കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സൈൻ- ഇൻ ചെയ്യാനും വാട്സ്ആപ്പ് ഉപയോഗിക്കാനും പുതിയ ഫീച്ചറിതാ
സാധാരണ പാസ്വേഡുകളേക്കാൾ സുരക്ഷിതമാണെന്ന് മാത്രമല്ല, എളുപ്പം അൺലോക്കിങ്ങും സാധ്യമാകുന്നു
ആൻഡ്രോയിഡ് ഫോണുകളിലെ വാട്ട്സ്ആപ്പിൽ ഇനിമുതൽ പാസ്കീ പിന്തുണയ്ക്കും
എത്ര മടങ്ങ് സുരക്ഷിതത്വം നൽകാമോ അതിനുള്ള പരിശ്രമത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലെന്ന് തെളിയിക്കുന്നതാണ് WhatsApp അപ്ഡേഷനുകൾ. ഓൺലൈൻ തട്ടിപ്പ് വർധിക്കുന്ന കാലത്ത് തങ്ങളുടെ ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച സുരക്ഷ നൽകാനാണ് കമ്പനി താൽപ്പര്യപ്പെടുന്നത്.
Surveyഇപ്പോഴിതാ, ഇത്തരത്തിൽ പുതിയ സുരക്ഷാസംവിധാനമാണ് മെറ്റ ആപ്ലിക്കേഷനിൽ കൊണ്ടുവന്നിരിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളിലെ വാട്ട്സ്ആപ്പിൽ ഇനിമുതൽ പാസ്കീ പിന്തുണയ്ക്കും. പുതിയ രീതിയിൽ, എന്നാൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സൈൻ- ഇൻ ചെയ്യാനും വാട്സ്ആപ്പ് ഉപയോഗിക്കാനുമുള്ള ഫീച്ചറാണിത്. passkey എങ്ങനെ ഉപകാരപ്പെടുമെന്നും, അതിന്റെ സവിശേഷതകളും ഇവിടെ വിവരിക്കുന്നു.
എന്താണ് WhatsApp പാസ്കീ?
ആപ്പുകളിലേക്കും വെബ്സൈറ്റുകളിലേക്കും സൈൻ ഇൻ ചെയ്യാനുള്ള ഒരു ഉപാധിയാണിത്. സാധാരണ മെസേജുകളിലെ ഒടിപിയിലൂടെ സ്ഥിരീകരണം നടത്തുന്നതിന് പകരം പാസ്കീകൾ ഉപയോഗിച്ച് ഇനി ലോഗിൻ ചെയ്യാം. ഇവ സാധാരണ പാസ്വേഡുകളേക്കാൾ സുരക്ഷിതമാണെന്ന് മാത്രമല്ല, എളുപ്പം അൺലോക്കിങ്ങും സാധ്യമാകുന്നു.
ഫിംഗർപ്രിന്റ്, ഫേസ് സ്കാൻ അല്ലെങ്കിൽ പിൻ നമ്പർ എന്നിവ ഉപയോഗിച്ചാണ് പാസ്കീ സെറ്റ് ചെയ്യുന്നത്. ഓൺലൈനിലെ ചില ഹാക്കിങ്ങുകളെ പ്രതിരോധിക്കാനുള്ള ഫീച്ചറുകളും പാസ്കീയിൽ അടങ്ങിയിരിക്കുന്നു.
എങ്ങനെ WhatsApp പാസ്കീ പ്രവർത്തിക്കും?
സാധാരണ ആപ്പിലേക്ക് സൈൻ ചെയ്യുമ്പോൾ ടു-ഫാക്ടർ വേരിഫിക്കേഷന്റെ ഭാഗമായി വാട്സ്ആപ്പ്, ഉപയോക്താക്കളുടെ നമ്പരിലേക്ക് എസ്എംഎസ് അയക്കുന്നു. ഇനി ഇതിന് പകരം പാസ്കീ ഉപയോഗിക്കാം. ആപ്പിലെ ലോക്ക് അഴിക്കാൻ പാസ്കോഡ് ഉപയോഗിക്കുന്ന അതേ രീതിയിൽ ഇനി മുതൽ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് അവരവരുടെ അക്കൗണ്ടുകളിലേക്ക് സൈൻ ഇൻ ചെയ്യാനും പാസ്കീ പ്രയോജനപ്പെടും. ഇതിനായി ഉപയോക്താവിന്റെ മുഖമോ, ഫിംഗർ പ്രിന്റോ, പിൻ നമ്പരോ ഉപയോഗിക്കണം.
Also Read: പുതിയ മാറ്റം ലംഘിച്ചാൽ… Disney+ Hotstar മെമ്പർമാർക്ക് താക്കീത്
അൺലോക്ക് ചെയ്യാനും ലോഗിൻ ചെയ്യാനും ഇനി പാസ്കീ മതിയെന്നും അത് ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് കൂടുതൽ എളുപ്പവും സുരക്ഷിതവുമായ സേവനം ഉറപ്പാക്കുമെന്നും കമ്പനി അറിയിച്ചു.
ഇന്ന് ഏറ്റവും കൂടുതൽ വ്യക്തിഗത വിവരങ്ങളും ബിസിനസ് ആവശ്യങ്ങളും സൂക്ഷിക്കുന്നതും കൈമാറുന്നതുമായ ഒരു ആപ്പാണ് വാട്സ്ആപ്പ്. ചുരുക്കിപ്പറഞ്ഞാൽ മെസേജിങ് ആപ്പ് എന്നതിന് പുറമെ, വാട്സ്ആപ്പ് നിത്യജീവിതത്തിൽ നിർണായകമായിക്കഴിഞ്ഞു.
Android users can easily and securely log back in with passkeys 🔑 only your face, finger print, or pin unlocks your WhatsApp account pic.twitter.com/In3OaWKqhy
— WhatsApp (@WhatsApp) October 16, 2023
നിലവിൽ ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമാണ് വാട്സ്ആപ്പ് ഈ ഫീച്ചർ കൊണ്ടുവന്നിട്ടുള്ളത്. ആപ്പിൾ ഫോൺ ഉപയോഗിക്കുന്നവർക്ക് iOSൽ എന്ന് മെറ്റ പാസ്കീ സിസ്റ്റം കൊണ്ടുവരുമെന്ന് വ്യക്തമാക്കിയിട്ടില്ല. വരും ആഴ്ചകൾക്കുള്ളിൽ എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും പാസ്കീ ഫീച്ചർ ലഭ്യമാകുന്നതാണ്.
വാട്സ്ആപ്പിലെ മറ്റ് അപ്ഡേഷനുകൾ
അനുദിനം അപ്ഡേറ്റുകൾ അവതരിപ്പിക്കുന്ന വാട്സ്ആപ്പിൽ പുതിയതായി വന്ന ഫീച്ചറുകളിൽ എടുത്തുപറയേണ്ടത് AI സ്റ്റിക്കറുകളാണ്. സാധാരണ സ്റ്റിക്കറുകൾ തന്നെ ചാറ്റിങ്ങിന് നല്ല അനുഭവം പകരും. എന്നാൽ എഐ ഉപയോഗിച്ച് സ്റ്റിക്കർ നിർമിക്കാനുള്ള സൌകര്യവും മെറ്റ ആപ്ലിക്കേഷനിൽ കൊണ്ടുവന്നത് ഉപയോക്താക്കൾക്ക് കൂടുതൽ രസം തോന്നിപ്പിക്കും. ഇതിന് പുറമെ, വാട്സ്ആപ്പ് ചാനൽ എന്ന ഫീച്ചറും കമ്പനി ഈ അടുത്ത സമയത്ത് പുറത്തിറക്കിയ ഫീച്ചറായിരുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile