12,000 രൂപയുടെ ഡിസ്കൗണ്ടിൽ 200MP ക്യാമറ Redmi Note 12 Pro+ വാങ്ങാം
Redmi Note 12 Pro+ 5G വിലക്കുറവിൽ വാങ്ങാൻ ഇതാ സ്പെഷ്യൽ ഓഫർ
6000 രൂപ വിലക്കുറവാണ് ഇപ്പോൾ ലഭിക്കുന്നത്
കൂടാതെ 6000 രൂപയുടെ കൂപ്പൺ കിഴിവിലൂടെ കൂടുതൽ പണം ലാഭിക്കാം
ക്യാമറ പെർഫോമൻസിൽ പേരെടുത്ത Xiaomi-യുടെ കിടിലൻ 5G ഫോണിന് ഓഫർ. ക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ചാണ് സ്പെഷ്യൽ ഓഫർ. 6,000 രൂപ കൂപ്പണിലൂടെ Redmi Note 12 Pro+ 5G വിലക്കുറവിൽ വാങ്ങാം. ഇതിന് പുറമെ എക്സ്ചേഞ്ച് ഓഫറുകളും ബാങ്ക് ഓഫറുകളും ലഭിക്കും. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ Flipkart ആണ് റെഡ്മി ഫോണിന് ഓഫർ പ്രഖ്യാപിച്ചത്. ഷവോമി സൈറ്റിലും ഫോൺ ഓഫറിൽ ഇപ്പോൾ ലഭ്യമാണ്. എത്ര രൂപയ്ക്ക് ഫോൺ വാങ്ങാമെന്ന് നോക്കാം. കൂടാതെ, ഫോണിന്റെ ഫീച്ചറുകൾ കൂടി മനസിലാക്കാം.
SurveyRedmi Note 12 Pro+ ഓഫർ
Redmi Note 13യുടെ ലോഞ്ചിന് മുന്നേ മുൻഗാമിയ്ക്ക് ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഷവോമി ക്രിസ്മസ് സെയിലിലാണ് വിലക്കിഴിവിൽ ഫോൺ ലഭിക്കുക. കൂടാതെ, ഫ്ലിപ്കാർട്ടിന്റെ വിന്റർ ഫെസ്റ്റിലും ഇത് ഓഫർ വിലയിൽ വാങ്ങാം.
8GB റാമും, 256GB സ്റ്റോറേജും വരുന്ന ഫോൺ 27,999 രൂപയ്ക്ക് ലഭ്യമാണ്. ഇതാണ് റെഡ്മി നോട്ട് 12 പ്രോ പ്ലസിന്റെ ബേസിക് വേരിയന്റ്. 33,999 രൂപയാണ് ഫോണിന്റെ യഥാർഥ വില. 6000 രൂപ വിലക്കുറവാണ് ഇപ്പോൾ ലഭിക്കുന്നത്. കൂടാതെ, 6000 രൂപയുടെ കൂപ്പൺ കിഴിവിലൂടെ കൂടുതൽ പണം ലാഭിക്കാം. ഇവിടെ നിന്നും വാങ്ങാം… Click Here
12GB റാമും 256GB സ്റ്റോറേജുമുള്ള ടോപ്പ് എൻഡ് വേരിയന്റിനും ഓഫറുണ്ട്. 30,999 രൂപയാണ് ഇതിന് വില. മൂന്ന് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്. ആർട്ടിക് വൈറ്റ്, ഐസ്ബർഗ് ബ്ലൂ, ഒബ്സിഡിയൻ ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ വരുന്നു.
ഓഫറിനെ കുറിച്ച് അറിയുന്നതിന് മുമ്പ് ഫോണിന്റെ സ്പെസിഫിക്കേഷനുകൾ മനസിലാക്കാം.
എന്തുകൊണ്ട് Redmi Note 12 Pro Plus?
6.67 ഇഞ്ച് AMOLED സ്ക്രീനാണ് റെഡ്മി നോട്ട് 12 സീരീസ് ഫോണിന്. 120Hz റീഫ്രെഷ് റേറ്റും 900nits പീക്ക് ബ്രൈറ്റ്നെസ്സുമുള്ള സ്ക്രീനാണ്. ആൻഡ്രോയിഡ് 12 ആണ് ഓപ്പറേറ്റിങ് സോഫ്റ്റ് വെയർ. ഇത് MIUI 13-ലാണ് പ്രവർത്തിക്കുന്നത്. പെർഫോമൻസിനായി മീഡിയാടെക് ഡൈമൻസിറ്റി 1080 സിപിയു വരുന്നു.
ബാറ്ററിയിലും ചാർജിങ്ങിലും ഇത് മുൻനിര ഫോൺ തന്നെ. കാരണം, റെഡ്മി നോട്ട് 12 പ്രോ പ്ലസ്സിൽ 4,980mAh ബാറ്ററിയാണുള്ളത്. ഇത് 120W ഹൈപ്പർചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.
ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 200 മെഗാപിക്സലാണ് പ്രൈമറി സെൻസർ. 8MP അൾട്രാവൈഡ്, 2MP മാക്രോ റിയർ ലെൻസും ഇതിനുണ്ട്. കൂടാതെ, 16MP സെൽഫി ഷൂട്ടറും റെഡ്മിയിൽ വരുന്നു. വൈഫൈ 6, ബ്ലൂടൂത്ത് 5.2, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഫോണിലുണ്ട്.
കൂപ്പണും ബാങ്ക് ഓഫറുകളും
ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിരവധി ബാങ്ക് ഓഫറുകളുണ്ട്. Mi.com വഴി പർച്ചേസ് ചെയ്യുമ്പോൾ ICICI, HDFC ബാങ്ക് ഓഫറുകൾ ഉപയോഗിക്കാം. ഇതിൽ ICICI ക്രെഡിറ്റ് കാർഡുകൾക്ക് 3,000 രൂപ തൽക്ഷണ കിഴിവുണ്ട്. ഐസിഐസിഐ നെറ്റ് ബാങ്കിങ്ങിനും ഇതേ ഓഫർ ലഭിക്കുന്നു. HDFC ക്രെഡിറ്റ് കാർഡ് പേയ്മെന്റിനും 3,000 രൂപ കിഴിവ് ഉറപ്പാണ്. ഇനി Mi എക്സ്ചേഞ്ച് വഴിയാണെങ്കിൽ 3,000രൂപ എക്സട്രാ ഡിസ്കൗണ്ട് നേടാം.
READ MORE: Amazon Prime Price Cut: പ്രൈം മെമ്പറാകാം, 200 രൂപ ഫീസ് കുറച്ച് Amazon
റെഡ്മി നോട്ട് 12 പ്രോ പ്ലസ്+ ഫ്ലിപ്കാർട്ട് ഓഫർ
ഫ്ലിപ്കാർട്ടിലെ വിന്റർ ഫെസ്റ്റിലാണ് റെഡ്മി നോട്ട് 12 പ്രോയ്ക്ക് ഓഫർ. ഏതാനും ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് 3,000 രൂപ ഡിസ്കൗണ്ടുണ്ട്. ഇതിനായി ഫ്ലിപ്കാർട്ട് സൈറ്റ് സന്ദർശിക്കാം. പഴയ ഫോൺ മാറ്റി വാങ്ങുന്നതിനും ഫ്ലിപ്കാർട്ടിൽ ഓഫർ ലഭിക്കും. 3,000 രൂപ വരെയാണ് എക്സ്ചേഞ്ച് ഓഫർ. കൂടാതെ, നോ-കോസ്റ്റ് ഇഎംഐ ഓഫറുകളും ലഭ്യമാകും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile