മാർച്ച് 10 മുതൽ Special Discount! Poco M6 5G വാങ്ങുന്നവർക്ക് Airtel-ന്റെ വകയും ഓഫർ

HIGHLIGHTS

Poco M6 5G വാങ്ങുമ്പോൾ അധിക ഡാറ്റയും ലഭിക്കുന്നു

Airtel വരിക്കാർക്ക് 8000 രൂപ റേഞ്ചിൽ സ്മാർട്ഫോൺ വാങ്ങാനാകും

മാർച്ച് 10 മുതലാണ് പോക്കോ ഫോണിന് ഓഫർ ലഭിക്കുന്നത്

മാർച്ച് 10 മുതൽ Special Discount! Poco M6 5G വാങ്ങുന്നവർക്ക് Airtel-ന്റെ വകയും ഓഫർ

Airtel വരിക്കാർക്ക് ഇതാ മികച്ചൊരു POCO Offer. ഏറ്റവും വിലകുറഞ്ഞ 5G സ്മാർട്ട്‌ഫോണായ Poco M6 5G വാങ്ങുമ്പോൾ അപൂർവമായൊരു ഓഫറും ലഭിക്കുന്നു. ഇതിനായി ഭാരതി എയർടെലും പോകോയും വീണ്ടും കൈകോർക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

Poco M6 5Gയുടെ Airtel ഓഫർ

മാർച്ച് 10 മുതലാണ് പോക്കോ ഫോണിന് ഓഫർ ലഭിക്കുന്നത്. അതായത് ഈ സമയത്ത് നിങ്ങൾക്ക് 8000 രൂപ റേഞ്ചിൽ സ്മാർട്ഫോൺ വാങ്ങാനാകും. എയർടെൽ പ്രീ-പെയ്ഡ് വരിക്കാർക്കും ഇത് സുവർണാവസരമാണ്. അതായത് 50 ജിബി മൊബൈൽ ഡാറ്റ ഒറ്റത്തവണ ബോണസായി ലഭിക്കും. എയർടെൽ കസ്റ്റമറാണെങ്കിലാണ് 8000 രൂപ റേഞ്ചിൽ ഫോൺ വാങ്ങാനാകുന്നത്.

Poco M6 5G's Airtel-exclusive version announced: Check price, sale date & more
Poco M6 5G ഫീച്ചറുകൾ

Poco M6 5Gയും Airtel ഫ്രീ ഡാറ്റയും

എയർടെൽ പ്രീ പെയ്ഡ് വരിക്കാർ ഇപ്പോൾ ഏതെങ്കിലും ഫോൺ വാങ്ങാൻ പ്ലാൻ വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ ഈ ഓഫറുകൾ വിനിയോഗിക്കാം. പോകോയുടെ 3 വേരിയന്റുകൾക്കും ഈ ഓഫർ ലഭിക്കുന്നതാണ്. അതായത്, മൂന്ന് സ്റ്റോറേജ് വേരിയന്റുകളും 13,000 രൂപയ്ക്കും താഴെയാണ് ഓഫറിൽ വിൽക്കുന്നത്.

4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് 9,499 രൂപ വില വരുന്നു. 6 ജിബി റാമും 128 ജിബിയുമുള്ള വേരിയന്റിന് 10,499 രൂപയാണ് വിലയാകുക. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 12,499 രൂപയുമാണ് വില. നീല, കറുപ്പ് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ഫോൺ വാങ്ങാം. എന്നാൽ മാർച്ച് 10ന് പോകോ ഫോണിന് 8,799 രൂപ വിലയിൽ വാങ്ങാം. ഓഫർ വിശദാംശങ്ങൾ, Click Here

Airtel Poco Offer
Airtel Poco Offer

നിങ്ങൾക്ക് Airtel SIM ഇല്ലെങ്കിലോ?

നിങ്ങൾ ഒരു എയർടെൽ വരിക്കാരനല്ലെങ്കിലും ഈ ഓഫർ സ്വന്തമാക്കാവുന്നതാണ്. ഈ ആനുകൂല്യം ആസ്വദിക്കാൻ തൽക്ഷണ ആക്ടിവേഷനോടുകൂടി എയർടെൽ കണക്ഷൻ എടുക്കാം. അതും സിം ഓർഡർ ചെയ്ത് നിങ്ങളുടെ വീട്ടുവാതിൽക്കൽ സിം ഡെലിവർ ചെയ്യുന്നതാണ്.

Poco M6 5G ഫീച്ചറുകൾ

6.74 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണാണ് പോകോ M6 5G. 90Hz റിഫ്രഷ് റേറ്റും കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും വരുന്ന ബജറ്റ് ഫ്രെണ്ട്ലി ഫോണാണിത്. ഇതിൽ മീഡിയാടെക് ഡൈമൻസിറ്റി 6100+ ചിപ്പാണ് പ്രവർത്തിക്കുന്നത്.

Read More: Xiaomi 14: സ്നാപ്ഡ്രാഗൺ 8 Gen 3 SoC പ്രോസസറും Triple ക്യാമറയും, പ്രീമിയം Xiaomi 14

5000mAh ബാറ്ററിയും 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുള്ള ഫോണാണ് പോകോയുടെ M സീരീസ്. 50MP AI ഡ്യുവൽ ക്യാമറ ഫീച്ചർ പോകോ എം6ലുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo