്പിച്ച് വാലിഡിറ്റിയുണ്ട്. പോരാത്തതിന് ലോക്കൽ, എസ്ടിഡി Unlimited Call സൌകര്യവും എയർടെൽ അനുവദിച്ചിരിക്കുന്നു.

ചെലവേറിയ റീചാർജ് പ്ലാനുകൾ ഒഴിവാക്കാനുള്ള മികച്ച പോംവഴിയാണിത്. ഈ പാക്കേജിൽ നിങ്ങൾക്ക് 84 ദിവസത്തെ വാലിഡിറ്റി ആസ്വദിക്കാനാകും. ഈ എയർടെൽ പ്ലാനിനെ കുറിച്ച് കൂടുതലറിയാം.

84 ദിവസത്തേക്ക് Unlimited Call, ഡാറ്റ, കൂടാതെ…

Airtel ഈ പ്ലാനിന് ഈടാക്കുന്നത് 509 രൂപ മാത്രമാണ്. ഇനി വലിയ തുകയ്ക്ക് റീചാർജ് ചെയ്ത് പണം ചെലവാക്കണ്ട. പ്രത്യേകിച്ച് ബൾക്ക് അളവിൽ ഇന്റർനെറ്റ് ഉപയോഗിക്കാത്തവർ ഈ പാക്കേജ് തെരഞ്ഞെടുക്കുന്നതാണ് ഉചിതം. കാരണം അൺലിമിറ്റഡായി കോളുകൾ ചെയ്യാം, ദീർഘ വാലിഡിറ്റിയിൽ. മറ്റ് എല്ലാ ബേസിക് ആനുകൂല്യങ്ങളും Spam Detection സേവനവും ഇതിലുണ്ട്.

വീട്ടിലും ജോലിസ്ഥലത്തും വൈഫൈ ആക്‌സസ് ഉണ്ടെങ്കിൽ അധികം ഡാറ്റ ആവശ്യമില്ലല്ലോ? അങ്ങനെയെങ്കിൽ ഈ പ്ലാനിൽ നിങ്ങൾ റീചാർജ് ചെയ്താൽ മതി. എയർടെലിന്റെ ഈ പ്രീപെയ്ഡ് റീചാർജ് പ്ലാനിന്റെ ആനുകൂല്യങ്ങൾ ഇതാ…

airtel unlimited call pack
3 മാസത്തിന് അടുപ്പിച്ച് വാലിഡിറ്റി

Airtel 509 രൂപ പ്ലാൻ

ഈ റീചാർജ് പ്ലാനിന് 509 രൂപയാണ് വില. ഇത് 84 ദിവസത്തേക്ക് സാധുതയുള്ളതാണ്. ഈ എയർടെൽ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും, 100 എസ്എംഎസും ലഭിക്കുന്നു. എയർടെൽ മൊത്തത്തിൽ 6 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ ഡാറ്റയ്ക്ക് ശേഷവും ഇന്റർനെറ്റ് കുറഞ്ഞ സ്പീഡിൽ ആസ്വദിക്കാവുന്നതാണ്.

Wi-Fi ലഭ്യമല്ലാത്തപ്പോഴോ, വാഹനമോടിക്കുമ്പോഴോ വീടിന് പുറത്തുള്ളപ്പോഴോ ഇന്റർനെറ്റ് വേണമെന്ന് വിചാരിക്കുക. ഈ സമയത്ത് നിങ്ങൾക്ക് 6ജിബി തന്നെ ധാരാളം. 84 ദിവസക്കാലയളവിലാണ് 6ജിബി ഡാറ്റ അനുവദിച്ചിട്ടുള്ളത്. ഇനി അഥവാ 6ജിബിയിൽ കൂടുതൽ ഡാറ്റ വേണമെങ്കിൽ നിങ്ങൾക്ക് ടോപ്പ് അപ്പ് പ്ലാനുകളെ ആശ്രയിക്കാം.

Also Read: 500 രൂപയ്ക്ക് താഴെ, Airtel Unlimited Calls പ്ലാനുകൾ, മികച്ച വാലിഡിറ്റിയിൽ!

ഈ പാക്കേജിൽ എയർടെൽ എക്സ്ട്രീം പ്ലേ ആസ്വദിക്കാം. ടിവി ഷോകളും സിനിമകളും ആസ്വദിക്കാനുള്ള ഒടിടി ഓപ്ഷനാണിത്. അപ്പോളോ 24/7, ഹലോ ഫ്രീ ട്യൂൺസ് തുടങ്ങിയ സേവനങ്ങളും 509 രൂപ പാക്കേജിനൊപ്പം നൽകിയിരിക്കുന്നു.

Extra ഡാറ്റ കിട്ടാൻ…

11 രൂപ മുതൽ എയർടെലിൽ ടോപ്പ് അപ്പ് പ്ലാനുകൾ ഡാറ്റയ്ക്കായി അനുവദിച്ചിരിക്കുന്നു. ഒരു മണിക്കൂർ വാലിഡിറ്റിയിൽ അൺലിമിറ്റഡ് ഡാറ്റ തരുന്ന ടോപ്പ് അപ്പ് പ്ലാനാണിത്. 2 ദിവസത്തേക്കും ഒരു മാസത്തേക്കും, ബേസിക് പ്ലാനിന്റെ വാലിഡിറ്റിയിലുമെല്ലാം ടോപ്പ് അപ്പ് പാക്കേജുകൾ ലഭ്യമാണ്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo