Price Cut: 200MP ക്യാമറ Samsung Flagship ഫോൺ Special ഓഫറിൽ വിൽക്കുന്നു

HIGHLIGHTS

12GB+256GB സ്റ്റോറേജുള്ള Samsung Galaxy S23 Ultra-യ്ക്കാണ് ഓഫർ

ഫ്ലാഗ്ഷിപ്പ് ഫോണിന്റെ വിലയിൽ നിന്നും 35,000 രൂപയാണ് കുറച്ചിരിക്കുന്നത്

ബാങ്ക് കിഴിവോ എക്സ്ചേഞ്ച് ഓഫറോ ഉൾപ്പെടാതെയുള്ള കിഴിവാണിത്

Price Cut: 200MP ക്യാമറ Samsung Flagship ഫോൺ Special ഓഫറിൽ വിൽക്കുന്നു

2023-ലെ ഫ്ലാഗ്ഷിപ്പ് ഫോണായിരുന്നു Samsung Galaxy S23 Ultra. എല്ലാവരുടെയും സ്വപ്ന ഫോണെന്ന് തന്നെ പറയാം. ഇപ്പോഴിതാ Samsung 5G Premium ഫോണിന് വമ്പിച്ച വിലക്കിഴിവ്. ഗാലക്‌സി S23 അൾട്രാ 89,999 രൂപയ്ക്ക് വാങ്ങാനുള്ള സുവർണാവസരമാണിത്.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy S23 Ultra

1,24,999 രൂപയ്ക്കാണ് സാംസങ് ഈ പ്രീമിയം ഫോൺ 2023-ൽ അവതരിപ്പിച്ചത്. 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന്റെ വിലയാണിത്. ഇതേ വേരിയന്റിനാണ് ഇപ്പോൾ ലിമിറ്റഡ് ടൈം സെയിൽ ഓഫർ ലഭിച്ചിരിക്കുന്നത്. ഓഫറിലേക്ക് കടക്കുന്നതിന് മുന്നേ ഫോണിന്റെ പ്രത്യേകതകൾ അറിയാം.

Samsung 5G
Samsung 5G

Samsung Galaxy S23 Ultra ഫീച്ചറുകൾ

സാംസങ് ഗാലക്സി S23 Ultra-യ്ക്ക് 6.8-ഇഞ്ച് വലിപ്പമാണുള്ളത്. സ്ക്രീനിൽ Quad HD+ ഡൈനാമിക് AMOLED ടെക്നോളജി ഉപയോഗിച്ചിരിക്കുന്നു. 120Hz വരെ റീഫ്രെഷ് റേറ്റുള്ള സ്മാർട്ഫോണാണിത്. 1750 nits പീക്ക് ബ്രൈറ്റ്നെസ്സാണ് ഡിസ്പ്ലേയ്ക്കുള്ളത്.

ഈ സാംസങ് ഫോണിലെ പ്രോസസർ സ്നാപ്ഡ്രാഗൺ 8 Gen 2 ആണ്. ഇതിൽ വേപ്പർ ചേമ്പർ കൂളിങ് ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോൺ മുൻനിര പ്രകടം കാഴ്ചവയ്ക്കുന്നത് സ്നാപ്ഡ്രാഗൺ പ്രീമിയം പ്രോസസറിലൂടെയാണ്.

ആർമർ അലുമിനിയം ഫ്രെയിമാണ് സ്മാർട്ഫോണിലുള്ളത്. ഇതിൽ കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ് 2 ഉപയോഗിച്ചിരിക്കുന്നു. കൂടാതെ ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്.

Samsung 5G
Samsung 5G

ആൻഡ്രോയിഡ് 13 ആണ് S23 അൾട്രായുടെ OS. ഇതിനകം ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള One UI 6.1 നൽകിയിട്ടുണ്ട്. 2027 വരെ നിങ്ങൾക്ക് ആൻഡ്രോയിഡ് അപ്‌ഡേറ്റ് ലഭിക്കുന്നതായിരിക്കും.

പ്രൈമറി ക്യാമറ 200 മെഗാപിക്സലാണ്. 12MP അൾട്രാ വൈഡ് ലെൻസ്, 10MP ടെലിഫോട്ടോ ലെൻസും ഫോണിലുണ്ട്. സാംസങ് ഗാലക്സി എസ്23 അൾട്രായിൽ 10 മെഗാപിക്സലാണ് പെരിസ്കോപ്പ് ലെൻസ്. AI ഫീച്ചറുള്ള ഫ്രെണ്ട് ക്യാമറ 12MP-യാണ്. VDIS ടെക്നോളജിയിലൂടെ 30 fps വേഗതയിൽ 8K വീഡിയോ റെക്കോർഡിങ് സാധ്യമാണ്.

45W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇതിന് IP68 റേറ്റിങ്ങുമുണ്ട്. വയർലെസ് ചാർജിങ്ങിനെയും സാംസങ് പ്രീമിയം ഫോൺ സപ്പോർട്ട് ചെയ്യുന്നു. ബിൽറ്റ്-ഇൻ S Pen Stylus ഇതിൽ ഉൾപ്പെടുന്നു.

Read More: Motorola Razr New Phone: മോട്ടോ പുറത്തിറക്കിയ പുതിയ കരുത്തൻ, Google ജെമിനി ഫീച്ചറുള്ള ഫ്ലിപ് ഫോൺ

ഓഫറിനെ കുറിച്ച് അറിയേണ്ടവർക്കായി…

12GB+256GB സ്റ്റോറേജുള്ള S23 അൾട്രായ്ക്കാണ് ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. ആമസോൺ ഇന്ത്യയാണ് പ്രീമിയം ഫോണിന് വിലക്കിഴിവ് നൽകുന്നത്. 1,24,999 രൂപയുടെ ഫോൺ ഇപ്പോൾ 89,999 രൂപയ്ക്ക് വാങ്ങാം. അതായത് ആമസോൺ 35,000 രൂപയാണ് കുറച്ചിരിക്കുന്നത്.

വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആമസോൺ ലിങ്ക്. ബാങ്ക് കിഴിവോ എക്സ്ചേഞ്ച് ഓഫറോ ഉൾപ്പെടാതെയുള്ള കിഴിവാണിത്. ഇതൊരു പരിമിതകാല ഓഫറാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo