32 inch Smart TV Deal: 15000 രൂപയ്ക്ക് താഴെ 2025 മോഡൽ lG LED TV വാങ്ങാം

HIGHLIGHTS

ചെറിയ മുറികൾക്കും കിടപ്പുമുറികൾക്കും അനുയോജ്യമായ LG സ്മാർട് ടിവിയാണിത്

ഈ ഓണത്തിന് നിങ്ങളുടെ ചെറിയ മുറിയിലേക്ക് എത്തിക്കണമെങ്കിൽ 14000 രൂപ മതി

ആമസോണിൽ നിലവിൽ 32 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കുന്നു

32 inch Smart TV Deal: 15000 രൂപയ്ക്ക് താഴെ 2025 മോഡൽ lG LED TV വാങ്ങാം

32 inch വലിപ്പമുള്ള LG LED TV ഇതാ ഒരു ബജറ്റ് സ്മാർട്ഫോണിന്റെ വിലയ്ക്ക് വാങ്ങാം. വീട്ടിലേക്ക് പുത്തൻ ടിവി നോക്കുന്നവർക്ക് പരിഗണിക്കാവുന്ന ബെസ്റ്റ് ഡിസ്കൌണ്ടാണ് ആമസോണിൽ ലഭിക്കുന്നത്. 32 ഇഞ്ച് Smart TV ഈ ഓണത്തിന് നിങ്ങളുടെ ചെറിയ മുറിയിലേക്ക് എത്തിക്കണമെങ്കിൽ 14000 രൂപ മതി. ഓഫറിനെ കുറിച്ചും സ്മാർട് ടിവിയുടെ പ്രത്യേകതകളും നോക്കാം.

Digit.in Survey
✅ Thank you for completing the survey!

32 inch LED TV Deal വിശദാംശങ്ങൾ

21,240 രൂപയാണ് 32 ഇഞ്ച് 2025 മോഡൽ lG LED ടിവിയുടെ ഒറിജിനൽ വില. ഇതിന് ആമസോണിൽ നിലവിൽ 32 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കുന്നു. എന്നുവച്ചാൽ സ്മാർട് ടിവി നിങ്ങൾക്ക് 14,490 രൂപയ്ക്ക് വാങ്ങിക്കാനാകും. 1500 രൂപ വരെ ബാങ്ക് കിഴിവും ആമസോൺ അനുവദിച്ചിട്ടുണ്ട്.

ഇങ്ങനെ 14000 രൂപയ്ക്കും താഴെ ശരിക്കും ഈ ടിവി വീട്ടിലെത്തിക്കാം. സ്മാർട് ടിവിയ്ക്ക് ആകർഷകമായ ഇഎംഐ ഡീലും ആമസോണിൽ ലഭ്യമാണ്. LR LA Series-ൽ ഉൾപ്പെട്ട സ്മാർട് ടിവിയാണിത്. 32LR570B6LA മോഡൽ എൽജി ടിവിയെന്ന് പറയാം. 699 രൂപയ്ക്ക് ടിവി നിങ്ങൾക്ക് ഇഎംഐയിൽ വാങ്ങാനാകും. ഈ ഓണത്തിന് പരിഗണിക്കാവുന്ന വളരെ മികച്ച ഓഫറാണിതെന്ന് പറയാം.

LG 32 inch Smart TV, LG LED TV deal, 32 inch LG TV under 15000, best Smart TV under 15000, LG 32LR570B6LA specifications, LG LED TV 2025 model, LG Smart TV Amazon offer, 32 inch HD Ready TV, budget smart TV India,

lG Smart TV, മോഡൽ 32LR570B6LA: പ്രത്യേകതകൾ

ചെറിയ മുറികൾക്കും കിടപ്പുമുറികൾക്കും അനുയോജ്യമായ സ്മാർട് ടിവിയാണിത്. ഈ എൽജി ടിവിയിൽ α5 Gen6 AI പ്രോസസ്സറും AI സൗണ്ട് ഫീച്ചറുകളും കൊടുത്തിരിക്കുന്നു. 80 സെന്റി മീറ്റർ അഥവാ 32 ഇഞ്ച് വലിപ്പമുള്ള ടിവിയാണിത്. 1366 x 768 പിക്സൽ റെസല്യൂഷൻ ഇതിന്റെ ഡിസ്പ്ലേയ്ക്കുണ്ട്. HD Ready ഡിസ്പ്ലേയാണ് എൽജി ടിവിയിൽ ഉപയോഗിച്ചിരിക്കുന്നത്. 60 ഹെർട്സ് റിഫ്രഷ് റേറ്റും, HDR10, HLG ടെക്നോളജിയുമുള്ള ടിവി സ്ക്രീനാണ് ഇതിലുള്ളത്. α5 AI പ്രോസസ്സർ Gen6 ആണ് പ്രോസസർ.

ഇനി ടിവിയുടെ ഓഡിയോയിലേക്ക് വരാം. സ്മാർട് ടിവിയിൽ 10W സ്പീക്കർ ഔട്ട്പുട്ടാണ് എൽജി എൽഇഡി ടിവിയ്ക്കുള്ളത്. 2.0 ചാനൽ സൗണ്ട് സിസ്റ്റം ഇതിനുണ്ട്. AI Sound, വിർച്വൽ 5.1 Up-mix സപ്പോർട്ടും ഈ ടിവിയ്ക്ക് ലഭിക്കുന്നു.

webOS ആണ് ടിവിയിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. ഗൂഗിൾ അസിസ്റ്റന്റിലൂടെയും അലക്സയിലൂടെയും നിങ്ങൾക്ക് ടിവി നിയന്ത്രിക്കാം. ഹോം ഡാഷ്‌ബോർഡ് പോലുള്ള ഫീച്ചറുകളും ഈ ചെറിയ സ്മാർട് ടിവിയ്ക്കുണ്ട്. ആപ്പുകളിലേക്ക് വന്നാൽ ജിയോഹോട്ട്സ്റ്റാർ, പ്രൈം വീഡിയോ, ആമസോൺ പ്രൈം, YouTube തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകൾ സപ്പോർട്ട് ചെയ്യും.

ഇതിൽ വൈഫൈ സപ്പോർട്ടും ബ്ലൂടൂത്ത് സപ്പോർട്ടും ലഭിക്കുന്നു. എതർനെറ്റ് ഇൻപുട്ട് വഴിയുള്ള കണക്റ്റിവിറ്റി സാധ്യമാണ്. 2 HDMI പോർട്ടുകളും ഒരു യുഎസ്ബി പോർട്ടുകളും സ്മാർട് ടിവിയ്ക്കുണ്ട്.

Also Read:12GB റാം Motorola Edge 50 Pro 5ജി 25000 രൂപയ്ക്ക്! 50MP സെൽഫി ക്യാമറ ഫോൺ ഫ്ലിപ്കാർട്ടിനേക്കാൾ ലാഭം ആമസോണിൽ?

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo