രജനികാന്തിന്റെ വേട്ടയ്യൻ ഒടിടിയിൽ കാണാൻ Amazon Prime video സൗജന്യമായി നേടാം
56 ദിവസത്തേക്ക് ഫ്രീ സബ്സ്ക്രിപ്ഷൻ ലഭിക്കാനുള്ള ഉപാധി പറഞ്ഞുതരാം
ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനോടൊപ്പം ആകർഷകമായ ടെലികോം സേവനങ്ങളും ഇതിലുണ്ട്
രജനികാന്തിന്റെ വേട്ടയ്യനെ ഒടിടി ഏറ്റെടുത്തിരിക്കുന്നു, Free ആയി Prime Video കാണാനുള്ള ട്രിക്ക് പറഞ്ഞുതരട്ടെ? Bharti Airtel വരിക്കാരനാണെങ്കിൽ Amazon Prime video സൗജന്യമായി ലഭിക്കും. അതും 56 ദിവസത്തേക്ക് ഫ്രീ സബ്സ്ക്രിപ്ഷൻ നേടാം.
SurveyPrime Video Free: എങ്ങനെ?
നിങ്ങൾക്ക് ഏറ്റവും മികച്ചൊരു റീചാർജ് പ്ലാനിനൊപ്പം പ്രൈം വീഡിയോയും കിട്ടും. പലരും റീചാർജ് പാക്കേജുകളിലെ ഫ്രീ ഒടിടി അറിയാതെയാണ് പ്ലാനുകൾ വാങ്ങുന്നത്. എന്നാൽ ഒടിടി നൽകുന്ന എന്റർടെയിൻമെന്റ് പ്ലാനുകൾ തെരഞ്ഞെടുത്താൽ ബോണസ് കിട്ടും. ബേസിക് ടെലികോം ആനുകൂല്യങ്ങൾക്കൊപ്പം പ്രൈം വീഡിയോ പോലുള്ളവയിലേക്കും ആക്സസുണ്ടാകും.
ഏറ്റവും പുത്തൻ സിനിമകളും സീരീസുകളും പ്രൈം വീഡിയോയിൽ ആസ്വദിക്കാം. തമിഴിലെ വമ്പൻ റിലീസായ വേട്ടയ്യൻ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു. ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റാണ ദഗ്ഗുബാട്ടി എന്നിവരാണ് രജനികാന്തിനൊപ്പമുള്ളത്. വലിയ താരനിര അണിനിരന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് വേട്ടയ്യൻ. ചിത്രം ഫ്രീയായി ആസ്വദിക്കാൻ റീചാർജ് ചെയ്യുമ്പോൾ ശ്രദ്ധിച്ചാൽ മതി.
Also Read: ARM, കിഷ്കിന്ധാ കാണ്ഡം കാണാൻ Hotstar Free ആയി നേടാം, ഈ Recharge പ്ലാനുകളിലൂടെ…
അതും ഭാരതി എയർടെലിന്റെ 1000 രൂപയിൽ താഴെയുള്ള പ്രീപെയ്ഡ് പ്ലാനിലാണ് ഓഫർ. ഇതിൽ നിങ്ങൾക്ക് രണ്ട് മാസത്തിന് അടുപ്പിച്ച് ആമസോൺ പ്രൈം കിട്ടും. നിങ്ങൾ പ്രീ-പെയ്ഡ് കണക്ഷനുള്ള എയർടെൽ വരിക്കാരനാണെങ്കിൽ ഈ പാക്കേജ് അറിയാതെ പോകരുത്.
Airtel Prime Video Plan
ഈ പ്രീപെയ്ഡ് പ്ലാനിന് 838 രൂപയാണ് വില വരുന്നത്. ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനോടൊപ്പം ആകർഷകമായ ടെലികോം സേവനങ്ങളും ഇതിലുണ്ട്. പ്രൈം സബ്സ്ക്രിപ്ഷനിലൂടെ നിങ്ങൾക്ക് ഷോപ്പിങ്ങിലും ആനുകൂല്യങ്ങൾ നേടാവുന്നതാണ്.

838 രൂപ പ്ലാൻ വിശദാംശങ്ങൾ
838 രൂപയുടെ പ്ലാനിന്റെ ബേസിക് വാലിഡിറ്റിയും 56 ദിവസമാണ്. ഇതിലൂടെ എയർടെൽ അൺലിമിറ്റഡ് വോയ്സ് കോളിങ് അനുവദിച്ചിരിക്കുന്നു. ദിവസേന 100 എസ്എംഎസ് ചെയ്യാവുന്നതാണ്. അതുപോലെ പ്രതിദിനം 3 ജിബി ഡാറ്റ ആനുകൂല്യവും ലഭിക്കും. നിങ്ങൾക്ക് 5G അൺലിമിറ്റഡ് ഡാറ്റ വേണമെങ്കിലും ഈ പ്ലാൻ തന്നെ ധാരാളം.
ഇതിൽ പ്രൈം വീഡിയോയ്ക്ക് പുറമെ മറ്റ് ചില ഓഫറുകളും വരുന്നു. എയർടെൽ എക്സ്ട്രീം പ്ലേ പ്രീമിയം ഈ പ്ലാനിൽ ഉൾപ്പെടുന്നു. ഇങ്ങനെ 22-ലധികം OTT ആക്സസ് നേടാം. അപ്പോളോ 24|7 സർക്കിൾ, വിങ്ക് സൗജന്യ ഹലോ ട്യൂണുകളും ഇതിലുണ്ട്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile