Onam 2025 കളറാക്കാൻ വേണ്ട Technology Tips അറിഞ്ഞാലോ!!!

HIGHLIGHTS

AI ഇമേജുകളും ഡ്രോണുകളും ടെക്നോളജി ഉപയോഗിച്ചുള്ള ഗെയിമുകളും ഈ ഓണത്തിന് കൂടെ കൂട്ടാം

വളരെ ഒറിജിനാലിറ്റിയും, നിങ്ങളിട്ട പോലെ തോന്നിപ്പിക്കുന്ന പൂക്കളവും ഇങ്ങനെ ചാറ്റ്ജിപിടിയോട് ചോദിച്ച് വാങ്ങാം

ഇത്തവണ അടിപൊളി, വെറൈറ്റി പൂക്കളം എഐയിൽ നിന്ന് കിട്ടും

Onam 2025 കളറാക്കാൻ വേണ്ട Technology Tips അറിഞ്ഞാലോ!!!

Onam 2025: ഓണാവേശം ഇനിയും കളറും മധുരവുമാക്കിയാലോ? കാലം മാറുന്ന അനുസരിച്ച് ഓണാഘോഷത്തിലും കാര്യമായ മാറ്റങ്ങൾ വന്നു. ഈ മാറ്റങ്ങൾ അനുസരിച്ച് ടെക്നോളജി ഉപയോഗിച്ച് എങ്ങനെ ഓണം കളർഫുള്ളാക്കാമെന്ന് നോക്കിയാലോ?

Digit.in Survey
✅ Thank you for completing the survey!

AI ഇമേജുകളും ഡ്രോണുകളും ടെക്നോളജി ഉപയോഗിച്ചുള്ള ഗെയിമുകളും ഈ ഓണത്തിന് കൂടെ കൂട്ടാം. പ്രത്യേകിച്ച് നാട്ടിലെത്താൻ സാധിക്കാത്തവർക്ക്, നഗരങ്ങളിൽ സ്ഥലപരിമിതിയുള്ളവർക്കും ഓണക്കളികൾ ഇല്ലെന്നുള്ള പരാതി വേണ്ട. എങ്ങനെ ടെക്നോളജി ഉപയോഗിച്ച് ഓണം ജോറാക്കാമെന്ന് നോക്കാം.

ടെക്നോളജി ഉപയോഗിച്ച് Onam 2025 കളറാക്കാം

AI പൂക്കളങ്ങളും ഓണച്ചിത്രങ്ങളും: സാധാരണ പൂക്കളങ്ങളുടെ ഇമേജുകൾ ഗൂഗിളിൽ നിന്നാണ് എടുക്കാറ്. എന്നാൽ ഇത്തവണ അടിപൊളി, വെറൈറ്റി പൂക്കളം എഐയിൽ നിന്ന് കിട്ടും. ചാറ്റ്ജിപിടി, പെർപ്ലെക്സിറ്റി എഐ പോലുള്ള എഐ പ്ലാറ്റ്ഫോമുകൾ ഇതിനായി ഉപയോഗിക്കാം. ഉദാഹരണത്തിന് ഇവിടെ നൽകിയ ചിത്രങ്ങൾ നോക്കിയാലോ…

Onam 2025, AI Pookalam, Onam with technology, Tech Onam ideas,
ചാറ്റ്ജിപിടി ഇമേജ്
Onam 2025, AI Pookalam, Onam with technology, Tech Onam ideas,
ചാറ്റ്ജിപിടി ചിത്രം

വളരെ ഒറിജിനാലിറ്റിയും, നിങ്ങളിട്ട പോലെ തോന്നിപ്പിക്കുന്ന പൂക്കളവും ഇങ്ങനെ ചാറ്റ്ജിപിടിയോട് ചോദിച്ച് വാങ്ങാം. ഇതിനാവശ്യമായ പ്രോംപ്റ്റ് നൽകിയാൽ മതി.

Onam 2025, AI Pookalam, Onam with technology, Tech Onam ideas,
ചാറ്റ്ജിപിടി ഇമേജ്

ഗൂഗിൾ ജെമിനിയിലെ ബനാന ഫീച്ചർ രണ്ട് വാരം മുമ്പാണ് എത്തിയത്. ഇതിലൂടെ നിങ്ങളുടെ ഫോട്ടോയും പൂക്കളം ഫോട്ടോയും കൊടുത്താൽ നിങ്ങളും പൂക്കളമിടുന്ന രീതിയിലുള്ള ചിത്രം അനുനിമിഷം തയ്യാറാക്കി തരും. മറുനാടൻ മലയാളികൾക്ക് വാട്സ്ആപ്പിൽ ഷെയർ ചെയ്യാൻ ഇത് തന്നെ ധാരാളം.

ഇൻഡി ഓണം ഗെയിമുകൾ: ScreamXtreme: Wake Up Mahabali പോലെ ഓൺലൈൻ ഗെയിമുകൾ ലഭ്യമാണ്. മുതിർന്നവരും കുട്ടികളും ഒരുമിച്ച് കളിക്കാൻ പറ്റിയ ഗെയിമാണ്. അതും ഔട്ട്ഡോർ ഗെയിമുകൾ സാധ്യമല്ലാത്തവർക്ക് ഡിജിറ്റൽ ബോട്ട് റേസ് ഗെയിമുകളും തെരഞ്ഞെടുക്കാം.

വാട്സ്ആപ്പ് സ്റ്റാറ്റസുകൾ: എഐയിലൂടെ മനോഹരമായ വീഡിയോകളും ക്രിയേറ്റ് ചെയ്യാം. ഓണപ്പൂക്കളവും മാവേലിയും ഓണസദ്യയും ഊഞ്ഞാലാട്ടവും വടംവലിയുമെല്ലാം മനോഹരമായ വീഡിയോയായി ചാറ്റ്ജിപിടി തയ്യാറാക്കി തരും. ഇവ നിങ്ങൾക്ക് വാട്സ്ആപ്പിൽ സ്റ്റാറ്റസുമാക്കാം.

AR ഓണം ഫിൽട്ടറുകൾ: ഇൻസ്റ്റാഗ്രാമിലും സ്നാപ്ചാറ്റിലും ഓണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഓഗ്മെന്റഡ് റിയാലിറ്റി (AR) ഫിൽട്ടറുകൾ ഉപയോഗിക്കാം. പുലിക്കളി, പരമ്പരാഗത വസ്ത്രങ്ങളും പല ഫിൽട്ടറുകൾ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് വൈറലാക്കാം.

ഇതിന് പുറമെ ഡ്രോൺ ടെക്നോളജിയിലൂടെ മനോഹരമായ ഓണാഘോഷങ്ങൾ പകർത്താം.

Also Read: ആമസോൺ ഫെസ്റ്റിവൽ പോലെ Flipkart Big Billion Days സെയിൽ, ഓൺലൈൻ ഷോപ്പിങ് പ്രേമികൾ ഇത് മിസ്സാക്കരുതേ…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo