Price Cut: 25000 രൂപ വില വെട്ടിക്കുറച്ച് Triple ക്യാമറയുള്ള Oppo Flip Phone വിൽപ്പനയ്ക്ക്!
25,000 രൂപ വിലക്കുറവിൽ Oppo Find N3 Flip വാങ്ങാം
1080x2520 പിക്സൽ റെസല്യൂഷനാണ് Oppo Find N3 Flip-ലുള്ളത്
കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറക്കിയ ഫോണാണിത്
ഓപ്പോയുടെ ഫ്ലിപ് ഫോൺ Oppo Find N3 Flip വിലക്കിഴിവിൽ വാങ്ങാം. മടക്ക് ഫോൺ വാങ്ങാൽ താൽപ്പര്യമുള്ളവർക്കായി ഇതൊരു മികച്ച ഓഫറാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറക്കിയ ഫോണാണിത്. ഇപ്പോഴിതാ 25,000 രൂപയുടെ വിലക്കുറവാണ് ഫോണിന് ലഭിക്കുന്നത്.
SurveyOppo Find N3 Flip
6.8 ഇഞ്ച് മെയിൻ ഡിസ്പ്ലേയും 3.26 ഇഞ്ച് എക്സ്റ്റേണൽ സ്ക്രീനുമുള്ള ഫോണാണിത്. ക്രീം ഗോൾഡ്, സ്ലീക്ക് ബ്ലാക്ക് കളറുകളിലാണ് ഫോൺ പുറത്തിറങ്ങിയത്. 44W വയർഡ് ഫാസ്റ്റ് ചാർജിങ്ങും ട്രിപ്പിൾ ക്യാമറയുമുള്ള ഫോണാണിത്.

Oppo Find N3 Flip സ്പെസിഫിക്കേഷൻ
1080×2520 പിക്സൽ റെസല്യൂഷനാണ് Oppo Find N3 Flip-ലുള്ളത്. ഇതിന് 6.8 ഇഞ്ച് FHD+ ഡിസ്പ്ലേയാണുള്ളത്. ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 120Hz റീഫ്രെഷ് റേറ്റുണ്ട്. ഇതിൽ 1600നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ് ലഭിക്കുന്നു. SCHOTT UTG ഗ്ലാസ് പ്രൊട്ടക്ഷനാണ് ഓപ്പോ ഫൈൻഡ് N3 ഫ്ലിപ് ഫോണിലുള്ളത്.
720×382 പിക്സൽ റെസല്യൂഷനുള്ള ഔട്ടർ ഡിസ്പ്ലേയും ഈ ഫ്ലിപ് ഫോണിലുണ്ട്. ഇതിന് 3.26 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണുള്ളത്. AMOLED ഡിസ്പ്ലേയും 900 നിറ്റ്സ് ബ്രൈറ്റ്നെസ്സും ഫോണിലുണ്ട്. കോർണിങ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് കോട്ടിങ്ങുള്ളതിനാൽ സ്ക്രാച്ച്-റെസിസ്റ്റന്റ് ഫീച്ചർ ലഭിക്കും.
മീഡിയാടെക് ഡൈമൻസിറ്റി 9200 ചിപ്സെറ്റാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 44W വയർഡ് ഫാസ്റ്റ് ചാർജിങ്ങാണ് ഫോണിലുള്ളത്. ഇതിൽ 4,300mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ColorOS 13.2-ൽ ഫോൺ പ്രവർത്തിക്കുന്നു. ഇതിൽ 4 വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റുകൾ ലഭിക്കും. 5 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഓപ്പോ ഫൈൻഡ് N3 ഫ്ലിപ്പിലുണ്ട്.
ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് ഓപ്പോ ഫ്ലിപ് ഫോണിലുള്ളത്. 50MP Sony IMX890 സെൻസറാണ് പ്രൈമറി ക്യാമറ. 32MP IMX709n ടെലിഫോട്ടോ ലെൻസും ഈ ക്യാമറ യൂണിറ്റിലുണ്ട്. 48MP സോണി IMX581 അൾട്രാവൈഡ് ലെൻസും ക്യാമറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഫോണിൽ നൽകിയിരിക്കുന്നു.
Read More: BSNL 599 രൂപ പ്ലാനിന് ഇനി വേഗത കൂടും, ഡാറ്റയും അധികമാക്കി, New ഓഫർ
വിലയും ഓഫറും
ഓപ്പോ ഫൈൻഡ് N3 ഫ്ലിപ്പിന്റെ യഥാർഥ വില 99,999 രൂപയാണ്. ലോഞ്ച് സമയത്ത് 94,999 രൂപയ്ക്കാണ് ഫോൺ വിറ്റിരുന്നത്. ഇപ്പോൾ യഥാർഥ വിലയിൽ നിന്ന് 25,000 രൂപയുടെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നു. 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ നൽകുന്നത്.
ഫ്ലിപ്കാർട്ടിലാണ് ഓപ്പോ Find N3 Flip-ന് വിലക്കിഴിവ്. ഇപ്പോൾ ഫോൺ 74,999 രൂപയ്ക്ക് വാങ്ങാം. ഓപ്പോ ഫ്ലിപ് ഫോൺ വാങ്ങുന്നതിനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്, ഇതാ.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile