Price Cut for iQOO 5G: 5000 രൂപ വില കുറച്ച് ഐക്യൂ Z6 ലൈറ്റിന്റെ ഓഫർ വിൽപ്പന
ആമസോണിൽ ൻ വിലക്കിഴിവിൽ iQOO Z6 Lite 5G
ഈ പ്രത്യേക വിൽപ്പനയിലൂടെ 30% രൂപ ലാഭിക്കാം
50MPയുടെ ഓട്ടോഫോക്കസ് ക്യാമറ ഫീച്ചറുള്ള ഫോണാണ് iQOO Z6 Lite 5G
വിലക്കുറവുള്ള ഒരു പ്രീമിയം സ്മാർട്ട്ഫോണാണോ നിങ്ങളും അന്വേഷിക്കുന്നത്? എങ്കിൽ നിങ്ങൾക്ക് ഞങ്ങൾ പരിചയപ്പെടുത്തുന്നത് ഒരു സുവർണാവസരമാണ്. ജനപ്രിയ സ്മാർട്ഫോണായ iQOO Z6 Lite 5Gയ്ക്ക് വൻ വിലക്കിഴിവാണ് ആമസോണിൽ പ്രഖ്യാപിച്ചിരിക്കുന്നത്. 5000 രൂപ വിലക്കിഴിവിൽ 50MP ക്യാമറയും 5000 mAh ബാറ്ററിയുമുള്ള ഐക്യൂ ഫോൺ വാങ്ങാം.
SurveyiQOO Z6 Lite 5G ഓഫർ വിൽപ്പനയിൽ
ജനപ്രിയ ഷോപ്പിങ് സൈറ്റായ Amazonലാണ് ഫോണിന് ഇത്രയും വലിയ Discount Sale പ്രഖ്യാപിച്ചിരിക്കുന്നത്. 30% രൂപ നിങ്ങൾക്ക് ഈ പ്രത്യേക വിൽപ്പനയിലൂടെ ലാഭിക്കാം. ഓഫറുള്ളത് കൊണ്ട് മാത്രം ഒരു 5G സ്മാർട്ഫോൺ വാങ്ങുകയാണെന്ന് വിചാരിക്കേണ്ട. iQOO Z6 Lite 5G എന്തുകൊണ്ട് നിങ്ങൾക്ക് ഒരു മികച്ച ഓപ്ഷനാണെന്നത് ചുവടെ വിശദീകരിക്കുന്നു.
iQOO Z6 Lite 5G Specs
120Hz റീഫ്രെഷ് റേറ്റോടെ വരുന്ന FHD+ ഡിസ്പ്ലേയാണ് ഈ ഫോണിലുള്ളത്. ഫോൺ നോക്കുമ്പോഴും ഉപയോഗിക്കുമ്പോഴും സുഗമമായ കാഴ്ചാനുഭവം ഇതിലൂടെ ഉറപ്പാക്കാം. ബാറ്ററിയിലും കരുത്തനാണ് ഐക്യൂവിന്റെ ഈ സ്മാർട്ഫോൺ. 5000mAh ആണ് ഫോണിന്റെ ബാറ്ററി.
ക്യാമറയിലേക്ക് വന്നാൽ 50MPയുടെ ഓട്ടോഫോക്കസ് ലഭിക്കുന്ന പ്രധാന ക്യാമറയുണ്ട്. ഇതുകൂടാതെ, 2MPയുടെ റിയർ ക്യാമറയും 8MPയുടെ ഫ്രണ്ട് ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. സ്നാപ്ഡ്രാഗൺ 4 Gen 1 പ്രോസസറാണ് iQOO Z6 Lite 5Gയിൽ ഉള്ളത്.
iQOO Z6 Lite 5G വില വിവരങ്ങൾ
19,999 രൂപയാണ് 6GB RAMഉം 128GB സ്റ്റോറേജുമുള്ള ഫോണിന്റെ യഥാർഥ വില. എന്നാൽ 30 ശതമാനം വിലക്കിഴിവുള്ളതിനാൽ, വളരെ വിലക്കുറവിൽ 13,999 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാം. 13,999 രൂപയ്ക്ക് ഫോണിന് Amazon എക്സ്ചേഞ്ച് ഓഫറും നൽകുന്നുണ്ട്. ICICIയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പേയ്മെന്റിന് പിന്നെയും വില കുറയും.
മിസ്റ്റിക് നൈറ്റ്, സ്റ്റെല്ലാർ ഗ്രീൻ എന്നീ രണ്ട് സ്റ്റൈലിഷ് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. സ്റ്റൈലിഷ് ഡിസൈനും, സ്ലിം വെയിറ്റിലും വരുന്ന ഈ ബജറ്റ് ഫ്രെണ്ട്ലി സ്മാർട്ഫോണിനുള്ള ഓഫർ തീരുന്നതിന് മുന്നേ പർച്ചേസ് ചെയ്യൂ…
iQOO Z6 Lite 5G ഓഫറിൽ വാങ്ങാൻ… Click Here
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile
