ഇതാ റെഡ്മിയുടെ HAPPY NEW YEAR ഓഫർ, 7000 രൂപ ഡിസ്കൗണ്ടിൽ Redmi Note 12

HIGHLIGHTS

മികച്ചൊരു ബജറ്റ് ഫോണാണ് Redmi Note 12

18,000 രൂപ വില വരുന്ന ഫോൺ 7000 രൂപ വിലക്കുറവിൽ പർച്ചേസ് ചെയ്യാം

എന്നാൽ ഈ ഫോൺ നിങ്ങൾക്ക് മികച്ചൊരു ഓപ്ഷനാണോ?

ഇതാ റെഡ്മിയുടെ HAPPY NEW YEAR ഓഫർ, 7000 രൂപ ഡിസ്കൗണ്ടിൽ Redmi Note 12

Qualcomm Snapdragon പ്രോസസറായുള്ള Redmi Note 12 ഇതാ വിലക്കിഴിവിൽ. 18,000 രൂപ വില വരുന്ന ഫോൺ 7000 രൂപ വിലക്കുറവിൽ പർച്ചേസ് ചെയ്യാം. മാസങ്ങൾക്ക് ശേഷമാണ് ഫോണിന് ഇങ്ങനെയൊരു ഓഫർ ലഭിക്കുന്നത്. എന്നാൽ ഈ ഫോൺ നിങ്ങൾക്ക് മികച്ചൊരു ഓപ്ഷനാണെന്ന് പറയാൻ കഴിയില്ല. എന്തെന്നോ?

Digit.in Survey
✅ Thank you for completing the survey!

Redmi Note 12 ഓഫറിൽ വാങ്ങണോ?

മികച്ചൊരു ബജറ്റ് ഫോണാണ് റെഡ്മി നോട്ട് 12. എന്നാൽ റെഡ്മിയുടെ പുതിയ പോരാളി ഉടൻ വരുന്നുണ്ട്. നോട്ട് 12 ഒരു 4G ഫോണാണ്. ഈ മാസം വരുന്ന റെഡ്മി നോട്ട് 13 ആകട്ടെ 5G ഫോണുമാണ്. അതിനാൽ കുറച്ച് നാളുകൾ കൂടി കാത്തിരുന്നാൽ നിങ്ങൾക്ക് ഏറ്റവും പുതിയ ഫോൺ തന്നെ സ്വന്തമാക്കാം. എന്നാലും, ഫോണിന്റെ ഓഫർ എങ്ങനെയെന്ന് ഇവിടെ വിവരിക്കുന്നു.

Redmi Note 12 ഓഫർ

7,000 രൂപ വിലക്കിഴിവാണ് ഫോണിനുള്ളത്. ആമസോണിലാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 6GB റാമും 64GB സ്റ്റോറേജും വരുന്ന റെഡ്മി ഫോണാണിത്. ലോഞ്ച് സമയത്ത് ഇത് 18,999 രൂപ വിലയുള്ള ഫോണായിരുന്നു. ഇപ്പോൾ ആമസോണിൽ വെറും 11,999 രൂപയാണ് വില. ഓഫറിൽ വാങ്ങാൻ… CLICK HERE

Redmi Note 12 സ്പെസിഫിക്കേഷൻ

6.67 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഇതിനുള്ളത്. ഇത് സൂപ്പർ AMOLED സ്ക്രീനാണ്. 120Hz റീഫ്രെഷ് റേറ്റും ഇതിന് വരുന്നു.1200 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സും ഫോണിനുണ്ട്. കോർണിങ് ഗോറില്ല പ്രൊട്ടക്ഷനും ഇതിന് ലഭിക്കും. ക്വാൽകോം സ്നാപ്ഡ്രാഗൺ 685 SoC ആണ് ഫോണിന്റെ പ്രോസസർ.

ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള MIUI 14 ആണ് ഫോണിലുള്ളത്. റെഡ്മി നോട്ട് 12വിന് പവർ നൽകുന്നത് 5,000mAh ബാറ്ററിയാണ്. 33W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. IP53-റേറ്റഡ് ബോഡി ഡിസൈൻ ഫോണിലുണ്ട്.

Redmi Note 12 കണ്ടു നോക്കൂ…

ക്യാമറയിലേക്ക് വന്നാൽ AI സപ്പോർട്ടുള്ള സെൻസറാണ് നോട്ട് 12 ഉപയോഗിച്ചിരിക്കുന്നത്. 50 എംപിയാണ് പ്രൈമറി ക്യാമറ. കൂടാതെ, ഫോണിൽ 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറയുണ്ട്. 2 MPയുടെ മാക്രോ ക്യാമറയും ഇതിൽ ചേർത്തിട്ടുണ്ട്. സെൽഫി പ്രിയർക്ക് റെഡ്മി നോട്ട് 12, 13 എംപിയുടെ ഫ്രെണ്ട് ക്യാമറ നൽകുന്നു.

അതേ സമയം വരാനിരിക്കുന്ന റെഡ്മി നോട്ട് 13ൽ മികച്ച ക്യാമറ ഫീച്ചറുകളുണ്ട്. കാരണം, ഇതിന്റെ മെയിൻ ക്യാമറ 108MPയാണ്. 16MP സെൽഫി ക്യാമറയും ഇതിൽ ഉൾപ്പെടുത്തിയേക്കും.

READ MORE: Nothing Phone 2a Price: നതിങ്ങിന്റെ വില കുറഞ്ഞ ഫോൺ, ലോഞ്ചിന് മുന്നേ Nothing Phone 2a വില ലീക്കായി!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo