iQOO Anniversary Sale: ഓഫർ 14 വരെ… iQOO 11, iQOO 12, iQOO Z9 ഫോണുകൾക്ക് വമ്പൻ ഡിസ്കൗണ്ട്

HIGHLIGHTS

ഇന്ത്യയിൽ iQOO Anniversary Sale പൊടിപൊടിക്കുന്നു...

ഏപ്രിൽ 14 വരെയാണ് ആനിവേഴ്സറി സെയിൽ

വിപണി ശ്രദ്ധ നേടിയ ഐക്യൂ Z9, ഐക്യൂ Neo9 പ്രോ ഫോണുകളും ഡീലിലുണ്ട്

iQOO Anniversary Sale: ഓഫർ 14 വരെ… iQOO 11, iQOO 12, iQOO Z9 ഫോണുകൾക്ക് വമ്പൻ ഡിസ്കൗണ്ട്

iQOO ഇന്ത്യയിൽ നാല് വയസ്സ് പൂർത്തിയാക്കുന്നു. ആൻഡ്രോയിഡ് ഫോണുകളിൽ ജനപ്രീതി നേടിയ കമ്പനിയാണ് ഐക്യൂ. ഇന്ത്യക്കാർ ഐക്യൂ അവതരിപ്പിച്ച പ്രീമിയം, മിഡ് റേഞ്ച് ഫോണുകളെല്ലാം സ്വീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ ഇന്ത്യയിൽ iQOO Anniversary Sale നടക്കുകയാണ്. ഏപ്രിൽ 14 വരെയാണ് ആനിവേഴ്സറി സെയിൽ.

Digit.in Survey
✅ Thank you for completing the survey!

iQOO Anniversary Sale

ഏപ്രിൽ 9 മുതലാണ് ഐക്യൂ ഈ സ്പെഷ്യൽ സെയിലിന് തുടക്കമിട്ടത്. ഇനി 2 ദിവസം കൂടിയാണ് ഐക്യൂ വാർഷിക സെയിലുള്ളത്. നിങ്ങളുടെ ജനപ്രിയ ഐക്യു ഫോണുകൾക്ക് 5000 രൂപ വരെ ഡിസ്കൌണ്ട് ലഭിക്കും. ഐക്യൂ 11, ഐക്യൂ 12 റെഡ് പോലുള്ള ഫോണുകളും വിലക്കിഴിവിൽ വാങ്ങാം.

iQOO Anniversary Sale
iQOO ആനിവേഴ്സറി സെയിൽ

വിപണി ശ്രദ്ധ നേടിയ ഐക്യൂ Z9, ഐക്യൂ Neo9 പ്രോ ഫോണുകളും ഡീലിലുണ്ട്. ഐക്യൂ Z7 പ്രോ വാങ്ങുന്നവർക്കും അതിശയകരമായ ഓഫറാണുള്ളത്. ഐക്യൂവിന്റെ ഓൺലൈൻ സ്റ്റോറിലും ആമസോണിലുമാണ് ഓഫറുകൾ. ഈ സ്പെഷ്യൽ സെയിലിനെ കുറിച്ച് കൂടുതലറിയാം.

iQOO 11, 12 വമ്പൻ ഓഫറിൽ

64,999 രൂപ വിലയുള്ള iQOO 11 ഇപ്പോൾ 20,000 രൂപ കിഴിവ് ലഭിക്കുന്നു. അതായത് ജനപ്രിയമായ ഈ പ്രീമിയം ഫോൺ 44,999 രൂപയ്ക്ക് വാങ്ങാം. 16GB റാമും 256 GB സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ. ഇതിന് പുറമെ 3000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ലഭിക്കും. ഇങ്ങനെ 41,999 രൂപയ്ക്ക് ഫോൺ വാങ്ങാം. ഓഫറിൽ വാങ്ങാൻ, Click here.

ഐക്യൂ 11 പ്രത്യേകതകൾ

പ്രോസസർ: ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2
ചാർജിങ്: 120W ഫ്ലാഷ് ചാർജിങ്

iQOO 12നും ആനിവേഴ്സറി സെയിലിൽ വമ്പൻ ഓഫറുകളാണുള്ളത്. 52,999 രൂപ വിലയുള്ള ഫോൺ 3,000 രൂപയുടെ ഡിസ്‌കൗണ്ടിൽ വിൽക്കുന്നു. 49,999 രൂപയായി കുറയ്ക്കുന്നു. ബാങ്ക് കാർഡുകളിലൂടെയുള്ള കിഴിവ് ഉൾപ്പെടെയാണിത്. ആമസോൺ ലിങ്ക്

ഐക്യൂ 12 പ്രത്യേകതകൾ

പ്രോസസർ: ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3
ക്യാമറ: 50MP+ 50MP+ 64MP
ചാർജിങ്: 120W ഫാസ്റ്റ് ചാർജിങ്

ഐക്യൂ Z9, ഐക്യൂ Neo9 പ്രോ ഓഫറുകൾ

24,000 രൂപയ്ക്ക് മുകളിൽ വിലയുള്ള മിഡ് റേഞ്ച് ഫോണാണ് iQOO Z9. ഇതിന്റെ 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് ഓഫറുണ്ട്. 19,999 രൂപയാണ് ആനിവേഴ്സറി സെയിലിലെ ഓഫർ. ബാങ്ക് കാർഡുകളിലൂടെ നിങ്ങൾക്ക് 2,000 രൂപയുടെ കിഴിവും ലഭിക്കും. ഇങ്ങനെ 17,999 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം. ആമസോൺ പർച്ചേസിനുള്ള ലിങ്ക്

read more: Premalu Released: കേറിപ്പോര് മക്കളേ, പറഞ്ഞ സമയത്ത് തന്നെ Premalu എത്തി, ഇപ്പോൾ OTT-യിൽ കാണാം

ഐക്യൂ Z9 5G പ്രത്യേകതകൾ

പ്രോസസർ: മീഡിയാടെക് ഡൈമൻസിറ്റി 7200
ബാറ്ററി: 5000mAh
ചാർജിങ്: 44W ഫാസ്റ്റ് ചാർജിങ്

പ്രീമിയം ഫീച്ചറുകളുള്ള ഫോണാണ് ഐക്യൂ നിയോ 9 പ്രോ. ആനിവേഴ്സറി സെയിലിന്റെ ഭാഗമായി 34,999 രൂപയ്ക്ക് ഫോൺ വാങ്ങാം. 8GB റാമും 128GB സ്റ്റോറേജുമുള്ള നിയോ 9 പ്രോയുടെ ശരിക്കുള്ള വില 39,999 രൂപയാണ്. ഇതിന് 2500 രൂപ കിഴിവ് വരെ ബാങ്ക് ഓഫറിലും സ്വന്തമാക്കാം. ഓഫറിനെ കുറിച്ച് വിശദമായി, ആമസോൺ ലിങ്ക്

ഐക്യൂ Neo9 പ്രോ 5G പ്രത്യേകതകൾ

പ്രോസസർ: സ്നാപ്ഡ്രാഗൺ 8 gen2
ബാറ്ററി: 5160mAh

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo