Samsung Galaxy M15 5G: 6000mAh ബാറ്ററി, Triple ക്യാമറ! കാത്തിരിപ്പിനൊടുവിൽ ആ ഗാലക്സി ഫോൺ എത്തി
Samsung Galaxy M15 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6100+ ചിപ്സെറ്റാണ് ഇതിലുള്ളത്
25W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു
കാത്തിരുന്ന ഗാലക്സി ഫോൺ Samsung Galaxy M15 5G പുറത്തിറങ്ങി. കഴിഞ്ഞ ആഴ്ച പ്രീ-ബുക്കിങ്ങിന് എത്തിയ ഫോൺ ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ഫോണാണിത്. 25W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു. ഈ ഗാലക്സി എം15 ഒരു ബജറ്റ്- ഫ്രെണ്ട്ലി ഫോണാണ്.
SurveySamsung Galaxy M15 5G
ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6100+ ചിപ്സെറ്റാണ് ഇതിൽ പ്രവർത്തിക്കുന്നത്. ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ പ്രൈമറി സെൻസർ 50 മെഗാപിക്സലാണ്.
5 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും, 2 മെഗാപിക്സൽ ഷൂട്ടറും ഗാലക്സി എം15 ഫോണിലുണ്ട്. ഇതിൽ 13 മെഗാപിക്സൽ സെൽഫി ക്യാമറയും സാംസങ് നൽകിയിരിക്കുന്നു.

Samsung Galaxy M15 5G ഡിസ്പ്ലേ, ബാറ്ററി
6.5 ഇഞ്ച് fHD+ സ്ക്രീനാണ് ഫോണിലുള്ളത്. ഇതിൽ 1,080×2,340 പിക്സൽ റെസല്യൂഷൻ വരുന്നു. 90Hz റിഫ്രഷ് റേറ്റ് ആണ് ഗാലക്സി എം15ലുള്ളത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് AMOLED ഡിസ്പ്ലേയാണുള്ളത്. ഇത് 25W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. 6000mAh ബാറ്ററിയാണ് Galaxy M15 5G-യിൽ ഉൾപ്പെടുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ എത്തിയ ഗാലക്സി A15 5G-ന് സമാനമാണ്.
മറ്റ് ഫീച്ചറുകൾ
ഒറ്റ ചാർജിൽ 21 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ടൈമും ഇതിലുണ്ട്. 128 മണിക്കൂർ വരെ ഓഡിയോ പ്ലേബാക്ക് ടൈമും ഇതിൽ നൽകിയിരിക്കുന്നു.
5G, GPS, ബ്ലൂടൂത്ത് 5.3, 3.5mm ഹെഡ്ഫോൺ ജാക്ക് എന്നിവയുമുണ്ട്. ഇതിൽ USB ടൈപ്പ്-C പോർട്ട് സപ്പോർട്ടും ലഭിക്കുന്നു. ആക്സിലറോമീറ്റർ, ഗൈറോ സെൻസർ എന്നിവയുമുണ്ട്. ജിയോമാഗ്നറ്റിക് സെൻസർ, ലൈറ്റ് സെൻസർ, വെർച്വൽ പ്രോക്സിമിറ്റി സെൻസർ ഫീച്ചറുകളും ഇതിലുണ്ട്. സൈഡ് ഫിംഗർപ്രിന്റ് സെൻസർ ഘടിപ്പിച്ച ഫോണാണിത്.
വില
ബ്ലൂ ടോപസ്, സെലസ്റ്റിയൽ ബ്ലൂ, സ്റ്റോൺ ഗ്രേ എന്നീ നിറങ്ങളിലാണ് ഫോൺ വരുന്നത്. 4GB RAM + 128GB വേർഷനുള്ളതാണ് കുറഞ്ഞ വേരിയന്റ്. 6GB RAM + 128GB വേരിയന്റും ഇതിലുണ്ട്. 13,299 രൂപയാണ് ഗാലക്സി എം15യുടെ 4ജിബി റാമിന് വില. 6GB ഗാലക്സി എം15 ഫോണിന് 14,799 രൂപയും വിലയാകും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile