ഉപഭോക്താക്കളുടെ സാങ്കേതികവിദ്യകളിലേക്കും വെർച്വൽ അസിസ്റ്റന്റുകളിലേക്കുമുള്ള കടന്നു വരവ് വർധിച്ചുകൊണ്ടിരിക്കുകയാണ്. വ്യാപകമായ ഡിജിറ്റലൈസേഷനും OTT പ്ലാറ്റ്ഫോമുകളുടെ വർധിച്ചുവരുന്ന ഡിമാൻഡും ഇന്ത്യയിലെ സൗണ്ട്ബാറുകളുടെ വിപണി വളർച്ചയെ കാര്യമായി സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. മികച്ച ശബ്ദ ആസ്വാദനത്തിന് OTT ഉപയോക്താക്കൾ നൽകുന്ന പ്രാധാന്യം വർധിച്ചതോടെ സൗണ്ട് ബാർ വിപണിയിൽ വൻ ഉണർവ്വാണ് ഉണ്ടാക്കിരിക്കുന്നത്. ഈ ഉണർവിന്റെ വെളിച്ചത്തിൽ TAB8947,TAB7807 എന്നീ പുതിയ രണ്ട് ഡോൾബി അറ്റ്മോസ് സൗണ്ട്ബാറുകളാണ് ഫിലിപ്സ് വിപണിയിലെത്തിക്കുന്നത്.
Survey
✅ Thank you for completing the survey!
പുതിയ ഫിലിപ്സ് സൗണ്ട്ബാറുകൾ മികച്ച സിനിമാറ്റിക് അനുഭവം പ്രദാനം ചെയ്യുന്നവയാണ്. ക്രിസ്റ്റൽ ക്ലിയർ ഓഡിയോ ഔട്ട്പുട്ട് നൽകുന്ന ഈ സൗണ്ട് ബാറുകളുപയോഗിച്ച് സിനിമകളും സംഗീതവും ഏറെ വ്യത്യസ്തമായി ആസ്വദിക്കാനാകും. ഈ സൗണ്ട്ബാറുകൾ വയർലെസ് സബ്വൂഫറിനൊപ്പമാണ് വരുന്നത്, മികച്ച ബാസ് നൽകാൻ ഈ സബ് വൂഫറിന്റെ സാനിധ്യം സഹായിക്കും.
ഫിലിപ്സ് TAB8947ന്റെ പ്രത്യേകതകൾ
ഫിലിപ്സ് TAB8947 സൗണ്ട്ബാറിൽ 3.1.2 ചാനൽ സജ്ജീകരിച്ചിരിക്കുന്നു, അത് 660W ഔട്ട്പുട്ടിനൊപ്പം മൾട്ടിഡൈമൻഷണൽ ഓഡിയോ അനുഭവം നൽകുന്നു. 8 സംയോജിത ഡ്രൈവറുകളും 8 ഇഞ്ച് സബ്വൂഫറും ഉള്ള ഈ സൗണ്ട് ബാർ ഇടിമുഴക്കമുള്ള ഇഫക്റ്റുകൾ, ക്രിസ്റ്റൽ ക്ലിയർ ഡയലോഗുകൾ എന്നിവയാൽ വ്യത്യസ്തമാകുന്നു. Chromecast, Apple AirPlay 2 അല്ലെങ്കിൽ Bluetooth വഴി നിങ്ങളുടെ മൊബൈൽ ഉപകരണത്തിൽ നിന്ന് ഹൈ-റെസ് പ്ലേലിസ്റ്റുകൾ എളുപ്പത്തിൽ സ്ട്രീം ചെയ്യാനാകും. AI വോയ്സ് സഹായത്തോടെ നിങ്ങൾക്ക് സൗണ്ട്ബാറിലൂടെ പൂർണമായും ഹാൻഡ്സ് ഫ്രീയായി സംഗീതം പ്ലേ ചെയ്യാൻ കഴിയും. ഫിലിപ്സ് TAB8947 ന്റെ മറ്റൊരു സവിശേഷത ഫയറിംഗ് സ്പീക്കറുകളാണ്.
ഫിലിപ്സ് TAB7807ന്റെ പ്രത്യേകതകൾ
ഫിലിപ്സ് TAB7807 3.1 ചാനൽ സൗണ്ട്ബാർ വെർച്വൽ 3D ശബ്ദം വാഗ്ദാനം ചെയ്യുന്നതാണ്. ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ സൗണ്ട്ബാർ 620W ഔട്ട്പുട്ട് പ്രദാനം ചെയ്യുന്നു. 6 സംയോജിത ഡ്രൈവറുകളും 8 ഇഞ്ച് ശക്തമായ സബ്വൂഫറുകളും ഈ സൗണ്ട്ബാറിനൊപ്പം ഉണ്ട്. ഫിലിപ്സ് ഈസിലിങ്ക് സാങ്കേതികവിദ്യയിലൂടെ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് EQ മോഡുകൾ, ബാസ്, ട്രെബിൾ, വോളിയം എന്നിവ കൺട്രോൾ ചെയ്യാം.