'Awe Dropping' എന്നാണ് 2025-ലെ പരിപാടിയുടെ പേര്
കുപെർട്ടിനോയിലുള്ള ആപ്പിൾ പാർക്ക് കാമ്പസിലെ സ്റ്റീവ് ജോബ്സ് തിയേറ്ററിലാണ് ഓവ് ഡ്രോപ്പിങ്
പുതിയ ഐഫോണുകൾ മാത്രമല്ല പുത്തൻ ആപ്പിൾ വാച്ചുകൾ, സോഫ്റ്റ് വെയർ അപ്ഡേറ്റ് എന്നിവയെല്ലാം അവതരിപ്പിക്കും
അങ്ങനെ കാത്തിരുന്ന iPhone 17 Launch തീയതി പുറത്തുവിട്ടിരിക്കുന്നു. ആപ്പിൾ വർഷാവർഷം നടത്തുന്ന ആപ്പിൾ ഇവന്റിലൂടെയാണ് പുത്തൻ ഐഫോണുകളും ഫ്ലാഗ്ഷിപ്പുകളും പുറത്തിറക്കാറുള്ളത്. ഇത്തവണത്തെ ഫാൾ ഇവന്റ് 2025 സെപ്റ്റംബർ 9 ന് നടക്കും. ഇന്ത്യൻ സമയം രാത്രി 10:30-നാണ് ചടങ്ങ് ആരംഭിക്കുക.
Survey‘Awe Dropping’ എന്നാണ് 2025-ലെ പരിപാടിയുടെ പേര്. കാലിഫോർണിയയിലെ കുപെർട്ടിനോയിലുള്ള ആപ്പിൾ പാർക്ക് കാമ്പസിലെ സ്റ്റീവ് ജോബ്സ് തിയേറ്ററിലാണ് ഓവ് ഡ്രോപ്പിങ്. പുതിയ ഐഫോണുകൾ മാത്രമല്ല പുത്തൻ ആപ്പിൾ വാച്ചുകൾ, സോഫ്റ്റ് വെയർ അപ്ഡേറ്റ് എന്നിവയെല്ലാം ഇവന്റിൽ അവതരിപ്പിക്കും. ലോഞ്ച് തീയതി അറിയിച്ചുകൊണ്ടുള്ള പോസ്റ്റിൽ കമ്പനി ഒരു ചിത്രം കൂടി കൊടുത്തിട്ടുണ്ട്. വളരെ വ്യത്യസ്തമായി ഡിസൈൻ ചെയ്തിരിക്കുന്ന ആപ്പിൾ ലോഗോയാണ് ഇതിലുള്ളത്. ആപ്പിളിന്റെ ഔദ്യോഗിക ക്ഷണം ഒരു നിഗൂഢമായി നിലനിർത്തുന്ന പ്രതീതിയാണ് ലോഗോയിലുള്ളത്.

ഒഴുകുന്ന പ്രതീതിയിൽ തിളങ്ങുന്ന നീലയും മഞ്ഞയും നിറത്തിലാണ് ലോഗോ കാണിച്ചിരിക്കുന്നത്. ഇത് iOS 26-നൊപ്പം വരുന്ന പുതിയ ലിക്വിഡ് ഗ്ലാസ് ഡിസൈൻ ആയിരിക്കുമോ എന്ന സൂചനയാണ് കാണിക്കുന്നത്.
iPhone 17 Launch അടുത്തെത്തി…
സെപ്തംബർ 9-ന് ഐഫോൺ 17 ലോഞ്ച് പ്രതീക്ഷിക്കാം. ഇന്ത്യയിലും ഐഫോൺ 17 എല്ലാ സീരീസുകളും നിർമിക്കുന്നു എന്ന പ്രത്യേകത ഈ വർഷമുണ്ട്. ഐഫോൺ 16 ഫോണുകൾ ഇന്ത്യയിൽ നിർമിച്ചുവെങ്കിലും പ്രോ വേർഷൻ ഇക്കൂട്ടത്തിൽ ഇല്ലായിരുന്നു. ഇതിപ്പോൾ ടിം കുക്കും കൂട്ടരും ആദ്യമായി ഐഫോൺ 17 പ്രോ മോഡലുകളും ഇന്ത്യയിൽ നിർമിക്കുകയാണ്. ചൈനയിൽ നിന്ന് ഉൽപ്പാദനം മാറ്റാനുള്ള തീരുമാനത്തിന്റെ പ്രതിഫലനമാണിത്.
iPhone 17 ഫോണിലെ ഫീച്ചറുകൾ എന്തൊക്കെ?
ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ്, പുതിയ അൾട്രാ-തിൻ ഐഫോൺ 17 എയർ മോഡലും ഇതിലുണ്ടാകും. ഐഫോൺ 17 എയർ ഇത്തവണ പുറത്തിറക്കുന്നത് വമ്പൻ ഹൈപ്പാണ്. പ്ലസ് മോഡലിന് പകരം 5.5mm വരെ നേർത്ത സ്ലിം ഫോണാണ് ഐഫോൺ 27 എയറിൽ ഡിസൈൻ ചെയ്യുന്നത്.
ബേസിക് വേരിയന്റായ ഐഫോൺ 17 മോഡലിൽ 120Hz ഡിസ്പ്ലേയുള്ള അൽപ്പം വലിയ 6.3 ഇഞ്ച് സ്ക്രീനായിരിക്കും നൽകുക. ഏറ്റവും ഉയർന്ന മോഡലായ പ്രോ മാക്സിൽ കുറച്ച് അപ്ഗ്രേഡുകൾ മാത്രമേ ഉണ്ടാകൂ. ഏറ്റവും ശ്രദ്ധേയമായ മാറ്റം അൽപ്പം കട്ടിയുള്ള ബോഡിയാണ്. കൂടാതെ ഈ ഫോണിൽ വലിയ ബാറ്ററി ഉൾക്കൊള്ളാൻ സാധ്യതയുണ്ട്.
Apple Event 2025-ലെ മറ്റ് ലോഞ്ചുകൾ
iOS 26 പുതിയ ഐഫോണുകൾക്ക് കരുത്ത് പകരുമെന്ന് വിശ്വസിക്കുന്നു. ഇത് പരമ്പരാഗത ലൈറ്റ്, ഡാർക്ക് മോഡുകൾക്ക് പകരമായി സുതാര്യമായ ഇന്റർഫേസ് വാഗ്ദാനം ചെയ്യുന്ന ലിക്വിഡ് ഗ്ലാസ് ഡിസൈനിലുള്ള സോഫ്റ്റ് വെയറായിരിക്കും. ലൈവ് ട്രാൻസ്ലേഷൻ പോലുള്ള ഫീച്ചറുകലും ഐഫോണുകളിൽ പ്രതീക്ഷിക്കാം.
ആപ്പിൾ വാച്ച് സീരീസ് 11, ആപ്പിൾ വാച്ച് അൾട്രാ 3 എന്നിവയും ആപ്പിൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. സെൽ സർവീസ് ഇല്ലാത്ത പ്രദേശങ്ങളിൽ അടിയന്തര സന്ദേശമയയ്ക്കുന്നതിനുള്ള സാറ്റലൈറ്റ് കണക്റ്റിവിറ്റി വാച്ച് അൾട്രാ 3-ൽ കൊണ്ടുവന്നേക്കും. ഇതിന് പുറമെ എയർപോഡ്സ് പ്രോ 3 കമ്പനി ലോഞ്ച് ചെയ്യുന്നുണ്ട്. ആപ്പിൾ വെബ്സൈറ്റിലൂടെയും യൂട്യൂബിലൂടെയും ആപ്പിൾ ടിവി ആപ്പിലൂടെയും ഇവന്റ് ലൈവ് സ്ട്രീം ചെയ്യും.
Also Read: Google Pixel 10 Pro Fold: 1TB സ്റ്റോറേജ് പുതിയ ഫോൾഡ് ഫോൺ! പ്രധാന ഫീച്ചറുകൾ, വിലയും, വിൽപ്പനയും
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile