2024 ലെ വാലന്റൈൻസ് ഡേയ്ക്ക് പ്രത്യേക Google ഡൂഡിലാണ് ഒരുക്കിയത്
പ്രണയിതാക്കൾക്ക് ഇഷ്ടമാകുന്ന Valentine's Day സമ്മാനമാണിത്
കെമിസ്ട്രി Cu Pd എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്
ഓരോ സ്പെഷ്യൽ ദിനങ്ങളും ആകർഷകമാക്കാറുണ്ട് Google Doodle. പ്രണയിതാക്കൾക്കായി ഇതാ ഗൂഗിൾ Valentine’s Day സ്പെഷ്യൽ സമ്മാനം ഒരുക്കി. വൻ സർപ്രൈസും ട്വിസ്റ്റുമാണ് ഗൂഗിൾ തങ്ങളുടെ ഡൂഡിലിൽ ഒളിപ്പിച്ച് വച്ചിട്ടുള്ളത്. എന്താണെന്ന് അറിയേണ്ടേ?
SurveyGoogle Doodle Valentine’s Day സ്പെഷ്യൽ
2024 ലെ വാലന്റൈൻസ് ഡേയ്ക്ക് പ്രത്യേക ഗൂഗിൾ ഡൂഡിലാണ് ഒരുക്കിയത്. സ്നേഹത്തേക്കാൾ ശക്തമായ ഒരു ബന്ധമില്ലെന്നാണ് ഗൂഗിൾ പറയുന്നത്. സ്നേഹ ബന്ധത്തിൽ ഒരു കെമിസ്ട്രി കൂടി ശരിയായാൽ അത് അമൂല്യമാണെന്നാണ് ഗൂഗിളിന്റെ പക്ഷം.

അതിനാൽ തന്നെ ഒരു ശാസ്ത്രീയ ട്വിസ്റ്റാണ് ഗൂഗിൾ ഒരുക്കിയിട്ടുള്ളത്. Chemistry Cu Pd എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ആറ്റം ചേർന്നാണല്ലോ മൂലകങ്ങൾ ഉണ്ടാകുന്നത്. അതുപോലെ നിങ്ങൾക്ക് ചേരുന്ന പൊരുത്തവും കണ്ടുപിടിക്കാം. നിങ്ങളുടെ മൗലിക പൊരുത്തം കണ്ടെത്തുന്നതിനുള്ള സർപ്രൈസാണ് ഇത്.
എന്താണ് ആ Google ട്വിസ്റ്റ്?
ഗൂഗിൾ ഡൂഡിലിൽ ക്ലിക്ക് ചെയ്താൽ ആ സർപ്രൈസ് നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ പേഴ്സണാലിറ്റി അനുസരിച്ച് നിങ്ങളുമായി ബന്ധപ്പെട്ട സയന്റിഫിക് എലമെന്റ് ഏതെന്ന് മനസിലാക്കാം. ക്ലോറിൻ, ബ്രോമിൻ, ഹൈഡ്രജൻ, അയഡിൻ, നൈട്രജൻ തുടങ്ങിയ ഏത് മൂലകമാണ് നിങ്ങൾക്ക് അനുയോജ്യം എന്ന് ഇവിടെ നിന്നും അറിയാം. ഇതിനായി പേഴ്സണാലിറ്റി ക്വിസ് ഡൂഡിലിൽ ചേർത്തിരിക്കുന്നു.
കെമിസ്ട്രിയിലെ ആവർത്തനപ്പട്ടികയിൽ നിന്ന് ഏതെങ്കിലും മൂലകം തെരഞ്ഞെടുക്കുന്ന മറ്റൊരു ഓപ്ഷനുമുണ്ട്. ഇങ്ങനെ നിങ്ങളുടെ പേഴ്സണാലിറ്റിയ്ക്ക് അനുയോജ്യമായത് ഏതെന്ന് മനസിലാക്കാം.
ഗൂഗിളിന്റെ ഈ വാലന്റൈൻസ് ഡേ സ്പെഷ്യൽ എന്തായാലും പ്രണയിതാക്കളെ ആകർഷിക്കും. ഇതൊരു റൊമാന്റിക് സയൻസ് പരീക്ഷണം പോലെയാണ്. ഓരോ മൂലകത്തിനും അതിന്റേതായ സ്വഭാവങ്ങൾ വിവരിക്കുന്നു. ഒരു ഡേറ്റിംഗ് ആപ്പിൽ പ്രൊഫൈലുകൾ ബ്രൗസ് ചെയ്യുന്നത് പോലെ നിങ്ങൾക്ക് പൊരുത്തം കണ്ടുപിടിക്കാം.
ഗൂഗിൾ ഡൂഡിൾ പൊരുത്തം കണ്ടുപിടിക്കാൻ
ഇതിനായി ആദ്യം നിങ്ങൾ വെബ് ബ്രൌസറിൽ ഗൂഗിൾ എന്ന് ടൈപ്പ് ചെയ്യുക. മൊബൈൽ ഫോണിലും കംപ്യൂട്ടറിലും ഇത് ലഭിക്കും. ശേഷം ആവർത്തനപ്പട്ടികയിൽ നിന്ന് ഒരു അവതാർ തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങളുടെ പേഴ്സണാലിറ്റിയ്ക്ക് അനുയോജ്യമായ ഒരു ക്വിസ് സെലക്ട് ചെയ്യാം.
READ MORE: OnePlus 12R Sale Live: വീണ്ടും തുടങ്ങി, 8GB, 16GB RAM വൺപ്ലസ് 12R മിഡ് റേഞ്ച് ഫോൺ ഇപ്പോൾ വാങ്ങാം
ശേഷം പ്രൊഫൈലുകളിലൂടെ സ്വൈപ്പ് ചെയ്യാം. ഇതിനായി വലത്തേക്ക് സ്വൈപ്പ് ചെയ്യണം. ഇവിടെ കാണുന്ന മൂലകങ്ങളിൽ അവയുടെ തനതായ വിശേഷണങ്ങൾ എഴുതിയിരിക്കും. ഇങ്ങനെ നിങ്ങൾക്ക് പൊരുത്തം ഏതെല്ലാമെന്ന് മനസിലാക്കാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile