Realme Narzo N65: 11999 രൂപയ്ക്ക് Realme ഇന്ത്യയിലെത്തിച്ച പുതിയ 5G Phone| TECH NEWS

HIGHLIGHTS

കരുത്തുറ്റ പെർഫോമൻസ് തരുന്ന സ്മാർട്ഫോണാണ് Realme Narzo N65

ബജറ്റ് ലിസിറ്റിൽ 5G ഫോൺ വാങ്ങാൻ താൽപ്പര്യപ്പെടുന്നവർക്ക് ഇത് ബെസ്റ്റ് ഓപ്ഷൻ

50MP ക്യാമറയും 120Hz റീഫ്രെഷ് റേറ്റുമുള്ള സ്മാർട്ഫോണാണിത്

Realme Narzo N65: 11999 രൂപയ്ക്ക് Realme ഇന്ത്യയിലെത്തിച്ച പുതിയ 5G Phone| TECH NEWS

വീണ്ടും പുതുപുത്തൻ സ്മാർട്ഫോണുമായി ഇന്ത്യയിലേക്ക് Realme. 50MP ക്യാമറയും 120Hz റീഫ്രെഷ് റേറ്റുമുള്ള സ്മാർട്ഫോണാണിത്. Realme Narzo N65 5G എന്ന ഫോണാണ് പുതിയതായി ഇന്ത്യയിലേക്ക് എത്തിയത്. ബജറ്റ് ലിസിറ്റിൽ 5G ഫോൺ വാങ്ങാൻ താൽപ്പര്യപ്പെടുന്നവർക്ക് ഇത് മികച്ച ചോയിസാണ്.

Digit.in Survey
✅ Thank you for completing the survey!

Realme Narzo N65

കരുത്തുറ്റ പെർഫോമൻസ് തരുന്ന സ്മാർട്ഫോണാണ് Realme Narzo N65. ഏറ്റവും പുതിയ MediaTek Dimensity 6300 5G ചിപ്‌സെറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. മൾട്ടി ടാസ്കിങ്ങിന് ഈ റിയൽമി നാർസോ ഫോൺ മികച്ച ഓപ്ഷൻ തന്നെയാണ്. ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് നോക്കാം.

Realme Narzo N65
Realme Narzo N65

Realme Narzo N65 സ്പെസിഫിക്കേഷൻ

ഡിസ്പ്ലേ: 6.67-ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഈ സ്മാർട്ഫോണിലുള്ളത്. 720×1604 (HD) റെസല്യൂഷൻ സ്ക്രീനിനുണ്ട്. 120Hz റീഫ്രെഷ് റേറ്റും 500nits പീക്ക് ബ്രൈറ്റ്നെസ്സുമുള്ള ഫോണാണിത്.

ക്യാമറ: 50MP പ്രൈമറി ക്യാമറയാണ് ഈ സ്മാർട്ഫോണിലുള്ളത്. റിയൽമി നാർസോ N65-ന്റെ ഫ്രെണ്ട് ക്യാമറ 8MPയാണ്.

പ്രോസസ്സർ: മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റാണ് ഫോണിലുള്ളത്.
ബാറ്ററി, ചാർജിങ് : 5000mAh ബാറ്ററി ഫോണിലുണ്ട്. 15W വയർഡ് ചാർജിങ്ങിനെ റിയൽമി നാർസോ N65 സപ്പോർട്ട് ചെയ്യുന്നു.

OS: ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0-ൽ പ്രവർത്തിക്കുന്നു.

മറ്റ് ഫീച്ചറുകൾ: IP54 റേറ്റിങ്ങ് ഈ ഫോണിനുണ്ട്. 2 വേരിയന്റുകളിലാണ് റിയൽമി നാർസോ ഫോണുകൾ വന്നിട്ടുള്ളത്.

വിലയും വിവരങ്ങളും

ആംബർ ഗോൾഡ്, ഡീപ് ഗ്രീൻ എന്നീ ആകർഷക നിറങ്ങളിലാണ് ഫോൺ വന്നിരിക്കുന്നത്. 4GB+128GB, 6GB+128GB സ്റ്റോറേജുകളിൽ ഫോൺ പുറത്തിറക്കിയിട്ടുണ്ട്. കുറഞ്ഞ വേരിയന്റ് 4GB റാമിന് 11,499 രൂപയാണ് വില. ഇതിന്റെ 6ജിബി വേരിയന്റിന് 12,499 രൂപയാകും.

Realme Narzo N65
Realme Narzo N65

രണ്ട് ഫോണുകൾക്കും കൂപ്പൺ ഡിസ്കൌണ്ട് ലഭിക്കുന്നു. 10,499 രൂപയ്ക്ക് 4GB+128GB മോഡൽ ലഭിക്കുന്നതാണ്. ഈ ഓഫറിലൂടെ 6GB+128GB മോഡൽ നിങ്ങൾക്ക് 11,499 രൂപയ്ക്ക് വാങ്ങാം.

Read More: Samsung Galaxy F55 5G: 50MP സെൽഫി ക്യാമറയുമായി വരുന്ന പുതിയ Galaxy ഫോൺ ചില്ലറക്കാരനല്ല! TECH NEWS

വിൽപ്പന വിവരങ്ങൾ

മെയ് 31 മുതലാണ് ആദ്യ സെയിൽ ആരംഭിക്കുന്നത്. ജൂൺ 4 വരെയായിരിക്കും ഈ ഓഫറിൽ ഫോൺ വിൽക്കുക. ആമസോൺ വഴി ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo