Samsung Tab Launched: 11600 mAh പവർഫുൾ Samsung Tab S11 അൾട്രായും 11 ഇഞ്ച് ഡൈനാമിക് AMOLED ഡിസ്പ്ലേയുള്ള Galaxy Tab S11 ഫോണും…

HIGHLIGHTS

11600 mAh പവർഫുൾ ബാറ്ററിയുള്ള Samsung Galaxy Tab S11 Ultra ഗാലക്സി ഇവന്റിൽ അവതരിപ്പിച്ചു

8400mAh ബാറ്ററിയുള്ള Samsung Galaxy Tab S11 ടാബ്ലെറ്റും കമ്പനി പുറത്തിറക്കി

14.6 ഇഞ്ച് വലിപ്പമാണ് ഗാലക്സി ടാബ് എസ്11 പാഡിനുള്ളത്

Samsung Tab Launched: 11600 mAh പവർഫുൾ Samsung Tab S11 അൾട്രായും 11 ഇഞ്ച് ഡൈനാമിക് AMOLED ഡിസ്പ്ലേയുള്ള Galaxy Tab S11 ഫോണും…

Samsung Tab Launched: സാംസങ് ഇതാ രണ്ട് കിടിലൻ ടാബ്ലെറ്റുകൾ പുറത്തിറക്കി. 11600 mAh പവർഫുൾ ബാറ്ററിയുള്ള Samsung Galaxy Tab S11 Ultra ഗാലക്സി ഇവന്റിൽ അവതരിപ്പിച്ചു. കൂടാതെ 8400mAh ബാറ്ററിയുള്ള Samsung Galaxy Tab S11 ടാബ്ലെറ്റും കമ്പനി പുറത്തിറക്കി. 11 ഇഞ്ച് വലിപ്പത്തിലുള്ളതാണ് സ്റ്റാൻഡേർഡ് ടാബ്ലെറ്റ്. 14.6 ഇഞ്ച് വലിപ്പമാണ് ഗാലക്സി ടാബ് എസ്11 പാഡിനുള്ളത്.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy Tab S11 Ultra, ഗാലക്സി Tab S11: സ്പെസിഫിക്കേഷൻ

5.5 mm മാത്രം വലിപ്പമുള്ള മെലിഞ്ഞ ഡിസൈനിലാണ് സാംസങ് ഗാലക്‌സി ടാബ് S11 പുറത്തിറക്കിയത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 11 ഇഞ്ച് വലിപ്പവും 1600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസും 120 ഹെർട്സ് റിഫ്രഷ് റേറ്റുമുണ്ട്. അമോലെഡ് 2x ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. കുറച്ചുകൂടി വലിപ്പമുള്ള ടാബാണ് അൾട്രാ. ഈ സാംസങ് ടാബ് എസ് 11 അൾട്രായ്ക്കും 120 ഹെർട്സ് റിഫ്രഷ് റേറ്റും 1600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള ഡിസ്പ്ലേയാണുള്ളത്.

Samsung Galaxy event on September 4 Galaxy S25 FE Tab S11 series Launch expected
Samsung Galaxy event on September 4 Galaxy S25 FE

രണ്ട് ടാബ്‌ലെറ്റുകളും ടി‌എസ്‌എം‌സിയുടെ 3nm പ്രോസസ്സിനൊപ്പം നിർമ്മിച്ച മീഡിയടെക് ഡൈമെൻസിറ്റി 9400 പ്രോസസറും ഇതിനുണ്ട്. ഈ ടാബുകളിൽ 12 ജിബി റാമും ഉൾപ്പെടുന്നു. വേഗതയേറിയ സിപിയു, ജിപിയു, എൻ‌പിയു പെർഫോമൻസ് സാംസങ്ങിൽ ലഭിക്കും. ബേസിക് മോഡൽ ഡിവൈസിൽ 8400 എംഎഎച്ച് ബാറ്ററിയാണ് നൽകുന്നത്. ഗാലക്‌സി ടാബ് എസ് 11 അൾട്രയ്ക്ക് 11600 എംഎഎച്ച് ബാറ്ററിയാണ് നൽകുന്നത്.

ഗാലക്‌സി ടാബ് എസ് 11 സീരീസ് വൺ യുഐ 8 ലാണ് പ്രവർത്തിക്കുന്നത്. ഇത് പുതിയ ഡെക്‌സ് മോഡ് കൊണ്ടുവരുന്നു. ഈ ഫീച്ചർ ഒന്നിലധികം വർക്ക്‌സ്‌പെയ്‌സുകൾ ആക്‌സസ് ചെയ്യാനും ഡ്രാഗ് ആൻഡ് ഡ്രോപ്പ് ഫീച്ചർ ആക്‌സസ് ചെയ്യാനുമുള്ളതാണ്. ഇതിൽ പുതിയ എസ്-പെൻ ഫീച്ചർ ലഭിക്കുന്നുണ്ട്. സുഖകരമായ ഗ്രിപ്പ് ഇങ്ങനെ നേടാം. എന്നാൽ സ്റ്റൈലസിന് ചാർജിംഗ് ആവശ്യമില്ല എന്നതും എടുത്തുപറയേണ്ട കാര്യമാണ്.

Samsung പുതിയ ടാബുകളുടെ വില എത്ര?

ഗ്രേ, സിൽവർ എന്നീ രണ്ട് നിറങ്ങളിലാണ് സാംസങ് ടാബുകൾ അവതരിപ്പിച്ചത്. ഇവയുടെ ഇന്ത്യയിലെ വില ഇനിയും അറിയിച്ചിട്ടില്ല. സാംസങ് ടാബ്ലെറ്റുകൾ ആഗോളതലത്തിൽ ലഭ്യമാണ്.

Also Read: Happy Onam Offer: 5000 രൂപയ്ക്ക് താഴെ 180 W Sound bar വാങ്ങാം! 2 സ്പീക്കറും ഒരു സബ് വൂഫറും ചേർന്ന ഹോം തിയേറ്റർ സിസ്റ്റം

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo