Realme Narzo N53 Amazing Deal! 8,000 രൂപ റേഞ്ചിൽ 5000 mAhന്റെ ഫോൺ പർച്ചേസ് ചെയ്യാം

HIGHLIGHTS

10,999 രൂപ വില വരുന്ന Realme Narzo N53 18% വിലക്കിഴിവിൽ വാങ്ങാം

ആമസോൺ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡീലുകളും ഫോണിന് നൽകുന്നുണ്ട്

Realme Narzo N53 Amazing Deal! 8,000 രൂപ റേഞ്ചിൽ 5000 mAhന്റെ ഫോൺ പർച്ചേസ് ചെയ്യാം

അടുത്തിടെ വിപണിയിലെത്തിയ റിയൽമി നാർസോ സീരീസിലെ ഫോണുകൾക്ക് വമ്പൻ ഓഫറുകളുമായി ആമസോൺ. 10,999 രൂപ വില വരുന്ന Realme Narzo N53 നിങ്ങൾക്ക് ഇപ്പോൾ 18% വിലക്കിഴിവിൽ വാങ്ങാനാകും. ഡിസ്പ്ലേയിലും വലിപ്പത്തിലും ആകർഷകമായ ഫീച്ചറുകളോടെ വരുന്ന റിയൽമി ഫോൺ 10,000ത്തിന് മുകളിൽ വില വരുന്ന ഫോണാണ്. എന്നാൽ Amazonന്റെ കിടിലൻ ഓഫറിലൂടെ ഇപ്പോൾ 8,000 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാനുള്ള അവസരമാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ഓഫറുകളിലേക്ക് കടക്കുന്നതിന് മുൻപ് ആദ്യം Realme Narzo N53ന്റെ ഫീച്ചറുകളും ക്യാമറയും മറ്റ് സവിശേഷതകളും അറിഞ്ഞിരിക്കുക.

Digit.in Survey
✅ Thank you for completing the survey!

6.59 ഇഞ്ച് ഉയരവും 3.02 ഇഞ്ച് വീതിയും നേർത്ത 0.29 ഇഞ്ച് കനവും ഉള്ള പ്ലാസ്റ്റിക് ബാക്ക് പാനലോടുകൂടിയ ഫോണാണ് Narzo N53. അതിനാൽ തന്നെ കൊണ്ടുനടക്കാനുമെല്ലാം ഫോൺ വളരെയധികം പ്രയോജനകരമാണ്. 1080 x 2400 പിക്സൽ റെസല്യൂഷനുള്ള 6.74 ഇഞ്ച് ഐപിഎസ് LCD ഡിസ്പ്ലേയാണ് ഫോണിലുള്ളത്.  

ഫോണിന്റെ ക്യാമറ ഫീച്ചറുകളും എടുത്തുപറയേണ്ടത് തന്നെയാണ്. 50 MPയുടേതാണ് പ്രൈമറി ബാക്ക് ക്യാമറ. 8 MPയാണ് റിയൽമി നാർസോ N53ന്റെ ഫ്രണ്ട് ക്യാമറ. ഒക്ടാ-കോർ Narzo N53 പ്രോസസറാണ് Unisoc T612 ചിപ്‌സെറ്റാണ് റിയൽമി നാർസോ N53യിലുള്ളത്. ഇവയിൽ Dual-core Cortex A75ഉം hexacore Cortex A55 CPUവും സംയോജിപ്പിച്ചിരിക്കുന്നു. മൾട്ടിടാസ്കിങ്ങിന് പുറമെ സുഗമമായി ആപ്പ് നാവിഗേഷൻ നടത്താനും, അതിവേഗ ആക്ടിവിറ്റികൾക്കും ഈ പ്രോസസർ നല്ലതാണ്. 4 GB റാമും മാലി-ജി 57 ജിപിയുവുമാണ് ഫോണിൽ വരുന്നത്. 5000 mAh ലി-പോളിമർ ബാറ്ററിയും ഫോണിൽ വരുന്നുണ്ട്.

Realme Narzo N53 ആമസോൺ ഓഫർ

റിയൽമി നാർസോ N53 10,999 രൂപയാണ് നാർസോ N53ന് വില വരുന്നത്. എന്നാൽ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ 8,999 രൂപയ്ക്ക് ലഭ്യമാണ്. ഇതിന് പുറമെ, ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡീലുകളും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടി ചേർത്താൽ ഫോൺ മികച്ച വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം. 4GB+64GB ഫോണിനാണ് ആമസോൺ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

BUY NOW Realme Narzo N53 at Discount offer

ഇതിന് പുറമെ ആമസോൺ റിയൽമി നാർസോ ഫോണിന് മികച്ച എക്സ്ചേഞ്ച് ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത്, വെറും 8,500 രൂപയ്ക്ക് നിങ്ങൾക്ക് ഈ ഫോൺ വാങ്ങാവുന്നതാണ്.

 

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo