Big OTT Release: നേർക്കുനേർ ടൊവിനോയുടെ ARM, തലൈവയുടെ Vettaiyan, ഒരേ ദിവസം സ്ട്രീമിങ്

HIGHLIGHTS

ടൊവിനോ തോമസ് നായകനായ Ajayante Randam Moshanam (ARM)ഈ വാരമെത്തുന്നു

സൂപ്പർസ്റ്റാർ രജനികാന്തിന്റെ Vettaiyan ഒടിടി റിലീസും ഇതേ ദിനത്തിലാണ്

രണ്ട് ഭാഷകളിലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് റിലീസിനെത്തുന്നത്

Big OTT Release: നേർക്കുനേർ ടൊവിനോയുടെ ARM, തലൈവയുടെ Vettaiyan, ഒരേ ദിവസം സ്ട്രീമിങ്

രണ്ട് Big OTT Release-ന് തയ്യാറെടുക്കുകയാണ് ഈ വാരം. അതും രണ്ട് ഭാഷകളിലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് റിലീസിനെത്തുന്നത്. തമിഴിലെ വേട്ടയ്യനും മലയാളത്തിന്റെ എആർഎമ്മും ഒരേ ദിവസമാണ് ഒടിടിയിൽ വരുന്നത്.

Digit.in Survey
✅ Thank you for completing the survey!

Big OTT Release: വരുന്നത് രണ്ട് വമ്പൻ ചിത്രങ്ങൾ

ടൊവിനോ തോമസ് നായകനായ Ajayante Randam Moshanam (ARM)ഈ വാരമെത്തുന്നു. സൂപ്പർസ്റ്റാർ രജനികാന്തിന്റെ Vettaiyan ഒടിടി റിലീസും ഇതേ ദിനത്തിലാണ്. രണ്ട് ചിത്രങ്ങളും ഒടിടി പ്രേക്ഷകർ കാത്തിരിക്കുന്ന സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളാണ്.

OTT Release: വേട്ടയ്യനൊപ്പം അജയനും മാണിക്യവും…

tovino thomas hit ajayante randam moshanam ott release date officially confirmed

ഓണം റിലീസായാണ് ടൊവിനോയുടെ 3ഡി ചിത്രം തിയേറ്ററുകളിലെത്തിയത്. സിനിമ തിയേറ്ററുകളിൽ നിറഞ്ഞോടിയ ശേഷം നവംബർ 8-ന് ഒടിടിയിലും വരുന്നു. വേട്ടയ്യൻ ലൈക്ക പ്രൊഡക്ഷൻസിന്റെ മറ്റ് ചിത്രങ്ങൾക്കൊപ്പം കളക്ഷനിൽ എത്തിയില്ല. എങ്കിലും തമിഴ് നാട്ടിൽ മാത്രം സ്റ്റൈൽമന്നൻ ചിത്രം 200 കടന്നിട്ടുണ്ട്. തമിഴ് ആക്ഷൻ ചിത്രവും നവംബർ 8ന് തന്നെ ഒടിടിയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം.

ARM OTT അപ്ഡേറ്റ്

ടൊവിനോ തോമസിനൊപ്പം സുരഭി ലക്ഷ്മിയും കൃതി ഷെട്ടിയുമാണ് നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, രോഹിണി, ജഗദീഷ് തുടങ്ങിയവരും ചിത്രത്തിൽ മുഖ്യവേഷത്തിലുണ്ട്.

ജിതിൻ ലാലാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം ഡിസ്നി + ഹോട്ട്സ്റ്റാർ വഴി റിലീസ് ചെയ്യും. അജയന്റെ രണ്ടാം മോഷണം ഒടിടിയിലെത്തുന്നത് നവംബർ എട്ടിനാണ്.

Vettaiyan OTT റിലീസ്

മനസിലായോ… എന്ന ഒറ്റ ചോദ്യം മതി, വേട്ടയ്യന്റെ റേഞ്ച് മനസിലാക്കാൻ. റിലീസിന് മുന്നേ ചിത്രത്തിലെ മനസിലായോ ഗാനം ട്രൻഡിലായി. രജനികാന്തിനൊപ്പം മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, സാബു മോൻ എന്നീ മലയാള സാന്നിധ്യങ്ങളും ചിത്രത്തിലുണ്ട്. അമിതാഭ് ബച്ചനും വേട്ടയ്യനിൽ ഭാഗമാകുന്നു.

Vettaiyan OTT Release

ജയ് ഭീമിന് ശേഷം ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, അഭിരാമി, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ എന്നിവരാണ് മറ്റ് താരങ്ങൾ. സൂപ്പർ ഹിറ്റ് തമിഴ് ചിത്രവും നവംബർ 8-ന് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ആമസോൺ പ്രൈമിലൂടെ ആയിരിക്കും ചിത്രം ഒടിടി പ്രേക്ഷകരിലേക്ക് വരുന്നത്.

Also Read: OTT Release: അജയന്റെ രണ്ടാം മോഷണം, കിഷ്കിന്ധാ കാണ്ഡം, അഗാതോകാക്കൊലോജിക്കല്‍, ഈ മാസം ബോക്സ് ഓഫീസ് ഹിറ്റുകൾ!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo