Best Deal! അപൂർവ്വമായ ഓഫറുമായി Samsung Galaxy S23 Ultra ഇന്ത്യയിൽ വിൽക്കുന്നു
Samsung Galaxy S23 Ultra ഏറ്റവും വിലക്കുറവിൽ വാങ്ങാം
40,000 രൂപ കിഴിവാണ് ഇപ്പോൾ എസ് 23 അൾട്രായ്ക്ക് ലഭിക്കുന്നത്
ഗാലക്സി S23 അൾട്രാ നിങ്ങളുടെ സ്വപ്ന ഫോണാണെങ്കിൽ ഓഫർ മിസ്സാക്കരുത്
Samsung Galaxy S23 Ultra ഏറ്റവും മികച്ച ഓഫറിൽ വാങ്ങാം. 2023-ന്റെ പ്രിയപ്പെട്ട ഫ്ലാഗ്ഷിപ്പ് ഫോണാണ് ഗാലക്സി S23 അൾട്രാ. നിലവിൽ ഈ പ്രീമിയം ഫോൺ ഏറ്റവും വിലക്കുറവിൽ വാങ്ങാം.
Survey40,000 രൂപ കിഴിവാണ് ഇപ്പോൾ എസ് 23 അൾട്രായ്ക്ക് ലഭിക്കുന്നത്. സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റുള്ള സ്മാർട്ഫോണാണിത്. അലൂമിനിയം ഫ്രെയിം കൊണ്ടാണ് ഫോൺ നിർമിച്ചിട്ടുള്ളത്. കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ ഈ ഫോണിന് നൽകിയിട്ടുണ്ട്. S23 അൾട്രായ്ക്ക് ഇപ്പോൾ ലഭിക്കുന്ന ഓഫറിനെ കുറിച്ചും ഫോൺ ഫീച്ചറുകളും വിശദമായി അറിയാം.
Samsung Galaxy S23 Ultra ഫീച്ചറുകൾ
6.8 ഇഞ്ച് ക്വാഡ്-HD+ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയുള്ള ഫോണാണിത്. ഇതിന് 120 ഹെർട്സ് വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റുണ്ട്. എച്ച്ഡിആർ 10+ ടെക്നനോളജി ഗാലക്സി എസ് 23 അൾട്രാ ഉപയോഗിച്ചിരിക്കുന്നു. ഫോണിലെ പ്രോസസർ സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റാണ്.
കോർണിങ് ഗോറില്ല ഗ്ലാസ് Victus 2 പ്രൊട്ടക്ഷൻ ഫോണിൽ ഉപയോഗിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 5.1-ലാണ് പ്രവർത്തിക്കുന്നത്. ഇത് നിങ്ങൾക്ക് ആൻഡ്രോയിഡ് 14ലേക്ക് അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഫോണിലെ പ്രധാന സവിശേഷത ഗാലക്സി AI ആണ്.

200MP മെയിൻ ക്യാമറയാണ് ഗാലക്സി S23 അൾട്രായിലുള്ളത്. ഇതിന് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഫീച്ചറുണ്ട്. സൂപ്പർ HDR, പിക്സൽ എൻഹാൻസർ ഫീച്ചറുകളും ഫോണിൽ ലഭിക്കുന്നു. 12MP ആണ് ഫോണിലെ അൾട്രാവൈഡ് സെൻസർ. 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ സെൻസറും ഫോണിലുണ്ട്. ഇതിന് പുറമെ ഫോണിൽ 10 മെഗാപിക്സലിന്റെ പെരിസ്കോപ്പ് ടെലിഫോട്ടോ സെൻസറുണ്ട്.
VDIS ടെക്നോളജി ഉപയോഗിച്ച് 8K വീഡിയോ റെക്കോർഡിങ് സാധ്യമാക്കുന്നു. അതിശയകരമായ ഫോട്ടോഗ്രാഫി ഈ ഫ്ലാഗ്ഷിപ്പ് ഫോൺ ഉറപ്പാക്കുന്നു. ഇതിനൊപ്പം സ്മാർട്ഫോണിൽ 12MP ഡ്യുവൽ പിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്. ഇതുകൂടാതെ 5000mAh ബാറ്ററിയാണ് ഗാലക്സി S23 അൾട്രായിലുള്ളത്. ഇത് 45W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണ്.
Samsung Galaxy S23 Ultra ഓഫർ
ആമസോണാണ് സാംസങ് ഗാലക്സി S23 Ultra ഓഫറിൽ വിൽക്കുന്നത്. ഈ മോഡലിലെ ഗാലക്സി AI ഫീച്ചറുകൾ വലിയ ശ്രദ്ധ നേടി. 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോൺ 1,24,999 രൂപയ്ക്കായിരുന്നു വിറ്റിരുന്നത്. ഇപ്പോൾ ലഭിക്കുന്ന അതിശയകമായ ഓഫർ ഏകദേശം പകുതി വില വെട്ടിക്കുറച്ചു.
40,000 രൂപ കിഴിവിൽ നിങ്ങൾക്കിപ്പോൾ ഫോൺ പർച്ചേസ് ചെയ്യാം. അതായത് 84,999 രൂപയ്ക്ക് ഫോൺ ലഭ്യമാണ്. ലോഞ്ച് സമയത്തെ വിലയിൽ നിന്ന് 40,000 രൂപ കുറച്ചിരിക്കുന്നു.
ഇതിന് പുറമെ സാംസങ് ഫ്ലാഗ്ഷിപ്പ് ഫോണിന് എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. ഗാലക്സി S23 അൾട്രാ നിങ്ങളുടെ സ്വപ്ന ഫോണാണെങ്കിൽ ആമസോൺ സൈറ്റ് സന്ദർശിക്കാം. ആമസോൺ ഓഫറിനെ കുറിച്ച് അറിയാൻ, ഇവിടെ ക്ലിക്ക് ചെയ്യൂ.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile