OTTയിൽ ഈ ആഴ്ച: വോയിസ് ഓഫ് സത്യനാഥൻ, ഉരു… പിന്നെയുമേറെ ചിത്രങ്ങൾ

HIGHLIGHTS

വാരാന്ത്യം ആഘോഷിക്കാൻ Jailer മാത്രമല്ല, ഒരുപിടി കിടിലൻ മലയാള ചിത്രങ്ങളും കാണാം

ദിലീപിന്റെ വോയിസ് ഓഫ് സത്യനാഥൻ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലെത്തും

സിനിമയുടെ റിലീസ് തീയതിയും മറ്റും അറിയാം...

OTTയിൽ ഈ ആഴ്ച: വോയിസ് ഓഫ് സത്യനാഥൻ, ഉരു… പിന്നെയുമേറെ ചിത്രങ്ങൾ

തലൈവ ചിത്രം 'ജയിലർ' OTT റിലീസിന് എത്തിക്കഴിഞ്ഞു. തിയേറ്ററിലെ ആവേശം ഒട്ടും ചോരാതെ ഒടിടിയിലും ആരാധകർ നൽകുന്നുണ്ട്. ഒപ്പം വിനായകന്റെ പ്രതിനായക വേഷത്തെയും വാനോളം പുകഴ്ത്തുകയാണ് പ്രേക്ഷകർ. സെപ്തംബർ ആദ്യവാരത്തിലെ മാസ് ചിത്രമായ ജയിലർ റിലീസ് ചെയ്തുകൊണ്ട് പൂരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഒടിടി പ്ലാറ്റ്ഫോമുകൾ. എന്നാൽ വാരാന്ത്യം ആഘോഷിക്കാൻ Jailer മാത്രമല്ല, ഒരുപിടി കിടിലൻ മലയാള ചിത്രങ്ങളും എത്തുന്നുണ്ട്.

Digit.in Survey
✅ Thank you for completing the survey!

OTT release this week

വോയിസ് ഓഫ് സത്യനാഥൻ OTTയിൽ

ഓണക്കാലത്തോട് അടുപ്പിച്ച് പുറത്തിറങ്ങിയ ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥൻ വരും ദിവസങ്ങളിൽ ഡിജിറ്റൽ റിലീസിന് എത്തിയേക്കും. സെപ്തംബർ 15നായിരിക്കും സിനിമയുടെ OTT release എന്നാണ് സൂചനകൾ. തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ കോമഡി ചിത്രം Disney+ Hotstarലൂടെയാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്.

ജേർണി ഓഫ് ലവ് 18+ വരുന്നൂ…

ഇതിന് പുറമെ യുവാക്കൾ ഏറ്റെടുത്ത ജേർണി ഓഫ് ലവ് 18+ എന്ന മലയാള ചിത്രവും അടുത്ത ആഴ്ചയിൽ ഒടിടിയിൽ എത്തും. നസ്ലെൻ ഗഫൂർ, മാത്യൂ തോമസ്, ബിനു പപ്പു, നിഖില വിമൽ, മീനാക്ഷി ദിനേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം സെപ്തംബർ 15നായിരിക്കും ഓൺലൈൻ റിലീസ് ചെയ്യുക എന്ന് പറയുന്നു.

OTTയിൽ ഈ ആഴ്ച: വോയിസ് ഓഫ് സത്യനാഥൻ, ഉരു... പിന്നെയുമേറെ ചിത്രങ്ങൾ

ഇതിന് പുറമെ സൈജു കുറുപ്പിന്റെ കോമഡി ചിത്രം പാപ്പച്ചൻ ഒളിവിലാണ്, റൊമാന്റിക് കോമഡി ത്രില്ലർ റേഡിയോഗ്രാം 2.0, ഷറഫുദ്ദീൻ- നിത്യ മേനോൻ കോമ്പോയിൽ എത്തിയ മാസ്റ്റർ പീസ് തുടങ്ങിയ ചിത്രങ്ങളും ഉടനെ OTT releaseലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലും ഏതാനും മികച്ച മലയാള ചലച്ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്തിരുന്നു. Highrich ഒടിടി അഥവാ HR OTTയിലൂടെ ഉരു എന്ന ചിത്രം ഈ മാസം 4ന് റിലീസ് ചെയ്തിരുന്നു. ഇതേ ഒടിടിയിലാണ് ഷറഫുദ്ദീൻ- രജീഷ വിജയൻ ചിത്രം മധുര മനോഹര മോഹവും പുറത്തിറങ്ങിയത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും എച്ച്ആർ ഒടിടി ഇൻസ്റ്റാൾ ചെയ്യാം. സെപ്തംബർ 2ന് വിവാഹ ആവാഹനം എന്ന മറ്റൊരു ചലച്ചിത്രവും HR OTTയിൽ റിലീസ് ചെയ്തിരുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo