Nothing Phone-ന് എതിരാളിയാകുമോ iQOO Z9? എന്തെല്ലാം പ്രതീക്ഷിക്കാം! TECH NEWS

HIGHLIGHTS

പുറത്തിറങ്ങുന്നതിന് മുന്നേ iQOO Z9 ഫീച്ചറുകളും വിശേഷങ്ങളും ചർച്ചയാകുന്നു

ഈ വർഷത്തെ ഐക്യൂവിന്റെ രണ്ടാമത്തെ ലോഞ്ചാണിത്

മാർച്ച് 12നാണ് ഈ മിഡ് റേഞ്ച് ഫോൺ പുറത്തിറങ്ങുന്നത്

Nothing Phone-ന് എതിരാളിയാകുമോ iQOO Z9? എന്തെല്ലാം പ്രതീക്ഷിക്കാം! TECH NEWS

രണ്ട് ആഴ്ചയ്ക്കുള്ളിൽ ഐക്യൂവിന്റെ iQOO Z9 ലോഞ്ചിനെത്തും. മാർച്ച് 12നായിരിക്കും ഫോണിന്റെ ലോഞ്ച്. എന്നാൽ പുറത്തിറങ്ങുന്നതിന് മുന്നേ ഫോണിന്റെ ഫീച്ചറുകളും വിശേഷങ്ങളും ചർച്ചയാവുകയാണ്. ഫോണിന്റെ പെർഫോമൻസും വിലയുമാണ് ടെക് ലോകം ചർച്ച ചെയ്യുന്നത്.

Digit.in Survey
✅ Thank you for completing the survey!

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഐക്യൂവിന്റെ നിയോ 9 പ്രോ 5G പുറത്തിറങ്ങിയത്. ഈ വർഷത്തെ ഐക്യൂവിന്റെ രണ്ടാമത്തെ ലോഞ്ചാണ് വരാനിരിക്കുന്നത്. മീഡിയാടെക് ഡൈമൻസിറ്റി 7200 ആണ് ഫോണിന്റെ പ്രോസസർ.

iQOO Z9
iQOO Z9

iQOO Z9 ഫീച്ചറുകൾ

മുമ്പിറങ്ങിയ iQOO Z7-ന്റെ പുതിയ പതിപ്പായിരിക്കും Z9. മാർച്ച് 12നാണ് ഈ മിഡ് റേഞ്ച് ഫോൺ പുറത്തിറങ്ങുന്നത്. കൂടുതൽ പുതിയ ഫീച്ചറുകൾ ഐക്യൂ Z9 ഫോണിൽ ഉപയോഗിച്ചേക്കും. ഇതിന് 120 Hz റീഫ്രെഷ് റേറ്റും 300 Hz ടച്ച് സാംപ്ലിംഗ് റേറ്റുമുണ്ടാകും. ഈ ഫോണിൽ ഐക്യൂ AMOLED ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഫോൺ ഡിസ്‌പ്ലേയിലാകട്ടെ 1800 nits ബ്രൈറ്റ്നെസ്സ് ഉണ്ടാകും. ഇതിന് AMOLED ഡിസ്പ്ലേയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഫ്ലാറ്റ് ഡിസ്‌പ്ലേയാണ് ഐക്യൂ Z9 നൽകുക. ഇത് വളഞ്ഞ ഡിസ്പ്ലേയേക്കാൾ നല്ലതാണ്. മുമ്പിറങ്ങിയ ഐക്യൂ നിയോ 9 പ്രോയിലും ഫ്ലാറ്റ് ഡിസ്പ്ലേയായിരുന്നു. ഈ ഫീച്ചർ ഗെയിമിങ്ങിലും മറ്റും മികച്ച അനുഭവം നൽകും.

50 MP Sony IMX882 സെൻസറാണ് ഐക്യുവിന്റെ ഫോണിലുള്ളത്. ഇതിന് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) സപ്പോർട്ടുമുണ്ടായിരിക്കും എന്നാണ് റിപ്പോർട്ട്. ക്യാമറയ്ക്ക് ആസ്ഫെറിക്കൽ പ്രീമിയം ലെൻസും ഉണ്ടായിരിക്കുമെന്ന് പറയുന്നു. ഇത് കൂടുതൽ ക്ലാരിറ്റിയിൽ ഫോട്ടോ എടുക്കുന്നതിന് സഹായിക്കും. കൂടാതെ അപ്പേർച്ചർ ഷോട്ടുകളിളും നിറവ്യത്യാസം ഒന്നും ഉണ്ടാകില്ല. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഇതിലുണ്ടാകും.

iQOO Z29 ബാറ്ററി

5,000 mAh ബാറ്ററി ഉൾപ്പെടുത്തി വരുന്ന സ്മാർട്ഫോണായിരിക്കും ഐക്യൂ Z9ലുള്ളത്. ആമസോൺ സ്‌പെഷ്യൽ ആയാണ് ഐക്യൂ Z9 എത്തുക. അതായത് ഇ-കൊമേഴ്സ് വെബ്സൈറ്റിലൂടെ മാത്രമായിരിക്കും ഫോൺ വിൽപ്പന.

വില എത്ര?

20,000 രൂപയിൽ താഴെ വിലയുള്ളഫോണായിരിക്കും ഇതെന്ന് പ്രതീക്ഷിക്കാം. കാരണം ഐക്യൂ Z7 ഇതേ വിലയിലുള്ള സ്മാർട്ഫോണായിരുന്നു. വരാനിരിക്കുന്ന Z9 ഫോണിലും സമാനമായ ഫീച്ചർ ലഭിക്കും. എന്നാൽ ഇത് വെറുമൊരു മിഡ് റേഞ്ച് ഫോണല്ല.

READ MORE: Best Smartphone: 2023ലെ Phone Of The Year ആരായിരുന്നു? മഹത്തരമായ ആ ഫോൺ…

കാരണം ജനപ്രിയ സ്മാർട്ഫോണുകളുമായി ഇത് മത്സരിക്കുമെന്ന് പ്രതീക്ഷിക്കാം. മാർച്ച് 5ന് നതിങ് ഫോൺ 2a വരുന്നുണ്ട്. താഴ്ന്ന വിലയിൽ വരുന്ന നതിങ് ഫോണായിരിക്കും ഐക്യൂ Z9-ന്റെ എതിരാളി.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo