ജിയോ 6G സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ സജീവമായി ഏർപ്പെട്ടിരിക്കുന്നു
5G-യെക്കാൾ പതിന്മടങ്ങ് വേഗതയും കാര്യക്ഷമതയുമുള്ള നെറ്റ് വർക്കായിരിക്കും 6ജി
ലോകത്ത് ആദ്യമായി 6G സേവനങ്ങൾ ലഭ്യമാക്കുന്ന കമ്പനി ശ്രമിക്കുന്നു
Mukesh Ambani-യുടെ ഉടമസ്ഥതയിലുള്ള Reliance Jio 6G അവതരിപ്പിച്ചോ? 5ജി പുറത്തിറക്കി 3 വർഷങ്ങൾ പിന്നിടുമ്പോൾ ജിയോ 6ജിയെ കുറിച്ച് ആലോചിക്കുകയാണ്. ആലോചന മാത്രമല്ല റിലയൻസ് ജിയോ അതിനുള്ള പണിയും തുടങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
Surveyഎക്കണോമിക്സ് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച് ജിയോ 6G സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ സജീവമായി ഏർപ്പെട്ടിരിക്കുന്നുവെന്നതാണ് മനസിലാക്കാനാകുന്നത്. 6ജി വികസിപ്പിച്ചുകൊണ്ട് ഇന്ത്യയും കടന്ന് ആഗോളതലത്തിൽ നേതൃത്വം വഹിക്കാനാണ് ടെലികോം പരിശ്രമിക്കുന്നത്. ലോകത്ത് ആദ്യമായി 6G സേവനങ്ങൾ ലഭ്യമാക്കുന്ന കമ്പനിയായി മാറാനും ജിയോ പരിശ്രമിക്കുന്നു.
RIL അഥവാ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 2024-25 വാർഷിക റിപ്പോർട്ടിലാണ് 6ജി അപ്ഡേറ്റുള്ളത്. ഭാവിയിലേക്ക് നൂതന ആശയവിനിമയ സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നതിൽ ജിയോ തുടർന്നും പ്രവർത്തിക്കുമെന്നാണ് കമ്പനി വിശദമാക്കിയിട്ടുള്ളത്. 6G ടെക്നോളജിയിൽ സജീവമായി സ്വകാര്യ ടെലികോം ഗവേഷണം നടത്തുകയും വികസിപ്പിക്കുകയും ചെയ്യുകയാണ്. 5G-യെക്കാൾ പതിന്മടങ്ങ് വേഗതയും കാര്യക്ഷമതയുമുള്ള നെറ്റ് വർക്കായിരിക്കും 6ജി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ്, വെർച്വൽ റിയാലിറ്റി പോലുള്ള മേഖലകളിൽ ഇത് അപ്ഗ്രേഡ് കൊണ്ടുവരും. അതിവേഗം ഡാറ്റ കൈമാറ്റം, വലിയ ഫയലുകൾ ഡൌൺലോഡ് പോലുള്ളവയെല്ലാം ഫാസ്റ്റായി 6ജിയിലൂടെ സാധ്യമാകും.
2025 മാർച്ച് വരെ, ജിയോയുടെ നെറ്റ്വർക്കിൽ ഏകദേശം 191 ദശലക്ഷം 5G വരിക്കാരാണുണ്ടായിരുന്നത്. വയർലെസ് ഡാറ്റ ട്രാഫിക്കിന്റെ ഏകദേശം 45 ശതമാനം അംബാനിയുടെ ടെലികോമാണ് തരുന്നത്.
Jio 6G vs BSNL Quantum 5G: വയർലെസ് 5ജിയും വരാനുള്ള 6ജിയും…
ജിയോ 6ജി ഉടൻ വരുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്തായാലും കമ്പനി പണിപ്പുരയിലാണെന്നുള്ളത് ആശ്വാസകരമായ വാർത്തയാണ്. അതേ സമയം സർക്കാർ ടെലികോം സ്പീഡ് കണക്റ്റിവിറ്റിയുടെ കാര്യത്തിൽ പിന്നിലാണ്. ഇപ്പോൾ ടെലികോം കമ്പനി 4G പൂർത്തിയാക്കുകയാണ്. കേരളത്തിലുൾപ്പെടെ പലയിടങ്ങളിലും ബിഎസ്എൻഎൽ 4ജി വിന്യസിച്ചുകൊണ്ടിരിക്കുന്നു.
ഇതിന് ശേഷം ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ 5ജി പ്രവർത്തനങ്ങളും ആരംഭിക്കും. Quantum 5G അഥവാ Q-5G എന്നാണ് ബിഎസ്എൻഎൽ ഇതിന് പേരിട്ടിരിക്കുന്നത്. 5G ഫിക്സഡ് വയർലെസ് ആക്സസ് സേവനങ്ങളാണ് ഇതിലൂടെ ലഭ്യമാക്കുന്നത്. സിമ്മില്ലാതെ ഫാസ്റ്റ് കണക്റ്റിവിറ്റി ഇങ്ങനെ വരിക്കാർക്ക് ആസ്വദിക്കാനാകും. കേരളം ഉൾപ്പെടെയുള്ള ചില സർക്കിളുകളിൽ സർക്കാർ ടെലികോം 5G-റെഡി സിം വിതരണം ചെയ്യുകയാണ്. അതിനാൽ ഇനിയും ടെലികോം 5ജിയിൽ വൈകില്ലെന്ന് പ്രതീക്ഷയോടെ കാത്തിരിക്കാം.
Also Read: BSNL 1 Year Plan: ഒരു വർഷം ഫുൾ Unlimited കോളിങ്, ഡാറ്റ, SMS! 4 രൂപ മാത്രം…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile