Realme GT 6T: ടോപ്-നോച്ച് പെർഫോമൻസ് Realme ഫോണിന് 2 മണിക്കൂർ Special സെയിൽ
Realme GT 6T 2 മണിക്കൂർ സ്പെഷ്യൽ സെയിൽ ഇന്ന്
300 രൂപ കിഴിവ് ഉൾപ്പെടെയാണ് ഏർലി സെയിൽ നടത്തുന്നത്
റിയൽമി ജിടി 6ടിയുടെ ആദ്യ സെയിൽ മെയ് 29-നാണ്
ടോപ്- നോച്ച് പെർഫോമൻസുള്ള Realme GT 6T സെയിൽ ഇന്ന്. Snapdragon 7+ Gen 3 പ്രോസസറുള്ള ഇന്ത്യയിലെ ആദ്യത്തെ ഫോണാണിത്. റിയൽമി ജിടി 6ടിയുടെ ആദ്യ സെയിൽ മെയ് 29-നാണ്. ഇന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ഫോണിന്റെ ഏർലി സെയിൽ ആരംഭിക്കും.
Surveyപ്രത്യേക ഓഫറിൽ Realme GT 6T സ്വന്തമാക്കാനുള്ള സുവർണാവസരമാണിത്. 300 രൂപ കിഴിവ് ഉൾപ്പെടെയാണ് ഏർലി സെയിൽ നടത്തുന്നത്. ഫോണിന്റെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് പരിചയപ്പെടാം. സെയിലിനെ കുറിച്ചുള്ള വിവരങ്ങളും ചുവടെ കൊടുക്കുന്നു.

Realme GT 6T സ്പെസിഫിക്കേഷൻ
ഡിസ്പ്ലേ: 2780×1264 അഥവാ 1.5K റെസല്യൂഷനുള്ള ഡിസ്പ്ലേയാണ് ഫോണിനുള്ളത്. റിയൽമി 6.78 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് അവതരിപ്പിച്ചത്. ഇത് AMOLED സ്ക്രീനിൽ വരുന്നു. ഫോണിന് 1-120Hz അഡാപ്റ്റീവ് റീഫ്രെഷ് റേറ്റ് ലഭിക്കുന്നു. 360Hz ടച്ച് സാംപ്ലിംഗ് റേറ്റാണ് സ്മാർട്ഫോണിനുള്ളത്. 6000 നിറ്റ് പീക്ക് ബ്രൈറ്റ്നെസ് ഈ സ്മാർട്ഫോണിൽ നിങ്ങൾക്ക് ലഭിക്കും.
ക്യാമറ: OIS സപ്പോർട്ടുള്ള 50MP മെയിൻ ക്യാമറയാണ് ഫോണിലുള്ളത്. സോണി LYT-600 സെൻസർ ആണ് ഈ പ്രൈമറി ക്യാമറയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ലെൻസിന് f/1.88 അപ്പർച്ചറുണ്ട്. 60FPS-ൽ 4K വരെ റെക്കോർഡ് ചെയ്യാനുള്ള സപ്പോർട്ടും റിയൽമി തരുന്നു.
8MP സോണി IMX355 വൈഡ് ആംഗിൾ ലെൻസും ഫോണിലുണ്ട്. ഇത് f/2.2 അപ്പേർച്ചറുള്ള ക്യാമറയാണ്. ഇതുകൂടാതെ ഫോണിന്റെ മുൻ ക്യാമറ 32MP സോണി IMX615 സെൻസറാണ്. 90-ഡിഗ്രി വ്യൂ ഫീൽഡും f/2.4 അപ്പേർച്ചറും ഇതിൽ ലഭിക്കും.
ചാർജിങ്ങും ബാറ്ററിയും: 120W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണിത്. ഇതിൽ 5500mAh ബാറ്ററിയാണ് റിയൽമി ഉൾപ്പെടുത്തിയിട്ടുള്ളത്.
പ്രോസസർ: ക്വാൽകോം സ്നാപ്ഡ്രാഗൺ 7+ Gen 3 ആണ് ഫോണിന്റെ പ്രോസസർ.
മറ്റ് ഫീച്ചറുകൾ: 5G ബാൻഡുകളും ഡ്യുവൽ മോഡ് SA/NSA ഫീച്ചറുകളും ലഭിക്കുന്നു. WiFi 6, ബ്ലൂടൂത്ത് 5.4 തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ലഭ്യമാണ്.
Realme GT 6T സെയിൽ
ആമസോൺ വഴി ഏർലി സെയിൽ നടക്കും. realme.com, Amazon.in എന്നീ പ്ലാറ്റ്ഫോമുകളിൽ ഫോൺ ലഭ്യമായിരിക്കും. 300 രൂപ കിഴിവ് വരെ ഇന്നത്തെ സെയിലിൽ നിന്ന് സ്വന്തമാക്കാം. ഓർക്കുക, ഈ പ്രത്യേക സെയിൽ വെറും 2 മണിക്കൂർ മാത്രമാണ്. 12GB RAM+512GB റിയൽമി ജിടി 6ടി വാങ്ങാം, ആമസോണിലൂടെ, ലിങ്ക്.
READ MORE: Price Drop: 5000 രൂപ വിലക്കിഴിവിൽ 45W SUPERVOOC ചാർജിങ്ങുള്ള Realme 5G Phone വാങ്ങാം| TECH NEWS
മെയ് 29 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫോണിന്റെ ആദ്യത്തെ ഔദ്യോഗിത സെയിൽ നടക്കും. ആമസോൺ, റിയൽമി സൈറ്റുകൾ വഴി റിയൽമി ജിടി 6ടി വാങ്ങാം. 12GB RAM+256GB റിയൽമി ഫോൺ വാങ്ങാനുള്ള ആമസോൺ ലിങ്ക്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile