സ്റ്റൈലസുമായി ഫ്ലാഗ്ഷിപ്പ് സ്റ്റൈൽ Motorola Signature വരുന്നു, ഇന്ത്യയിലെ ലോഞ്ചും ലീക്കുകളും
ഫ്ലാഗ്ഷിപ്പ് സ്റ്റൈൽ Motorola Signature ഇന്ത്യയിൽ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു. സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസറാണ് ഈ മോട്ടറോള സ്മാർട്ട് ഫോണിലുള്ളത്. ഈ മോട്ടറോള സിഗ്നേച്ചർ സീരീസ് ഫോൺ രാജ്യത്തെ മുൻനിര നോൺ-ഫോൾഡബിൾ ഫോണാകുമെന്നാണ് റിപ്പോർട്ട്.
Surveyലെനോവോ സബ് ബ്രാൻഡായ മോട്ടറോള അവതരിപ്പിക്കുന്നത് ഒരു ഫ്ലാഗ്ഷിപ്പ് സ്റ്റൈൽ ഫോണാണ്. അടുത്ത വാരമാണ് ഫോൺ ലോഞ്ച് ചെയ്യുന്നത്. മോട്ടറോള സിഗ്നേച്ചർ ഫോണിന്റെ ലോഞ്ച് തീയതിയും പ്രത്യേകതകളും ഞങ്ങൾ വിശദീകരിക്കാം.
Motorola Signature ഇന്ത്യയിലെ ലോഞ്ച്
2026 ജനുവരി 7 ന് സിഗ്നേച്ചർ സീരീസ് ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചു. മോട്ടറോള ഇതുവരെ ഔദ്യോഗിക വില എത്രയാകുമെന്ന് അറിയിച്ചിട്ടില്ല.
ഫാബ്രിക് ഫിനിഷുള്ള പിൻ പാനലാണ് ഈ ഫോണിലുള്ളത്. ഇതിൽ സ്ലിം ബെസലുകളുള്ള ഒരു ഫ്ലാറ്റ് ഡിസ്പ്ലേ നൽകിയിരിക്കുന്നു. കാർബൺ, മാർട്ടിനി ഒലിവ് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.

Also Read: New Year Special: Flagship ക്യാമറ പെർഫോമൻസുള്ള Realme മെഗാ ഓഫറിൽ!
സ്റ്റൈലസ് പിന്തുണയ്ക്കുന്ന പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണായിരിക്കും മോട്ടറോളയുടെ സിഗ്നേച്ചർ ഫോൺ.
മോട്ടറോള സിഗ്നേച്ചർ പ്രത്യേകതകൾ എന്തൊക്കെയായിരിക്കും?
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 6.7 ഇഞ്ച് ഫ്ലാറ്റ് OLED ഡിസ്പ്ലേ ഇതിൽ കൊടുത്തേക്കും. 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും ലഭിക്കുന്ന ഫോണാണിത്.
ഏറ്റവും പുതിയ അപ്ഡേറ്റിൽ, മോട്ടറോള ഫോണിൽ ഒരു സ്റ്റൈലസും ഒന്നിലധികം ആക്സസറികളും നൽകുമെന്നാണ് ലഭിക്കുന്ന വിവരം.
ഇതിൽ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 Gen 5 SoC പ്രോസസറാകും നൽകുന്നത്. അഡ്രിനോ 829 GPU-മായി ഈ പ്രോസസർ ജോഡിയാക്കുമെന്ന് പ്രതീക്ഷിക്കാം.
ക്യാമറയിലേക്ക് വന്നാൽ ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് നൽകാനാണ് സാധ്യത. മൂന്ന് 50MP സെൻസറുകളാകും ഇതിൽ നൽകുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയ്ക്കുന്ന ഫോണാണിത്. ഇതിൽ പ്രൈമറി സോണി ലൈറ്റിയ സെൻസർ, ഒരു പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുത്തിയേക്കും.
16GB റാമും 512GB സ്റ്റോറേജും ഇതിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന. മോട്ടറോളയുടെ ഹലോ UI ഉള്ള ആൻഡ്രോയിഡ് 16 ആണ് ഇതിലെ സോഫ്റ്റ് വെയർ. ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന 5,000 mAh ബാറ്ററി മോട്ടറോള സിഗ്നേച്ചർ ഫോണിൽ കൊടുത്തേക്കും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile