300 രൂപയിൽ തുടങ്ങി Reliance Jio-യിലെ 7 പ്ലാനുകളിൽ Free ആയി Disney plus hotstar!

HIGHLIGHTS

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലഭിക്കുന്ന 7 പ്ലാനുകളാണ് ജിയോയുടെ പക്കലുള്ളത്

300 രൂപയിൽ തുടങ്ങി 3000 രൂപ വരെയുള്ള പ്ലാനുകളാണിവ

പ്ലാനുകളും വാലിഡിറ്റിയും ആനുകൂല്യങ്ങളും നിങ്ങളെ നിരാശപ്പെടുത്തില്ല

300 രൂപയിൽ തുടങ്ങി Reliance Jio-യിലെ 7 പ്ലാനുകളിൽ Free ആയി Disney plus hotstar!

ലോകകപ്പ് ആഘോഷത്തിന് ആവേശമേകുന്ന പ്രീ- പെയ്ഡ് പ്ലാനുകളാണ് Reliance Jio അവതരിപ്പിക്കുന്നത്. ലോകം ക്രിക്കറ്റിലേക്ക് മുഴുകുമ്പോൾ ജോലിത്തിരക്കുകൾക്കും യാത്രകൾക്കുമിടയിൽ ലോകകപ്പ് മിസ് ചെയ്യാതിരിക്കാൻ Disney plus hotstar മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. എന്നാൽ റീചാർജ് പ്ലാനിനൊപ്പം

Digit.in Survey
✅ Thank you for completing the survey!

ഹോട്ട്സ്റ്റാറിലേക്കുള്ള ആക്സസും ലഭിച്ചാൽ അത് ധമാക്ക ഓഫറാണല്ലോ?

ഇങ്ങനെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലഭിക്കുന്ന 7 പ്ലാനുകളാണ് ജിയോയുടെ പക്കലുള്ളത്. അതും വളരെ വിലക്കുറവിലുള്ള മാസപ്ലാനുകളും, 365 ദിവസം നീണ്ടുനിൽക്കുന്ന വലിയ റീചാർജ് പ്ലാനുകളും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തി വരുന്നവയാണ്.

ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിനുള്ള Reliance Jio പ്ലാനുകൾ

300 രൂപയിൽ തുടങ്ങി 3000 രൂപ വരെയുള്ള 7 പ്ലാനുകളിലാണ് ജിയോ ഹോട്ട്സ്റ്റാർ ആക്സസ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതായത്, ഒരു മാസത്തേക്ക് മാത്രം പ്ലാൻ നോക്കുന്നവർക്കാണെങ്കിലും, ഇനി ഒരു വർഷത്തേക്ക് പ്ലാൻ നോക്കുന്നവരാണെങ്കിലും ഒടിടി കൂടി ചേർന്ന് വരുന്ന ഈ പ്ലാനുകൾ തെരഞ്ഞെടുക്കുന്നത് വളരെ ഉത്തമമാണ്.

Also Read: Smartphone Discount in Amazon: ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 25,000 രൂപയുടെ ഫോണുകൾ വൻ വിലക്കുറവിൽ

ലോകകപ്പ് കഴിഞ്ഞാലും സിനിമാ- കായിക പരിപാടികളും, മികച്ച സീരീസുകളും ലഭ്യമാകുന്ന disney+ hotstar നിങ്ങൾക്ക് പ്രയോജനം ചെയ്യും. മൊബൈലിലോ ടിവിയിലോ ലാപ്‌ടോപ്പിലോ ടാബ്‌ലെറ്റിലോ നേരിട്ട് സ്ട്രീം ചെയ്യാൻ ഈ പ്ലാനുകളിലൂടെ ലഭിക്കുന്ന ആക്സസിന് കഴിയും.

Rs 328ന്റെ പ്ലാൻ

328 രൂപയുടെ ജിയോ പ്രീ-പെയ്ഡ് പ്ലാനിലൂടെ നിങ്ങൾക്ക് അൺലിമിറ്റഡ് കോളുകൾ, 100 എസ്എംഎസ്, പ്രതിദിനം 1.5 GB ഡാറ്റ എന്നിവ ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റി വരുന്ന ഈ പ്ലാനിൽ ജിയോയുടെ ഒടിടികളായ ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ലഭിക്കുന്നതാണ്. 90 ദിവസത്തേക്കാണ് സബ്സ്ക്രിപ്ഷൻ ലഭിക്കുക. എന്നാൽ, മൊബൈൽ സബ്സ്ക്രിപ്ഷൻ മാത്രമാണെന്നത് ഓർക്കുക.

Rs 331ന്റെ പ്ലാൻ

30 ദിവസമാണ് വാലിഡിറ്റി. 331 രൂപയ്ക്ക് റീചാർജ് ചെയ്താൽ അൺലിമിറ്റഡ് വോയിസ് കോളിങ്, 100 എസ്എംഎസ് എന്നിവയും കൂടാതെ പ്ലാൻ കാലയളവിൽ മൊത്തം 40GB ഡാറ്റയും ലഭിക്കുന്നു. ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവ ഈ പ്ലാനിലും ലഭ്യമാണ്. കൂടാതെ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ സബ്സ്ക്രിപ്ഷനും ലഭിക്കും. 90 ദിവസത്തേക്കുള്ള മൊബൈൽ സബ്സ്ക്രിപ്ഷനാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.

jio disney plus hotstar
Jioയിലെ 7 പ്ലാനുകളിൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ Free

Rs 388ന്റെ പ്ലാൻ

ജിയോയുടെ 388 രൂപ പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റിയാണ് വരുന്നത്. ദിവസവും 2 GB ഡാറ്റ ആവശ്യമുള്ളവർക്ക് വേണ്ടിയുള്ള പ്ലാനാണിത്. കൂടാതെ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും പ്രതിദനം 100 എസ്എംഎസും ജിയോ ഇതിൽ നൽകുന്നുണ്ട്. മേൽപ്പറഞ്ഞ പ്ലാനുകളിലുള്ളത് പോലെ ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് കൂടാതെ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ മൊബൈൽ സബ്സ്ക്രിപ്ഷൻ എന്നീ ഒടിടി ആനുകൂല്യങ്ങളും ഇതിലുണ്ട്.

Rs 598ന്റെ പ്ലാൻ

598 രൂപയുടെ ഈ പ്ലാൻ 28 ദിവസം വാലിഡിറ്റിയുള്ളതാണ്. എന്നാൽ, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് ലഭ്യമാകുന്ന റീചാർജ് പാക്കേജാണ്.

28 ദിവസത്തേക്ക് പ്രതിദിനം അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 2GB പ്രതിദിന ഡാറ്റ, 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.

Rs 758ന്റെ പ്ലാൻ

ജിയോയിൽ നിന്നുള്ള ഈ പ്ലാനിൽ പ്രതിദിനം 1.5 GB ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും 100 എസ്എംഎസും ഇതിൽ ലഭിക്കുന്നു. 84 ദിവസമാണ് വാലിഡിറ്റി. എന്നാൽ മേൽപ്പറഞ്ഞ എല്ലാ ഒടിടികളുടെയും മൊബൈൽ സബ്സ്ക്രിപ്ഷൻ 90 ദിവസത്തേക്ക് ഈ പ്ലാനിലൂടെ ലഭിക്കും.

jio disney plus hotstar
7 പ്ലാനുകളിൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ Free

Rs 808ന്റെ പ്ലാൻ

ജിയോയുടെ 808 രൂപ പ്ലാനിൽ ഓരോ ദിവസവും അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 100 എസ്എംഎസ്, 2GB ഡാറ്റ എന്നിവ ലഭിക്കുന്നു. 84 ദിവസത്തേക്കുള്ള പ്രീ- പെയ്ഡ് റീചാർജ് പ്ലാനാണിത്. ഈ ജിയോ പ്ലാനിൽ 90 ദിവസത്തേക്കുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡും ലഭ്യമാണ്. മൊബൈൽ സബ്സ്ക്രിപ്ഷൻ ആക്സസാണ് ഇതിൽ ഉൾപ്പെടുന്നത്.

Rs 3178ന്റെ പ്ലാൻ

ജിയോയുടെ 3178 രൂപയുടെ റീചാർജ് പ്ലാൻ വാർഷിക പാക്കേജാണ്. 365 ദിവസമാണ് വാലിഡിറ്റി. ആനൂകൂല്യങ്ങളും കൂടുതൽ ലഭിക്കുന്ന ഒരു റീചാർജ് ഓപ്ഷനാണിതെന്ന് പറയാം. കാരണം, ദിവസേന 2 GB ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 100 എസ്എംഎസ് എന്നിവ ലഭിക്കുന്നു.

കൂടാതെ, ഒരു വർഷത്തേക്ക് ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ഇതിൽ ലഭിക്കുന്നതാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo