ID318YKU മോഡലിലുള്ള ബ്ലൂ സ്റ്റാർ സ്പ്ലിറ്റ് എയർ കണ്ടീഷണറിനാണ് ഓഫർ
1.5 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസിയാണിത്
ഒറിജിനൽ വിലയിൽ നിന്ന് ശരിക്കും പകുതി വിലയിലേക്ക് എത്തിയിരിക്കു
Blue Star Split AC Deal: കൊടുംചൂടിൽ നിന്ന് രക്ഷപ്പെടാൻ ആമസോണിലെ സൂപ്പർ ഡീൽ നോക്കിയാലോ! ഒറിജിനൽ വിലയിൽ നിന്ന് ശരിക്കും പകുതി വിലയ്ക്ക് ബ്ലൂ സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി വാങ്ങിക്കാനാകും. ഈ ഓഫർ ആമസോണിലാണ് ലഭിക്കുന്നത്. ഓഫറിനെ കുറിച്ച് വിശദമായി അറിയാം.
SurveyBlue Star Split AC ആമസോൺ ഓഫർ
ID318YKU മോഡലിലുള്ള ബ്ലൂ സ്റ്റാർ സ്പ്ലിറ്റ് എയർ കണ്ടീഷണറിനാണ് ഓഫർ. ബ്ലൂ സ്റ്റാറിന്റെ കൺവേർട്ടബിൾ ടർബോ കൂൾ എസി 61,250 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. എന്നാൽ ആമസോണിൽ ഇത് പകുതി വിലയ്ക്ക് സ്വന്തമാക്കാനാകും. ഇതിന് 35,990 രൂപയാണ് ആമസോണിൽ ഇപ്പോഴുള്ളത്. എന്നുവച്ചാൽ ഒറിജിനൽ വിലയിൽ നിന്ന് ശരിക്കും പകുതി വിലയിലേക്ക് എത്തിയിരിക്കുന്നു. 2024 മോഡൽ ബ്ലൂ സ്റ്റാർ ഇൻവെർട്ടർ എസിയാണിത്. ഇതിന് ആമസോൺ 3,999 രൂപ വരെ ഇഎംഐ ഡീലും തരുന്നുണ്ട്.

1.5 Ton 3 Star Inverter AC: സ്പെസിഫിക്കേഷൻ
1.5 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസിയാണിത്. ID318YKU മോഡലിലുള്ള വീടിന് അനുയോജ്യമായ ഒരു എയർ കണ്ടീഷണറാണിത്. 1.5 ടൺ കപ്പാസിറ്റിയാണ് ഇതിനുള്ളത്. ഈ എയർ കണ്ടീഷണർ ഇൻവെർട്ടർ ടെക്നോളജി ഉപയോഗിക്കുന്നതിനാൽ വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്നു.
ഇടത്തരം വലിപ്പമുള്ള മുറികൾക്ക് അനുയോജ്യമായ എയർ കണ്ടീഷണറാണിത്. 3 സ്റ്റാർ BEE റേറ്റിങ്ങും ഈ ഇൻവെർട്ടർ എസിയിൽ ലഭിക്കും. മുറിയിലെ താപനിലയ്ക്കനുസരിച്ച് കംപ്രസ്സറിന്റെ വേഗത ക്രമീകരിക്കാനും ഇതിന് സാധിക്കുന്നു. ഇങ്ങനെയാണ് വൈദ്യുതി ഉപയോഗം കുറയ്ക്കാൻ സാധിക്കുന്നത്.
100% കോപ്പർ കണ്ടൻസർ കോയിൽ ഉപയോഗിച്ചാണ ഇത് പ്രവർത്തിക്കുന്നത്. ഈ കോപ്പറാണ് താപനിലയെ തണുപ്പിക്കുന്നത്. കണ്ടെൻസർ കോയിലിന് ബ്ലൂ ഫിൻ ആന്റി-കോറോസീവ് കോട്ടിംഗ് ഉള്ളതിനാൽ തുരുമ്പെടുക്കാനുള്ള സാധ്യതയും വളരെ കുറവാണെന്ന് തന്നെ പറയാം.
സ്മാർട്ട് റെഡി ഫീച്ചറുള്ള എസിയാണിത്. ബ്ലൂ സ്റ്റാറിന്റെ ആപ്പ്, ആമസോൺ അലക്സ, ഗൂഗിൾ ഹോം തുടങ്ങിയ വോയിസ് കമാൻഡുകൾ വഴി എസി നിങ്ങൾക്ക് കൺട്രോൾ ചെയ്യാനാകും.
5-ഇൻ-1 കൺവെർട്ടബിൾ മോഡിലുള്ള കൂളറാണിത്. 5 വ്യത്യസ്ത തലങ്ങളിൽ കൂളിങ് സാധ്യമാക്കാനുള്ള ഫീച്ചറാണിത്. ടർബോ കൂൾ മോഡും ഇതിലുണ്ട്. വളരെ വേഗത്തിൽ മുറി തണുപ്പിക്കാൻ ഇത് സഹായിക്കുന്നു. R32 എന്ന പരിസ്ഥിതി സൗഹൃദ റഫ്രിജറാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഓട്ടോ റീസ്റ്റാർട്ട്, ഡസ്റ്റ് ഫിൽട്ടർ, ഡീഹ്യൂമിഡിഫിക്കേഷൻ, സെൽഫ് ഡയഗ്നോസിസ്, സ്ലീപ് മോഡ് എന്നിവയാണ് ഉപകരണത്തിലെ മറ്റ് ഫീച്ചറുകൾ.
Also Read: iPhone 17 വന്നു, iPhone 16 കിടിലൻ സെറ്റുകൾ പുറത്താക്കി! ആപ്പിൾ നിർത്തലാക്കിയ മോഡലുകൾ അറിയണ്ടേ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile