Pushpa 2 Official Update: ഫയർ പുഷ്പയും ടെറർ ബന്‍വാര്‍ സിംഗ് ഷെഖാവത്തും ക്രിസ്മസിന് മുമ്പേ, പുഷ്പ 2 റിലീസ് തീയതി പുറത്ത്

HIGHLIGHTS

Pushpa 2 The Rule പുതുക്കിയ റിലീസ് തീയതി നിർമാതാക്കൾ പുറത്തുവിട്ടു

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബജറ്റിലൊരുക്കുന്ന ചിത്രമാണിത്

ക്രിസ്മസ്സിന് മുമ്പേ ഫയർ പുഷ്പയും ഫഹദിന്റെ ബന്‍വാര്‍ സിംഗ് ഷെഖാവത്തും തിയേറ്ററുകളിൽ നിറയും

Pushpa 2 Official Update: ഫയർ പുഷ്പയും ടെറർ ബന്‍വാര്‍ സിംഗ് ഷെഖാവത്തും ക്രിസ്മസിന് മുമ്പേ, പുഷ്പ 2 റിലീസ് തീയതി പുറത്ത്

മലയാളികളുടെ പ്രിയപ്പെട്ട അല്ലു അർജുന്റെ Pushpa 2 റിലീസ് തീയതി പുറത്ത്. കോവിഡിന് ശേഷം ആദ്യത്തെ മികച്ച പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററായി മാറിയ ചിത്രമാണ് പുഷ്പ. തെലുങ്കും കടന്ന് സിനിമ രാജ്യമൊട്ടാകെ പ്രശസ്തി നേടി. കൂടാതെ, ഫയർ പുഷ്പരാജിനെ അവതരിപ്പിച്ച അല്ലു അർജുന് ദേശീയ അവാർഡും കിട്ടി.

Digit.in Survey
✅ Thank you for completing the survey!

ടെറർ ഫഫയുടെ Pushpa 2 The Rule

അല്ലു അർജുൻ മാത്രമല്ല പുഷ്പയെ മലയാളികളുമായി കണക്റ്റ് ചെയ്യുന്നത്. അത് നമ്മുടെ സ്വന്തം FAFA എന്ന ഫഹദ് ഫാസിൽ കൂടിയാണ്. നായകനെ പോലെ എല്ലാ ഭാഷകളിലും എസ്പി ബന്‍വാര്‍ സിംഗ് ഷെഖാവത്തും ഓളമുണ്ടാക്കി. രണ്ടാം ഭാഗത്തിലാണ് ശരിക്കും ബന്‍വാര്‍ സിംഗ് ഷെഖാവത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

pushpa 2 official update
ഫഹദ് കലക്കും

Pushpa 2 പുതുക്കിയ Release Date

മുമ്പ് പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ ഇത് പിന്നീട് മാറ്റി വച്ചും. ഓഗസ്റ്റിലേക്കായിരുന്നു പാൻ ഇന്ത്യൻ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഏറ്റവും പുതിയ റിലീസ് തീയതി നിർമാതാക്കൾ ഔദ്യോഗികമായി പുറത്തുവിട്ടു.

Pushpa 2 The Rule പുതുക്കിയ റിലീസ് തീയതി നിർമാതാക്കൾ മാധ്യമങ്ങളെ കണ്ടാണ് അറിയിച്ചിരിക്കുന്നത്. ക്രിസ്മസ്സിന് മുമ്പേ പുഷ്പ 2 തിയേറ്ററുകളിൽ നിറയുമെന്നതാണ് അറിയിപ്പ്. ഈ വരുന്ന ഡിസംബർ 5-ന് സിനിമ പ്രദർശനത്തിനെത്തും. റിലീസ് തീയതിയ്ക്കൊപ്പം ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തുവിട്ടു.

മൈത്രി മൂവി മേക്കേഴ്‌സും രവി യേർനേനിയും രവിശങ്കറും വിതരണക്കാരും ചേർന്നാണ് അറിയിപ്പ് നടത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ വിവിധ കമ്പനികളാണ് പുഷ്പ 2 എത്തിക്കുക. കേരളത്തിൽ E4 എന്റർടെയിൻമെന്റായിരിക്കും സിനിമ വിതരണം ചെയ്യുക. എൻ സിനിമാസ് കർണാടകയിലും AGS എന്റർടെയിൻമെന്റ് തമിഴ്നാട്ടിലും സിനിമ എത്തിക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചിത്രത്തിന്റെ വിതരണാവകാശം AA ഫിലിംസിനാണ്.

Pushpa 2 Official Update: ഫയർ പുഷ്പയും ടെറർ ബന്‍വാര്‍ സിംഗ് ഷെഖാവത്തും ക്രിസ്മസിന് മുമ്പേ, പുഷ്പ 2 റിലീസ് തീയതി പുറത്ത്
പുഷ്പയുടെ രണ്ടാം ഭാഗം ഡിസംബറിൽ

ഏറ്റവും വലിയ ‘കാശ് ചിത്രം’

തെലുഗു സംവിധായകൻ സുകുമാർ ഒരുക്കുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മിറോസ്ലാവ് കുബ ബ്രോസെക്ക് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബജറ്റിലൊരുക്കുന്ന ചിത്രമാണ് പുഷ്പ2 ദി റൂൾ.

OTT Release എവിടെ?

സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിനായിരിക്കും. സിനിമ എപ്പോഴായിരിക്കും ഒടിടിയിൽ വരുന്നതെന്ന് അറിയിച്ചിട്ടില്ല.

Also Read: Amazing, ഇന്റർനാഷണൽ ലെവൽ ഐറ്റം! റഹ്മാൻ, നീന ഗുപ്ത Thriller വെബ് സീരീസിന് വാരിക്കോരി അഭിനന്ദനം

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo