ARM, കിഷ്കിന്ധാ കാണ്ഡം കാണാൻ Hotstar Free ആയി നേടാം, ഈ Recharge പ്ലാനുകളിലൂടെ…

HIGHLIGHTS

Hotstar ഒരു വർഷം വരെ ഫ്രീയായി കിട്ടും, റീചാർജ് പാക്കേജിലൂടെ

മലയാളത്തിന്റെ ഏറ്റവും പുതിയ ചിത്രം അജയന്റെ രണ്ടാം മോഷണം ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്തത്

പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ്, ബ്രോഡ്ബാൻഡ് വരിക്കാർക്കായി എയർടെലിൽ ഹോട്ട്സ്റ്റാർ പ്ലാനുകളുണ്ട്

ARM, കിഷ്കിന്ധാ കാണ്ഡം കാണാൻ Hotstar Free ആയി നേടാം, ഈ Recharge പ്ലാനുകളിലൂടെ…

ARM, Kishkindha kaandam കാണാൻ Hotstar കണക്ഷൻ വേണോ? നിങ്ങളുടെ സിം Airtel ആണെങ്കിൽ റീചാർജിനൊപ്പം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലഭിക്കും. മികച്ച വിനോദപരിപാടികളും സ്പോർട്സ് പ്രോഗ്രാമുകളും ഹോട്ട്സ്റ്റാറിലുണ്ട്. മലയാളത്തിന്റെ ഏറ്റവും പുതിയ ചിത്രം അജയന്റെ രണ്ടാം മോഷണം ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്തത്. ഉടനെ ഒടിടിയിലേക്ക് എത്തുന്ന കിഷ്കിന്ധാ കാണ്ഡവും ഡിസ്നി ഹോട്ട്സ്റ്റാറിൽ തന്നെ.

Digit.in Survey
✅ Thank you for completing the survey!

ആകർഷകമായ ഡാറ്റയും കോൾ ഓഫറുകൾക്കുമൊപ്പം airtel hotstar plans അവതരിപ്പിച്ചിട്ടുണ്ട്. സിനിമകൾ, ടിവി ഷോകൾ, തത്സമയ സ്‌പോർട്‌സ്, ഒറിജിനൽ സീരീസുകൾ എല്ലാം കിട്ടും. പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ്, ബ്രോഡ്ബാൻഡ് വരിക്കാർക്കായി എയർടെലിൽ ഹോട്ട്സ്റ്റാർ പ്ലാനുകളുണ്ട്. ഇവിടെ വിവരിക്കുന്നത് ഭാരതി എയർടെൽ തരുന്ന പ്രീപെയ്ഡ് പ്ലാനിനെ കുറിച്ചാണ്.

tovino thomas hit ajayante randam moshanam ott release date officially confirmed

Also Read: ഓൺലൈൻ തട്ടിപ്പിൽ നിന്ന് കേരളത്തിന് രക്ഷകനായി Bharti Airtel, തടഞ്ഞത് 5 കോടിയലധികം…

Airtel Hotstar Plans

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനായി ഒന്നിലധികം പ്രീപെയ്ഡ് റീചാർജ് പ്ലാനുകളുണ്ട്. നിങ്ങളുടെ ബജറ്റ് അനുസരിച്ചും, പ്ലാനിന്റെ വാലിഡിറ്റി നോക്കിയും റീചാർജ് ചെയ്യാം. എയർടെലിന്റെ Disney+ Hotstar മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളിതാ…

പ്രീ-പെയ്ഡ് വരിക്കാർക്കുള്ള Disney+ Hotstar പ്ലാൻ

airtel disney+hotstar
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ

499 രൂപയ്ക്കും 6999 രൂപയ്ക്കും 839 രൂപയ്ക്കുമാണ് എയർടെൽ ഹോട്ട്സ്റ്റാർ ഫ്രീയായി തരുന്നത്. ഈ പ്ലാനുകൾ ആകർഷകമായ ഡാറ്റ, കോളിങ് സേവങ്ങളും നൽകുന്നുണ്ട്. 3 മാസം മുതൽ ഒരു വർഷം വരെ ഹോട്ട്സ്റ്റാർ ലഭിക്കുന്ന പ്ലാനുകളുണ്ട്.

499 രൂപ പ്ലാൻ

ഈ എയർടെൽ പ്രീ-പെയ്ഡ് പ്ലാനിന് ഒരു മാസമാണ് വാലിഡിറ്റി. എന്നാൽ ഹോട്ട്സ്റ്റാർ ആക്സസ് മൂന്ന് മാസത്തേക്ക് കിട്ടും. പ്രതിദിനം 3 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും പ്ലാൻ നൽകുന്നു. ദിവസേന 100 എസ്എംഎസ് ഓഫറുമുണ്ട്. ഇത് 90 ദിവസത്തേക്ക് Disney+ Hotstar മൊബൈൽ സബ്സ്ക്രിപ്ഷനാണ് അനുവദിക്കുന്നത്.

699 രൂപ പ്ലാൻ

ഈ പ്ലാനിൽ പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കും. അതുപോലെ അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസ് പ്രതിദിനവും അനുവദിച്ചിരിക്കുന്നു. 56 ദിവസമാണ് ബേസിക് ആനുകൂല്യങ്ങൾക്കുള്ള കാലാവധി. ഇതിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ പായ്ക്ക് ലഭിക്കുന്നത് ഒരു വർഷത്തേക്കാണ്.

839 രൂപ പ്ലാൻ

ഇതിന്റെ ബേസിക് വാലിഡിറ്റി 84 ദിവസമാണ്. ഈ പ്ലാനിന് കീഴിൽ ദിവസേന 2 ജിബി ഡാറ്റ നേടാം. ഇത് അൺലിമിറ്റഡ് കോളിങ് അനുവദിക്കുന്നുണ്ട്. അതുപോലെ ദിവസവും 100 എസ്എംഎസ്സും ഈ പാക്കേജിലുണ്ട്. ഒരു വർഷം നിങ്ങൾക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ നേടാം. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo